ഇത്തരം സിനിമകൾ കാണുമ്പോഴാണ് മലയാള സിനിമയോടുള്ള ഇഷ്ടവും ബഹുമാനവും കൂടി വരുന്നത് .സമൂഹത്തിൽ നില നിൽക്കുന്ന എല്ലാ തരം തിന്മകളെയും പ്രമേയമാക്കുന്ന മലയാള സിനിമയിൽ സദാചാര ഗുണ്ടായിസത്തെക്കുറിച്ച് അധികം സംസാരിച്ചു കണ്ടിട്ടില്ല .ഒരു വര്ഷം മുൻപ് റിലീസ് ചെയ്ത അങ്കിൾ എന്ന സിനിമയുടെ അവസാന ഭാഗത്ത് ചർച്ച ചെയ്തു എന്നല്ലാതെ ഈ വിഷയത്തെ ഗൗരവമായി സമീപിച്ച സിനിമകൾ മലയാളത്തിൽ മുൻപ് ഇറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം . ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് കണ്ടാൽ കുരു പൊട്ടുന്ന നാറികളെ പച്ചയ്ക്ക് തുറന്ന് കാണിക്കാൻ ഈ സിനിമയ്ക് കഴിഞ്ഞിട്ടുണ്ട് കഥയുടെ അവസാന ഭാഗത്തേയ്ക്ക് ഇത് വെറും ഹീറോയിക്ക് പ്രതികാരത്തിലൊതുക്കി കളയുമോ എന്ന് ചിന്തിച്ചിരിക്കവെയാണ് വിപ്ലവകരമായ ഒരു ക്ലൈമാക്സ് കടന്നു വന്നത്.നായികാ കഥാപാത്രത്തിന്റെ അവസാനത്തെ പഞ്ച് പുറമെ പുരോഗമനം പറയുന്ന ഹിപ്പോക്രാറ്റുകളുടെ നേർക്കുള്ളതാണ് . കുറച്ചു നേരമേ ഉള്ളുവെങ്കിൽ പോലും സച്ചി (ഷെയ്ൻ ) യുടെ അമ്മയായി അഭിയനയിച്ച മാല പാർവതിയുടെ (Maala Parvathi )പ്രകടനം നല്ല രീതിയിൽ ഇഷ്ടപ്പെട്ടു . അത്രയ്ക്കും നാച്ചുറലായിട്ടായിരുന്നു അവർ അത് കൈകാര്യം ചെയ്തത് . ഷെയ്ൻ - ഷൈൻ - ആൻ ശീതൾ എന്നിവരുടെ പ്രകടനത്തിന്റെയും അനുരാജ് മനോഹറിന്റെ ത്രില്ലടിപ്പിക്കുന്ന മേക്കിങ്ങിന്റെയും മികവിൽ ഇഷ്‌ക്ക് ഈ വര്ഷം ഇറങ്ങിയ ഏറ്റവും നല്ല മലയാള സിനിമകളുടെ ഗാനത്തിൽപ്പെടുത്താം .. One of the best of 2019 .... watch at theaters ....