Theatre : PVR, Oberon mall Status : 30% Showtime 1.40pm പൊതുവെ ചിത്രങ്ങൾ റിലീസ് വീക്കിൽ തന്നെ കാണുന്നതാണ് എന്റെ ഒരു ശൈലി, എന്നാൽ ഇത്തവണ കുറച്ചങ്ങ്* ലേറ്റ് ആയിപോയി.. ഒരുപാട് നല്ലതും സമ്മിശ്രവും ആയ അഭിപ്രായങ്ങൾ കേട്ടതുകൊണ്ടും ഒരു പുതുമുഖ സംവിധായകൻ താരതമ്യേനെ തുടക്കക്കായ യുവാക്കളെ വെച്ച് എടുത്ത ചിത്രമായതിനാലും എന്തായാലും തിയേറ്റരിൽ നിന്ന് കാണുമെന്നു നിശ്ചയിച്ചിരുന്നു.. ചിത്രം കാണാൻ കയറുമ്പോഴും അമിത പ്രതീക്ഷകൾ ഒന്നുമുണ്ടായില്ല എന്നത് വേറെ കാര്യം.. ഹരിയുടെ (സിജു വിൽ*സൺ) ജീവിതമാണ് ചിത്രം പറയുന്നത്.. ഹരിയുടെയും റോബിന്റെയും (ഷരഫുദീൻ) ടൈസന്റെയും (ജസ്റ്റിൻ) എഞ്ചിനീയറിംഗ് പഠനകാലഘട്ടത്തിലെ സൗഹൃതവും.. ഷാഹിനയുമായുള്ള (അനു സിത്താര) കോളേജ് പ്രണയവും എല്ലാം ഒരു ഫ്ലാഷ്ബാക്കിന്റെ മേമ്പൊടിയോടെ സംവിധയകാൻ നന്നായി പറഞ്ഞു പോയിട്ടുണ്ട്.. വർഷങ്ങൾക് ശേഷം ഒരു സിവിൽ എഞ്ചിനീയർ ആയി ജോലി നോക്കുന്ന ഹരിക്ക് ഇന്നും ഒരു പ്രണയവിവാഹം തന്നെയാണ് താല്പര്യം.. എന്നാൽ ഒരു അറേഞ്ച്ട്* മാര്യേജിന് അമ്മയുടെ നിര്ബന്ധത്തിന് വഴങ്ങേണ്ട ഘട്ടത്തിലൂടെ ഹരി കടന്നു പോകുന്നു.. ആ ഘട്ടത്തിൽ ഒരു അജ്ഞാതൻ (സൗബിൻ) ഹരിയെ സഹായിക്കാൻ എത്തുന്നു.. ശേഷം നടക്കുന്ന രസകരമായ ഒരു പിടി സംഭവങ്ങൾ ആണ് ചിത്രം നമുടെ മുന്നില് കാഴ്ച്ചവെക്കുന്നത്. സിജു വിൽസനെ സ്ക്രീനിൽ കാണുന്നത് തന്നെ ഒരു പോസ്ടിവ് എനർജി തരുന്നപോലെ ആണ് എനിക്ക് തോന്നിയത്, പ്രേമത്തിലും ആ ഒരു ഫീൽ ഉണ്ടായിരുന്നു.. സിജു തന്റെ റോൾ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.. എടുത്തു പറയേണ്ട ആൾ ഷരഫുധീൻ ആണ്, സത്യത്തിൽ ഒരു ഷരഫുധീൻ ഷോ ആണ് ചിത്രം.. നല്ലതും ചീത്തയും ദ്വയാർത്ഥവും വളിപ്പും എന്ന് വേണ്ട എല്ലാ ടൈപ്പ് കൗണ്ടറുകളും പുള്ളി അടിച്ചു വിടുന്നുണ്ട്.. ശെരിക്കും കയറൂരി വിട്ടിരിക്കുന്നു എന്ന് തന്നെ പറയാം..ഓർമയിൽ നില്ക്കുന്ന അധികം കോമഡികൾ ഒന്നുമില്ലെങ്കിലും സ്പോട്ടിൽ കണ്ടു ചിരിച്ചു ആസ്വധിക്കാനുല്ലത് പുള്ളി ഒരുക്കിതരുന്നുണ്ട്.. ജസ്റ്റിനു ഇവരുടെ അത്ര സ്ക്രീൻ സ്പേസ് ഇല്ലെങ്കിലും ഉള്ളത് നന്നായി ഒട്ടും ബോർ ഇല്ലാതെ അവതരിപ്പിച്ചിട്ടുണ്ട്, ഇന്നത്തെ കാലത്ത് കോളേജ് പ്രണയം ഒക്കെ ബോർ ഇല്ലാതെ സ്ക്രീനിലും അവതരിപ്പിക്കാൻ ഒരു കഴിവ് തന്നെ വേണം എന്ന് ഓർക്കണം.. സൗബിൻ തന്റേതായ ശൈലിയിൽ ഉള്ള കോമഡികളുമായി ചിത്രത്തിൽ ഉണ്ട്.. നായികമാരായ അനു സിത്താര, മെരീന മൈക്കിൾ എന്നിവരും അവരവരുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട്.. ഫേസ്ബൂകിലൂടെ ശ്രദ്ധേയനായ പരീക്കുട്ടി പെരുമ്പാവൂരും ഒരു ചെറിയ വേഷം ചിത്രത്തിൽ ചെയ്തിട്ടുണ്ട്.. അരുൺ മുരളീധരന്റെ ഗാനങ്ങൾ ചിത്രത്തിന്റെ ജോണറിനോട് ചേർന്ന് നില്ക്കുന്നു..വിമലിന്റെ പശ്ചാത്തലസംഗീതവും മോശമായില്ല.. സിനു സിദ്ധാർത്തിന്റെ ചായാഗ്രഹണം തുടക്കത്തിൽ അത്ര മെച്ചമായി തോന്നിയില്ലെങ്കിലും പിന്നീടങ്ങോട്ട് നന്നായിരുന്നു.. മനീഷ്-പ്രനീഷ് കൂട്ടുകെട്ടിന്റെ തിരക്കഥ ഒരു ഫ്രെഷ്നെസ് കൊണ്ടുവരുന്നതിൽ വിജയിച്ചിട്ടുണ്ട്.. എന്നിരുന്നാലും ഷരഫുധീന്റെ പല കോമഡി രംഗങ്ങളും സ്ക്രിപ്റ്റിൽ ഉള്ളതാണോ എന്ന് സംശയമാണ്.. ഈ ഒരു ചെറിയ താരനിരയെ വെച്ച് ആസ്വാദ്യകരമായ ഒരു കൊച്ചു ചിത്രം ഒരുക്കിയതിൽ ഒമർ എന്ന പുതുമുഖസംവിധായകന് അഭിമാനിക്കാം.. കൂടാതെ നമ്മൾ പ്രേക്ഷകർക്കും ഒന്നുറപ്പിക്കാം, ഒമറിന് പണി അറിയാം..!!മൊത്തത്തിൽ പറഞ്ഞാൽ ഒരു കൊച്ചു ചിത്രം കണ്ടു രണ്ടര മണിക്കൂർ ഒട്ടും ബോറടി ഇല്ലാതെ സുഹൃത്തുക്കൾക്കൊപ്പം ആസ്വദിക്കാനാണെങ്കിൽ മടി കൂടാതെ ടിക്കറ്റ്* എടുക്കാം ഹാപ്പി വെഡിങ്ങിന്.. ഹാപ്പി വെഡിങ്ങ് : 3.25/ 5