1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Irupathiyonnam Noottandu- My Review !!!

Discussion in 'MTownHub' started by Adhipan, Jan 25, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Irupathiyonnaam Noottaandu

    കുറച്ച് തമാശയും ചെറിയൊരു പ്രണയവും ചെറിയൊരു സംഘട്ടനവും ഒപ്പം ശക്തമായ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും അച്ചടക്കത്തോടെ മനോഹരമായി പറഞ്ഞുപോയൊരു ഫീൽഗുഡ് എന്റെർറ്റൈനെർ.

    ചിത്രത്തിന്റെ റിലീസിന് മുൻപ് ഒരുപാട് സ്ഥലങ്ങളിൽ സംവിധായകൻ അരുൺ ഗോപി പറഞ്ഞൊരു കാര്യമുണ്ട്.... യാതൊരു മുൻവിധികളുമില്ലാതെ തിയ്യേറ്ററിലേക്ക് ചെല്ലൂ ഇതൊരു കൊച്ചു സിനിമയാണ് കുറച്ച് തമാശയും അതിനോടൊപ്പം ചെറിയൊരു പ്രണയവും പിന്നെ സമൂഹത്തിലെ ചില വിഷയങ്ങളും പറഞ്ഞു പോകുന്നൊരു പാവം സിനിമ.... അദ്ദേഹത്തിന്റെ വാക്കുകൾ നൂറ് ശതമാനം ശരിയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു പാവം സിനിമയാണ്. ആ പാവം സിനിമയിലൂടെ അരുൺ പറഞ്ഞ വിഷയങ്ങൾ ആണേൽ അതി ശക്തവും.

    വലിയ സംഭവം എന്നൊന്നും പറയാനില്ലാത്ത ഒരു രചനയാണ് ചിത്രത്തിന്റേത്.... ഒരു പാവം തിരക്കഥ..... അതിനെ തന്റെ സംവിധാന മികവിലൂടെ Arun Gopy മനോഹരമായൊരു ദൃശ്യാനുഭവമാക്കി മാറ്റിയിട്ടുണ്ട്. സമൂഹത്തിൽ ഈയിടെയായി നടന്ന.... നടന്നുകൊണ്ടിരിക്കുന്ന.... പല മോശം പ്രവണതകൾക്കെതിരേയും കുറ്റ കൃത്യങ്ങൾക്കെതിരേയും വളരെ രസകരമായി അതോടൊപ്പം ശക്തമായി തന്നെ അരുൺ തന്റെ ആയുധമായ സിനിമ കൊണ്ട് പ്രതികരിച്ചിട്ടുണ്ട്. നർമ്മരൂപേണയായും അല്ലാതെയും പല രീതിയിൽ പല നാറിയവർക്കും ഇട്ട് ഏവരും മനസ്സറിഞ്ഞു കൈയ്യടിച്ചു പോകുന്ന രീതിയിൽ അരുൺ കൊട്ടിയിട്ടുണ്ട്. അതോടൊപ്പം കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവുമെല്ലാം നല്ല രീതിയിൽ ചിത്രത്തിലൂടെ പറഞ്ഞു പോയിട്ടുണ്ട്. ഒരു ചെറിയ കഥയെ തരക്കേടില്ലാത്ത തിരക്കഥകൊണ്ടും മനോഹരമായ സംഭാഷണങ്ങളാലും തന്റെ സംവിധാന മികവുകൊണ്ടും നല്ലൊരു ഫീൽഗുഡ് അനുഭവമാക്കി മാറ്റിയിട്ടുണ്ട് Arun Gopy.

    Abinandhan Ramanujam അതിമനോഹരമായി തന്നെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട് ഗോവയുടെ ദൃശ്യഭംഗി മനോഹരമായി തന്നെ അദ്ദേഹം തന്റെ ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട്. സാഹസികമായ ചില രംഗങ്ങളും മറ്റു രംഗങ്ങളുമെല്ലാം മികവുറ്റ രീതിയിൽ അദ്ദേഹം തന്റെ ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട്. ചിത്രത്തിന്റെ ഒരു പ്രധാന പോസ്റ്റിറ്റീവ് വശം ഛായാഗ്രഹണം തന്നെയാണ്.

    Vivek Harshan അരുണിന്റെ മനസ്സിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് മനോഹരമായി അഭിനന്ദൻ തന്റെ ക്യാമറയിൽ ഒപ്പിയെടുത്തപ്പോൾ വിവേക് അതിനെ മികച്ച രീതിയിൽ കൂട്ടിച്ചേർത്തു വെച്ചു. മികവുറ്റ എഡിറ്റിങ്.

    Gopi Sunder നിലവാരമുള്ള ഇമ്പമുള്ള ഗാനങ്ങളും മനോഹരമായ പശ്ചാത്തല സംഗീതവുമാണ് ഗോപി ചിത്രത്തിന് വേണ്ടി ഒരുക്കിയത്.

