Watched Ishq Movie Ishq.... മലയാള സിനിമയിലെ നായികാ നായക സങ്കല്പത്തേയും പ്രതികാര കഥകളേയും പാടേ തച്ചുടച്ച് പുതിയൊരു അച്ചിൽ വാർത്തെടുത്ത പുതുമയാർന്നൊരു ചലച്ചിത്ര കാവ്യം. പ്രേക്ഷകന് നേരെ.... സമൂഹത്തിന് നേരെ തിരിച്ചു വെച്ച് അതി ശക്തമായി പ്രഹരിച്ചൊരു കണ്ണാടി. ചിത്രത്തിലെ സച്ചിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ആണും പെണ്ണും ഒരുമിച്ചിരിക്കുമ്പോൾ ആണത്തത്തിന്റെ തലപ്പത്ത് ചില സദാചാര ഞെരമ്പന്മാർക്ക് ഉണ്ടാകുന്ന ചൊറിച്ചിലിനിട്ടുള്ള ഉപദേശമല്ല മറിച്ച് അതിമാരകമായ പ്രഹരമാണ് ചിത്രം നൽകുന്നത്.... അതും ഇന്നേവരെ കാണാത്ത രീതിയിൽ. ഒരു നവാഗത സംവിധായകന്റെ യാതൊരു പിഴവും ഇല്ല എന്ന് മാത്രമല്ല ഏവരേയും ഞെട്ടിക്കുന്ന തരത്തിലാണ് Anuraj Manohar തന്റെ ആദ്യ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് Ratheesh Raviയുടെ അതിശക്തമായ രചനയെ അതിന്റെ ബലം ഒട്ടും കുറയാതെ തന്നെ സ്ക്രിപ്റ്റ് ആവശ്യപ്പെടുന്നതിനേക്കാൾ ഒരുപടി മുകളിലാണ് അനുരാജ് ഒരുക്കി വെച്ചിരിക്കുന്നത്. തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ അനുരാജ് ഒരു വിപ്ലവം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. മലയാള സിനിമയിലെ ഒട്ടുമിക്ക ക്ലീഷേകളേയും തച്ചുടച്ച് പുതിയൊരു അച്ചിൽ വാർത്തെടുത്തിരിക്കുകയാണ് അനുരാജ്. പല സിനിമകളും സദാചാര ഞെരമ്പന്മാർക്കെതിരെയുള്ള കഥകൾ പറഞ്ഞിട്ടുണ്ടെങ്കിലും ഒന്നുകിൽ നായകന്റെ ഹീറോയിസം അല്ലേൽ സദാചാര അതിക്രമത്തിനെതിരെയുള്ള ഉപദേശം/ഓർമ്മപ്പെടുത്തൽ എന്ന മട്ടിൽ ഒതുങ്ങാറായിരുന്നു പതിവ്. അതിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് ഇഷ്ഖ്. ഇഷ്ഖ് സദാചാരത്തിനെതിരെയുള്ള നായകന്റെ ഹീറോയിസമോ ഉപദേശമോ അല്ല.... നമ്മളൊന്നും ചിന്തിക്കാത്ത തരത്തിലുള്ള അതി മാരകമായ പ്രഹരമാണ്. മൂക്കത്ത് വിരല് വെച്ച് കൈയ്യടിച്ചു പോകുന്ന തരത്തിലുള്ള പ്രഹരം. പതിയെ തുടങ്ങി സർവ്വതും ഇളക്കി മറിച്ചു പോയൊരു പേമാരിയുടെ ശക്തിയുള്ളൊരു സിനിമ. അനുരാജ്..... ഏറെ പ്രതീക്ഷയാണ് നിങ്ങളിലെ സംവിധായകനിൽ ഉള്ളത് വെറും ഓർഡിനറിയിൽ ഒതുങ്ങിപ്പോകാതെ ഇതുപോലുള്ള എക്സ്ട്രാ ഓർഡിനറി സിനിമകളുമായി വരും എന്ന് വിശ്വസിക്കുന്നു..... ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. Ansarshaയുടെ ഛായാഗ്രഹണ മികവ് ഏറെ പ്രശംസയർഹിക്കുന്നതാണ്... ഫ്രയിമുകൾക്കെല്ലാം സ്‌ക്രിപ്പിറ്റിനെ പോലെ തന്നെ വല്ലാത്തൊരു ഫ്രഷ്നസ്സ് ഉണ്ടായിരുന്നു.... മനോഹരമായി തന്നെ അദ്ദേഹം ക്യാമറ ചലിപ്പിച്ചു. Jakes Bejoy.... ചിത്രത്തെ അത് ആവശ്യപ്പെടുന്ന ഫീലോടെ പ്രേക്ഷകന് മുന്നിൽ എത്തിച്ചതിൽ Jakes Bejoy ഒരുക്കിയ പശ്ചാത്തല സംഗീതത്തിന്റെ പങ്ക് വളരെ വലുതാണ്. മികവുറ്റ രീതിയിൽ അല്പം വ്യത്യസ്ഥമായി തന്നെ ഒരുക്കിയ പശ്ചാത്തല സംഗീതവും.... മനോഹരമായൊരു ഗാനവും ചിത്രത്തോട് അത്രയേറെ ചേർന്നു നിന്നവയായിരുന്നു. ത്രില്ലടിപ്പിച്ച് പ്രേക്ഷകനെ തിയ്യേറ്ററിൽ നഖം കടിപ്പിച്ച് ഇരുത്തിച്ചതിൽ വലിയ പങ്കുണ്ട് Kiran Dasന്റെ എഡിറ്റിങ്ങിന്. ചിത്രത്തെ മികച്ച രീതിയിൽ തന്നെ അദ്ദേഹം വെട്ടിയൊരുക്കി വെച്ചിട്ടുണ്ട്. നിസ്സംശയം പറയാം സച്ചിദാനന്ദൻ എന്ന കഥാപാത്രം Shane Nigam എന്ന അഭിനേതാവിന്റെ കരിയർ ബെസ്റ്റ് ആണ്. എന്ത് അനായാസമായാണ് അദ്ദേഹം സച്ചി എന്ന കഥാപാത്രമായി മാറിയിരിക്കുന്നത്.... എത്ര മനോഹരമായ പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്.... പ്രത്യേകിച്ചും രണ്ടാം പകുതിയിലെ സീനുകളൊക്കെ പുള്ളിക്കാരന്റെ അഴിഞ്ഞാട്ടമായിരുന്നു. മുൻപത്തെ പല സിനിമകളിലും അദ്ദേഹത്തിന്റെ ചില ഭാവങ്ങൾക്കും മറ്റും ഒരു ആവർത്തന വിരസത പ്രകടമായിരുന്നു പക്ഷേ സച്ചിദാനന്ദൻ ഒരു ഫ്രഷ് പീസ് ആണ് എല്ലാ അർത്ഥത്തിലും. ഷെയിൻ ഷൈൻ ചെയ്ത ഒരു ഗംഭീര ഷോ. മലയാളത്തിലെ നായക സങ്കല്പങ്ങളെ തച്ചുടച്ച കഥാപാത്രം. വസുധയാണ് പെണ്ണ് അല്ലേൽ വസുധയാവണം പെണ്ണ്.... തന്റേടിയാണോ....? ആണ്. എന്നാൽ തന്റേടി മാത്രമാണോ...? അല്ല.... തന്റേടം വേണ്ടിടത്ത് തന്റേടമുള്ള.... പേടിക്കേണ്ടിടത്ത് നന്നായി പേടിക്കുന്ന.... വികാരങ്ങളെ അടക്കി