Watched Ira-ഇര അമിത പിരിമുറുക്കം തരാതെ എന്റെർറ്റൈൻ ചെയ്യിച്ച് ത്രില്ലടിപ്പിച്ച ഒരു മസാല ത്രില്ലർ. ഇര ഒരു മാസ്സ് സിനിമയാണോ.... ? ആണ് ഇര ഒരു തമാശ നിറഞ്ഞ ചിത്രമാണോ..? ആണ് ഇര ഒരു ക്രൈം ത്രില്ലെർ ആണോ.. ? ആണ് അതെ ഇര എല്ലാ വിഭവങ്ങളും ആവശ്യത്തിന് ചേർന്നൊരു സിനിമയാണ് ഒരു അവിയൽ ത്രില്ലർ. തണുത്ത് തുടങ്ങി ചൂട് പിടിച്ച് അവസാനിപ്പിച്ച ആദ്യപകുതിയും ആദ്യപകുതിയിലെ തണുപ്പ് ലവലേശം തൊട്ട് തീണ്ടാതെ പ്രേക്ഷകനെ ത്രസിപ്പിച്ച് മുൻപോട്ട് കൊണ്ടുപോയി ആവേശം നിറച്ച് ത്രില്ലടിപ്പിച്ച് സങ്കൽപ്പത്തിനും പ്രതീക്ഷക്കും അപ്പുറത്തെ ഒരു ക്ലൈമാക്സ് ട്വിസ്റ്റും ഒരുക്കി തന്നു കൊണ്ട് പ്രേക്ഷകന്റെ മനം നിറക്കുന്ന ഒരു ചിത്രമാണ് ഇര. Saiju Sadan എന്ന നവാഗത സംവിധായകൻ തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു വ്യക്തമായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇരുത്തം വന്നൊരു സംവിധായകൻ അണിയിച്ചൊരുക്കിയ ഒരു സിനിമ പോലെ ഈ നവാഗതൻ തന്റെ ആദ്യ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നു. മികച്ച ഡിറക്ഷൻ. ഒരു ശരാശരി തിരക്കഥ തന്റെ സംവിധാന മികവിലൂടെ അദ്ദേഹം മികച്ചതാക്കി മാറ്റി. സിനിമാ മേഖലയിലുള്ള സൈജുവിന്റെ എക്സ്പീരിയൻസും സിനിമയോടുള്ള അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ച്ചപ്പാടും ജോലിയോടുള്ള ആത്മാർത്ഥതയും ഇഷ്ടവും എല്ലാം ഓരോ ഷോട്ടിലും പ്രകടമായിരുന്നു. തീർച്ചയായും സൈജുവിൽ നിന്നും മികച്ച സിനിമകൾ നമുക്ക് പ്രതീക്ഷിക്കാം. അഭിനന്ദനങ്ങൾ സൈജു ചേട്ടാ.... നവീൻ ജോണിന്റെ തൂലികയിൽ വിരിഞ്ഞ ഇരയുടെ തിരക്കഥ നന്നായിരുന്നു. പെർഫെക്ട് എന്ന് പറയാൻ പറ്റില്ല ഒരുപാട് മികവുറ്റതാക്കാമായിരുന്ന ഒരു സ്ക്രിപ്റ്റ് തന്നെയായിരുന്നു ഇരയുടേത്. പക്ഷേ നവീൻ മോശമാക്കാതെ എഴുതിയിട്ടുണ്ട്. സുധീർ സുരേന്ദ്രന്റെ ഛായാഗ്രഹണവും മികച്ചു നിന്നു. അദ്ദേഹം തന്റെ ക്യാമറയിലൂടെ പ്രേക്ഷകന് നല്ലൊരു ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നു. ഓരോ ഫ്രയ്മിനും ഭയങ്കര റിച്ച്നെസ്സ് ഉണ്ടായിരുന്നു. John Kuttyയുടെ എഡിറ്റിങ്ങും സിനിമയുടെ മികവിലെ അവിഭാജ്യ ഘടകമാണ്. Gopi Sunder ഒരുക്കിയ രണ്ട് ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടി. Unni Mukundan അവതരിപ്പിച്ച രാജീവ് എന്ന കഥാപാത്രം അദ്ദേഹം തന്നാലാവും വിധം മികച്ചതാക്കിയിട്ടുണ്ട് ആത്മാർത്ഥമായി തന്നെ ചെയ്തിട്ടുണ്ട് Unni Mukundan ഡോക്ടർ ആര്യൻ എന്ന കഥാപാത്രമായി Gokul Suresh നിലവാരം പുലർത്തിയ പ്രകടനം കാഴ്ച്ചവെച്ചു. Gimi George (മിയ) കാർത്തു എന്ന കഥാപാത്രമായി എത്തി ഏത് സിനിമയിലേതും പോലെ തന്റെ ഭാഗം ഭംഗിയായി ചെയ്തു. Niranjana Anoop തനിക്ക് ലഭിച്ച ജെന്നിഫർ എന്ന കഥാപാത്രം തന്റെ സ്വസിദ്ധമായ പ്രകടനത്തിലൂടെ മികച്ചതാക്കി. Niranjana Anoopന്റെ ആ കുട്ടിത്തം നിറഞ്ഞ സ്വഭാവത്തിന് പറ്റിയ നിഷ്കളങ്കമായ ഒരു കഥാപാത്രമായിരുന്നു ജെന്നിഫർ. Neeraja S Das താര എന്ന കഥാപാത്രമായെത്തി ആദ്യാവസാനം വരെ മികവുറ്റ പ്രകടനം കാഴ്ച്ച വെച്ചിരിക്കുന്നു. ഒരുപാട് ഇഷ്ടമായി നീരജയുടെ പ്രകടനം. വ്യത്യസ്ഥത നിറഞ്ഞ വേഷങ്ങളിലൂടെ നീരജയ്ക്ക് മലയാള സിനിമയിൽ ശോഭിക്കാനാകട്ടെ. അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാഷ്,നിർമ്മൽ പാലാഴി,നെൽസൺ, ലെന,മറീന,Etc തുടങ്ങി ഓരോരോ വേഷങ്ങളിൽ എത്തിയ കലാകാരന്മാരെല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങളിൽ നിലവാരം പുലർത്തി. ആദ്യ പകുതിയിലെ സജു നവോദയുടെ (പാഷാണം ഷാജി) കഥാപാത്രം മാത്രം ഒരു കല്ല് കടിയായി അവശേഷിച്ചു. ഒരു ശരാശരി തിരക്കഥയെ സംവിധാന മികവിലൂടെ മികച്ചൊരു ത്രില്ലറാക്കി മാറ്റിയിരിക്കുന്നു സൈജു. Vysakh,ഉദയകൃഷ്ണ ടീമിന്റെ നിർമ്മാണ സംരഭത്തിലെ ആദ്യ ചിത്രം എന്തായാലും നിരാശപ്പെടുത്തിയില്ല. ആസ്വദിപ്പിച്ച്..... ചിരിപ്പിച്ച്..... നൊമ്പരപ്പെടുത്തി..... ത്രസിപ്പിച്ച്..... ത്രില്ലടിപ്പിച്ച്..... ആവേശം നിറച്ച്...... പ്രേക്ഷകൻ മുടക്കുന്ന പണത്തിനും സമയത്തിനും കോട്ടം തട്ടിക്കാതെ മനം നിറക്കുന്നൊരു ചിത്രം. എല്ലാ വിഭവങ്ങളും ആവശ്യത്തിന് ചേർത്തൊരു അവിയൽ ത്രില്ലർ അതാണ് എന്നെ സംബന്ധിച്ച് ഇര. (അഭിപ്രായം തികച്ചും വ്യക്തിപരം)