    Pranav Mohanlal നായകനായ ആദി എന്ന ആദ്യ ചിത്രത്തിൽ ആക്ഷൻ സീനുകൾ കൊണ്ട് ഞെട്ടിച്ച പ്രണവ് പക്ഷേ അഭിനയം കൊണ്ട് ഒരു മാജിക്കും കാണിച്ചിട്ടില്ലായിരുന്നു.... ആദ്യ സിനിമ എന്നതിന്റെ ചില പ്രശ്നങ്ങൾ ആ പ്രകടനത്തിൽ നിഴലിച്ചു നിന്നിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ അതിനെ മറച്ച പ്രണവ് പക്ഷേ ഇത്തവണ എത്തിയത് അഭിനയിച്ചു തന്നെ ഫലിപ്പിക്കേണ്ട ഒരു റോളിൽ ആയിരുന്നു. നായകനായ രണ്ടാം ചിത്രത്തിൽ ആദ്യ സിനിമയിലെ പ്രകടനത്തേക്കാളും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് പ്രണവ്. അപ്പു എന്ന കഥാപാത്രം തന്റെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് ഒരുപാട് നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം. അതിൽ ഒരു പരിധിവരെ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. ആദ്യ സിനിമയിൽ നിന്ന് മാറി രണ്ടാം ചിത്രത്തിൽ എത്തിയപ്പോൾ ഒരുപാട് മെച്ചപ്പെട്ട അഭിനേതാവ്. അരുൺ ഗോപി പറഞ്ഞത് പോലെ പ്രണവിന്റെ വലിയൊരു പ്രശ്നം അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയാണ്..... അദ്ദേഹത്തിന്റെ മലയാളത്തിന് ഒരു ഒഴുക്കില്ല.... പുറമേ പഠിച്ചു വളർന്നതിന്റെയാവാം.... പക്ഷേ അദ്ദേഹം തന്റെ ബലഹീനതകൾ മെച്ചപ്പെടുത്താൻ ഒരുപാട് ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട് എന്നത് വ്യക്തം. അദ്ദേഹത്തിന്റെ അസാധ്യ മെയ്‌വഴക്കം ഈ ചിത്രത്തിലും വേണ്ടരീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. വരും സിനിമകളിൽ തന്റെ പ്രകടനം ഇനിയും ഒരുപാട് മെച്ചപ്പെടുത്തി പ്രേക്ഷക പ്രിയങ്കരനായി മാറാൻ പ്രണവിന് സാധിക്കും എന്ന് തന്നെയാണ് വിശ്വാസം. ആക്ഷൻ രംഗങ്ങൾ മാത്രമല്ല ഡാൻസ് രംഗം ആണേലും തനിക്ക് ok ആണെന്ന് പ്രണവ് കാണിച്ചു തന്നിട്ടുണ്ട്. ഈ മകനും വന്നത് ചുമ്മാ അങ്ങ് പോവനല്ല എന്ന് സാരം ഇദ്ദേഹത്തിന്റെ കൈയ്യിലും മരുന്ന് ഉണ്ട്.

    Zaya David സായ എന്ന കഥാപാത്രം അത്യാവശ്യം പെർഫോം ചെയ്യാനുള്ള ഒന്നായിരുന്നു..... അത്യാവശ്യം ഇമോഷണൽ സീനുകളൊക്കെയുള്ള ഒരു പ്രധാന കഥാപാത്രം ഒന്ന് പാളിയാൽ അരോചകമായിപ്പോകുമായിരുന്ന ഒരു കഥാപാത്രം ഒരു പുതുമുഖത്തിന്റെ പതർച്ചയൊന്നുമില്ലാതെ സായ കൈകാര്യം ചെയ്തിട്ടുണ്ട്. എല്ലാം തികഞ്ഞ പെർഫോമൻസ് ഒന്നും അല്ലെങ്കിലും.... ഒരു പുതുമുഖത്തിന്റെ ചെറിയ പിഴവുകൾ ഒക്കെയുണ്ടെങ്കിൽ പോലും മോശമല്ലാത്ത രീതിയിൽ തന്നെ അവര് അവതരിപ്പിച്ചിട്ടുണ്ട്. പ്രതീക്ഷ വെക്കാവുന്ന ഒരു കലാകാരി.

    Abhishek Raveendran മൈക്കൽ റോണി അഥവാ മാക്ക്രോണി എന്ന കഥാപാത്രമായി എത്തിയ അഭിഷേക് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഒരുപാട് ചിരിപ്പിച്ചൊരു കഥാപാത്രം. ചിത്രത്തെ ബോറടിപ്പിക്കാതെ മുൻപോട്ട് കൊണ്ടുപോയതിലെ പ്രധാനി അഭിഷേക് ആണ്. മികച്ച പ്രകടനം.

    Gokul Suresh അഥിതി താരമായി എത്തിയ ഗോകുൽ തന്റെ ഫ്രാൻസിസ് എന്ന കഥാപാത്രമായി തിളങ്ങി നിന്നു. സിനിമയിലെ ഏറ്റവും കൂടുതൽ കൈയ്യടി കിട്ടിയ രംഗം ഗോകുലും ഉൾപ്പെട്ട ഒരു സീൻ ആയിരുന്നു.