നിർത്താൻ പഠിച്ച.... എന്നാൽ കാമുകന്റെ സ്നേഹത്തിന് മുന്നിൽ പതറി പോകുന്ന.... ഒരു പൈങ്കിളി കാമുകിയും ഒപ്പം തന്നെ ബോൾഡ് ആയ കാമുകിയും ആയിമാറുന്ന പെണ്ണ് ശക്തയായ... അല്ല ആ വാക്ക് തെറ്റാണ്.... പച്ചയായ പെണ്ണ്. ഒന്നുകിൽ കുലസ്ത്രീ അല്ലേൽ വെറും ശക്ത എന്ന മലയാളി നായികാ സങ്കല്പങ്ങളെ തകർത്തെറിഞ്ഞ വസുധയെന്ന കഥാപാത്രം Ann Sheethal എന്ന അഭിനേത്രി കഥാപാത്രത്തിന്റെ പവർ ഒട്ടും ചോർന്നു പോകാതെ തന്നെ ഹൈ വോൾട്ടേജിൽ അവതരിപ്പിച്ചു. ഗംഭീര പ്രകടനം. Shine Tom Chacko കൈയ്യിൽ കിട്ടിയിരുന്നേൽ സിനിമയാണെന്ന് മറന്ന് കാണുന്നവൻ കൊത്തിയരിഞ്ഞ് അച്ചാർ ഇട്ടുപോകുന്ന സൈസ് പ്രതിനായകൻ.... വില്ലനിസത്തിന്റെ ഒരു തരം എക്സ്ട്രീം ലെവൽ വേർഷൻ. ആൽവിൻ എന്ന കഥാപാത്രമായി ഷൈൻ നിറഞ്ഞാടുകയായിരുന്നു. സിനിമ കണ്ട ഏതേലും പ്രേക്ഷകൻ ഷൈനിനെ മുന്നിൽ കണ്ടാൽ പരിസരം മറന്ന് ഒന്ന് പൊട്ടിച്ചാൽ അതായിരിക്കും അയാൾക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ്. പ്രേക്ഷകൻ പല്ല് ഞെരിച്ച് മുഷ്ടി ചുരുട്ടി അത്രയേറെ ദേഷ്യത്തോടെയാണ് ആൽവിൻ എന്ന കഥാപാത്രത്തെ കാണുന്നത്. അത്തരത്തിലുള്ള മികവ് ആയിരുന്നു ഷൈനിന്റെ പ്രകടനത്തിന്. മരിയ എന്ന കഥാപാത്രമായി മനോഹര പ്രകടനമാണ് Leona Lishoy നടത്തിയിരിക്കുന്നത്. Shaneഉം Shineഉം നിറഞ്ഞാടുമ്പോൾ ക്ലൈമാക്സ് രംഗങ്ങളിൽ അവർക്കൊപ്പം തന്നെ പിടിച്ചു നിന്നു ലിയോണ. Jafar Idukkiയുടെ മുകുന്ദൻ എന്ന കഥാപാത്രവും മികവേറിയ പ്രകടനം കൊണ്ട് നിറഞ്ഞു നിന്നു. മലയാള സിനിമയിലെ മറ്റൊരു ക്ലീഷേ കാര്യത്തെ.... കാറ്റിൽ പറത്തിയ പ്രകടനമാണ് Maala Parvathiയുടെ രാധമ്മ. ഇത്രയേറെ സ്വാഭാവികമായി കിട്ടുന്ന കഥാപാത്രങ്ങളെല്ലാം കൈകാര്യം ചെയ്യുന്നൊരു അഭിനേത്രി വേറെയുണ്ടോ എന്ന് സംശയമാണ്. ശരിക്കും അണ്ടർ റേറ്റഡ് ആയൊരു അഭിനേത്രിയാണ് മാല പാർവ്വതി. മലയാള സിനിമയിലെ ക്ലീഷേ അമ്മ സങ്കൽപ്പത്തെ എടുത്ത് ദൂരെ കളഞ്ഞ കഥാപാത്രമായിരുന്നു മാല പാർവ്വതിയുടെ രാധമ്മ. ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗങ്ങൾ രാധമ്മയും സച്ചിയുമായുള്ള സീനുകളാണ്. അതിമനോഹരമായിരുന്നു അവ. ഒരു സീനിൽ വന്ന Swasika Vjയുടെ കുഞ്ഞേച്ചിയും കൈനകരി തങ്കരാജിന്റെ ഓട്ടോ ഡ്രൈവറും വരെ മികച്ചു നിന്നു. മറ്റുള്ള അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. പേര് കണ്ട് ടാഗ് ലൈൻ വക വെക്കാതെ ഒരു പ്രേമ പടം ആസ്വദിക്കാൻ പോയ എനിക്ക് അടിച്ചത് ഒരു യമണ്ടൻ ലോട്ടറി തന്നെ ആയിരുന്നു. പേരിനോട് നൂറ് ശതമാനം നീതി പുലർത്തിയ ഒരു സിനിമയാണ് ഇഷ്ഖ്. എന്താവണം "Ishq" എന്നതിന്റെ ഉത്തരമാണ് ചിത്രത്തിന്റെ Tail end. ലൂസിഫറിലെ ഷാജോണിന്റെ ഡയലോഗ് കടമെടുത്താൽ "ഇഷ്ഖ് നമ്മൾ ഉദ്ദേശിച്ച പടമല്ല സർ" Ishq ഒരു ഓർമ്മപ്പെടുത്തലോ ഉപദേശമോ താക്കീതോ ഒന്നുമല്ല ഒരു കണ്ണാടിയാണ് പ്രേക്ഷകന് നേരെ.....സമൂഹത്തിന് നേരെ.... തിരിച്ചു വെച്ച് അതി മാരകമായി പ്രഹരിക്കുന്നൊരു കണ്ണാടി. പ്രേക്ഷകർ എന്താണോ ആഗ്രഹിക്കുന്നത്.... അതാണ് ക്ലൈമാക്സ്..... അത് കണ്ട് രസിച്ചിരിക്കുമ്പോഴാണ് അവന് നേരെ തന്നെ ആ കണ്ണാടി തിരിച്ച് ചിത്രം പ്രഹരിക്കുന്നത്.... ആ പ്രഹരത്തിൽ തരിച്ചിരിക്കുന്നതാണ് Tail end. ശക്തമായ ഒരു തിരക്കഥയെ അതിലേറെ ശക്തമായ സംവിധാനത്തിലൂടെ മികവേറിയ ഛായാഗ്രഹണത്തിലൂടെ മനോഹരമായ എഡിറ്റിങ്ങിലൂടെ അതിമനോഹരമായ സംഗീതത്തിലൂടെ അതിലേറെ ശക്തമായ അഭിനയ മുഹൂർത്തങ്ങളിലൂടെ സകല ക്ലീഷേകളേയും പൊളിച്ചെറിഞ്ഞ് കാറ്റിൽ പറത്തി പ്രേക്ഷകന് മുൻപിൽ തുറന്നിട്ടൊരു ചലച്ചിത്ര കാവ്യം. ഇങ്ങനൊരു അതിഗംഭീര അനുഭവം.... അല്ല പ്രഹരം ഏൽപ്പിച്ചു തന്നതിന് അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി. ❤️❤️ എത്രയൊക്കെ ഇല്ല എന്ന് പറഞ്ഞാലും 99% കാമുകന്മാരിലുമുണ്ടൊരു സച്ചി..... Ishq..... മലയാള സിനിമയിലെ നായികാ നായക സങ്കല്പത്തേയും പ്രതികാര കഥകളേയും പാടേ തച്ചുടച്ച് പുതിയൊരു അച്ചിൽ വാർത്തെടുത്ത പുതുമയാർന്നൊരു ചലച്ചിത്ര കാവ്യം. പ്രേക്ഷകന് നേരെ.... സമൂഹത്തിന് നേരെ തിരിച്ചു വെച്ച് അതി ശക്തമായി പ്രഹരിച്ചൊരു കണ്ണാടി. (അഭിപ്രായം തികച്ചും വ്യക്തിപരം)