നടന്‍ ജയസൂര്യ തന്റെ കരിയറിലെ ആദ്യത്തെ സോളോ ആക്ഷന്‍ മൂവി ചെയ്യുന്നു എന്ന അലങ്കാരവുമായി വന്ന സിനിമയാണു ഇടി. (ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹീം) മലയാള സിനിമകളില്‍ ചെറു വേഷങ്ങളില്‍ മുഖം കാണിക്കുന്ന സാജിത്ത് യാഹിയയുടെ ആദ്യത്തെ സംവിധാന സംരഭമാണീ ഇടി. കഥ ചെറുപ്പം മുതല്‍ക്കേ സിനിമകളിലെ പോലീസ് വേഷങ്ങള്‍ കണ്ട് ഹരം കയറി ഒരു പോലീസുകാരന്‍ ആകണം എന്ന ആഗ്രഹവുമായി നടക്കുന്നതാണു ദാവൂദ്. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ച് അവസാനം ദാവൂദ് ഒരു ഇന്‍സ്പെക്ടര്‍ ആകുന്നു. ദാവൂദിനു ആദ്യ പോസ്റ്റിംഗ് കിട്ടുന്നത് കൊമനഹളി എന്ന സ്ഥലത്തേക്കാണു. ആ സ്ഥലം അപകടകരമയതാണു അവിടേക്ക് ചെല്ലരുത് എന്ന മുന്നറിയിപ്പുകളൊക്കെ അവഗണിച്ച് ദാവൂദ് അവിടെ ചാര്‍ജ്ജ് എടുക്കുന്നു. എന്നാല്‍ അതിനു ശേഷമാണു ദാവൂദിനു താന്‍ അകപ്പെട്ടിരിക്കുന്ന ആപത്തിന്റെ വ്യാപ്തി തിരിച്ചറിയാന്‍ സാധിക്കുന്നത്..!! വിശകലനം ഒരു മലയാള സിനിമ എങ്ങനെ ആയിരിക്കരുത് എന്നതിനു നിരവധി ഉദാഹരണങ്ങള്‍ നമുക്കുണ്ട്. പേരെടുത്ത് പറഞ്ഞ് ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ലാത്തത് കൊണ്ട് അതിനു മുതിരുന്നില്ല. ആ കൂട്ടത്തിലേക്ക് അഭിമാന പുരസ്ക്കരം ചേര്‍ത്ത് വെയ്ക്കാവുന്ന ഏറ്റവും പുതിയ സിനിമ ആണു ഇടി എന്ന ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹീം. സാജിത്ത് യാഹിയ എന്ന ന്യൂജനറേഷന്‍ പള്‍സുള്ള സംവിധായകന്‍ എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ കരുതി വെച്ചിട്ടുണ്ടാവും എന്ന് പ്രതീക്ഷിച്ചവര്‍ക്ക് കടുത്ത നിരാശയാണു സിനിമ സമ്മാനിക്കുന്നത്. ട്രെയിലറുകളിലൂടെ മുന്നോട്ട് വെച്ച സിനിമയുടെ പൊതു സ്വഭാവം പ്രേക്ഷക അഭിരുചികളോട് ഒട്ടും യോജിക്കാതെ പോയതാണു ഇടിയ്ക്ക് ഒരു അടി ആയത്. തെലുങ്ക് സിനിമകളെ കളിയാക്കി എടുക്കുന്നത് പോലെ ഒരു ശ്രമമാണു സംവിധായകന്‍ ഉദ്ദേശിച്ചതെങ്കിലും ആ ഐറ്റം സൗഭഭ്രമാണെന്ന് തോന്നിപ്പിച്ച് പുരഞ്ജയമാണെന്ന് തോന്നിപ്പിക്കുന്ന പഴയ പുത്തൂരം അടവാണെന്ന് വിചാരിക്കുകയും പിന്നീട് പരിചയ്ക്ക് മണ്ണു വാരി കണ്ണില്‍ എറിയുന്ന അളിഞ്ഞ ഏര്‍പ്പാടാണെന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. ജയസൂര്യ പോലൊരു നടന്‍ ഏതൊരു റോളിലും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നതാണു പതിവ്. എന്നാല്‍ ഈ സിനിമയില്‍ ആ നടന്റെ പെര്‍ഫോമന്‍സ് പോലും അരോചകമായി തോന്നുന്ന തലത്തിലേക്ക് നീങ്ങുമ്പോള്‍ മറ്റ് അഭിനേതാക്കളുടെ കഥാപാത്ര സൃഷ്ടികളുടെ ദൈന്യതകളെ പറ്റി വിവരിക്കാതിരിക്കുന്നതാണു ഉത്തമം. സാങ്കേതികമായി സിനിമശരാശരിക്കും മുകളിലാണു എന്നത് മാത്രമാണു ഒരാശ്വാസം. പശ്ചാത്തല സംഗീതവും നായികയായെത്തിയ ശിവദയും വെറുപ്പിക്കല്‍ ശരാശരി യിലൊതുക്കി. ഏത് തരം സിനിമയാണു താന്‍ സംവിധാനം ചെയ്യുന്നതെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ തിരകഥാകൃത്തിനോട് ചോദിക്കുക സിനിമ എങ്ങനാണെന്ന്. അപ്പോ തിരകഥാകൃത്ത് പറയും താന്‍ തന്നെയാണു തിരകഥാകൃത്തെന്ന്. താന്‍ തന്നെ തിരകഥാ കൃത്താവുമ്പോള്‍ സിനിമ എങ്ങനെന്ന് തനിക്കറിയില്ലെങ്കില്‍ പ്രേക്ഷകര്‍ പറയും ഇത് ചവറ്റു കൊട്ടയിലേക്കുള്ളതാണെന്ന്...!!! പ്രേക്ഷക പ്രതികരണം ജയസൂര്യയുടേതായി രണ്ട് സിനിമകള്‍ ഇന്നിറങ്ങി. അതില്‍ ഇതിനു തല വെച്ചവരുടെ തലയില്‍ ഇടി വെട്ടി..!! ബോക്സോഫീസ് സാധ്യത ആദ്യ 3 ദിവസത്തിനുള്ളില്‍ ഹോള്‍ഡ് ഓവര്‍ റേറ്റിംഗ്: 0.5/5 അടിക്കുറിപ്പ്: ഇടി ഇടി ഇടി പിന്നെയും ഇടി...!!!.