    മനോജ്‌.കെ.ജയൻ,Shaju Sreedhar,Kalabhavan Shajohn,Dharmajan Bolgatty,ബിജുകുട്ടൻ, ഹാരിഷ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്,നെൽസൺ, സുരേഷ് കുമാർ,Antony Perumbavoor,ടിനി ടോം, Maala Parvathi,ശ്രീധന്യ,Etc. തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ നിലവാരമേറിയ പ്രകടനങ്ങളായിരുന്നു.

    സിനിമയിലെ ഏറ്റവും വലിയ നെഗറ്റീവ് വശം ക്ലൈമാക്സ്‌ രംഗങ്ങളിലെ VFX വർക്ക്‌ ആണ്. മോശം എന്ന് പറഞ്ഞാൽ അത്രയ്ക്കും നിലവാരം കുറഞ്ഞ VFX. പീറ്റർ ഹെയ്ൻ ഒരുക്കിയ ക്ലൈമാക്സ്സിലെ സംഘട്ടന രംഗത്തിന്റെ ഇമ്പാക്ട് ഇല്ലാണ്ടാക്കാൻ അത് കാരണമായി.

    ക്ലൈമാക്സ്സിലെ VFX രംഗത്തിലെ ആ വലിയ പോരായ്മയോടുള്ള അതൃപ്‌തി മാറ്റി നിർത്തിയാൽ എന്നിലെ പ്രേക്ഷകനെ ഒരുപാട് ആസ്വദിപ്പിച്ചൊരു ചിത്രം തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

    ഒരുപാട് നരാധമന്മാർക്കെതിരെയുള്ള മുഖമടച്ചുള്ള പ്രഹരവും പലർക്കുമുള്ള ഒരു ഓർമ്മപ്പെടുത്തലും പലരും പ്രകടിപ്പിക്കാൻ ആഗ്രഹിച്ച പ്രതിഷേധവും പലർക്കുമുള്ള ഒരു താക്കീതും ഒരു പ്രചോദനവും ഒക്കെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പെണ്മക്കളുള്ള മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഏറെയിഷ്ടപ്പെടാൻ സാധ്യതയുള്ളൊരു ചിത്രം.

    സിംപിൾ ആയൊരു തിരക്കഥയെ മികച്ച സംഭാഷണങ്ങളിലൂടെ മനോഹരമായി തന്നെ അണിയിച്ചൊരുക്കിയ ഒരു ഫീൽഗുഡ് എന്റെർറ്റൈനെർ ആണ് എന്നെ സംബന്ധിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ക്ലൈമാക്സ്സിലെ VFX രംഗം ഒഴിച്ച് നിർത്തിയാൽ (അത്‌ വലിയൊരു പോരായ്മ തന്നെയാണ് )എന്നിലെ പ്രേക്ഷനെ ത്രിപ്പ്തിപ്പെടുത്തിയ..... ആസ്വദിച്ചു കണ്ട ഒരു ദൃശ്യാനുഭവം തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

    സംവിധായകൻ പറഞ്ഞത് വിശ്വസിച്ച് പോലെ യാതൊരു മുൻവിധിയും ഇല്ലാതെ.... പ്രതീക്ഷയുടെ അമിതഭാരം ഒന്നും തന്നെയില്ലാതെ തിയ്യേറ്ററിലേക്ക് ചെന്നതുകൊണ്ടാവണം നന്നായി ആസ്വദിക്കാൻ പറ്റി. തങ്ങളുടെ സിനിമകളിൽ ആനയുണ്ട് ചേനയുണ്ട് എന്നൊക്കെ പറഞ്ഞ് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രേക്ഷകനെ തിയ്യേറ്ററിൽ കയറ്റി ഉറുമ്പിനേയും ചെമ്പിനേയും കാണിച്ച് പ്രേക്ഷകനെ വിഡ്ഢികളാക്കുന്ന സംവിധായകർ അരുൺ ഗോപിയെ കണ്ട് പഠിക്കണം തന്റെ സിനിമ എന്താണ് എന്നുള്ളത് യാതൊരു അവകാശവാദങ്ങളും ഇല്ലാതെ അദ്ദേഹം വ്യക്തമായി തന്നെ പറഞ്ഞു തന്നിരുന്നു. അത് വിശ്വസിച്ചു പോയവർക്കറിയാം അദ്ദേഹം പറഞ്ഞത് നൂറ് ശതമാനം സത്യ സന്ധമായ കാര്യങ്ങളായിരുന്നു എന്ന്.

    "ഇരുപത്തിയൊന്നാം നൂറ്റാണ്ട്" എല്ലാം ആവശ്യത്തിന് ചേർന്നൊരു കൊച്ച് ഫീൽഗുഡ് എന്റെർറ്റൈനെർ.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
  2. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Thanks.
     
  4. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    thx man.
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx machaa
     

Share This Page