1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Ittymaani Made In China - My Review !!!

Discussion in 'MTownHub' started by Adhipan, Sep 7, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Ittymaani Made In China

    ചിരിയോഹരം.... മനോഹരം.....

    ചിത്രത്തിന്റേതായി പുറത്ത് വന്ന പോസ്റ്ററുകൾ ആയാലും ട്രൈലെർ ആയാലും യാതൊരു പ്രതീക്ഷയും നൽകാത്തവയായിരുന്നു അതുകൊണ്ട് തന്നെ പ്രതീക്ഷകളുടെ യാതൊരുവിധ ഭാരങ്ങളും ലവലേശം ഇല്ലാതെയായിരുന്നു ചിത്രത്തിന് കയറിയത്.... ഇപ്പോഴത്തെ ഒരു ട്രെൻഡ് വെച്ച് പറഞ്ഞാൽ ഒരു കഞ്ഞി പ്രതീക്ഷിച്ച് പോയപ്പോൾ കിട്ടിയത് സ്വാദേറിയ ഒരു ഓണസദ്യ തന്നെയായിരുന്നു....

    പലരും ചിത്രത്തിലെ നന്മ കൂടിപ്പോയി എന്നൊക്കെ പറയുന്നത് കേട്ടു എനിക്ക് എന്തോ ഈ നന്മ എന്ന സംഭവത്തോട് ഇഷ്ടം കൂടുതലാണ് അതുകൊണ്ട് തന്നെ ആ കാര്യത്തിൽ യാതൊരു പ്രശ്നവും തോന്നിയില്ല.

    നവാഗതരായ Jibiയും Jojuവും ലളിതമായി രചിച്ച അവരുടെ തന്നെ രചനയെ പുതുമുഖങ്ങളുടെ വലിയ പതർച്ചയൊന്നും ഇല്ലാതെ അണിയിച്ചൊരുക്കിയിട്ടുണ്ട് പ്രകൃതി സിനിമകളും സൈക്കോ ത്രില്ലറുകളും മാത്രം പോരല്ലോ ഇതുപോലുള്ള എന്റർടൈനറുകൾ എടുക്കാനും ആളുകൾ വേണമല്ലോ.... മലയാളികളെ ചിരിപ്പിക്കാൻ പുതിയൊരു ടീമും കൂടെ പിറവിയെടുത്തു എന്ന് തന്നെ പറയാം.

    Shajiയുടെ ഛായാഗ്രഹണ മികവ് ചിത്രത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട് മനോഹരമായ ഷോട്ടുകളും ഫ്രയിമുകളും ചിത്രത്തിന്റെ മാറ്റ് കൂട്ടി.

    4Musics, Kailas Menon, Deepak Dev എന്നിവർ ഒരുക്കിയ ഗാനങ്ങൾ എല്ലാം തന്നെ നിലവാരമേറിയവയായിരുന്നു.... ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തോട് ഏറെ ചേർന്ന് നിന്നവയായിരുന്നു.

    Sooraj E.S ചിത്രത്തെ അച്ചടക്കത്തോടെ തന്നെ കൂട്ടി ചേർത്ത് വെച്ചിട്ടുണ്ട്....

    Mohanlal ഒരുപാട് നാളുകൾക്ക് ശേഷം ലാലേട്ടനെ ഒരു മുഴുനീള തമാശ കഥാപാത്രമായി കാണാൻ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം.... അദ്ദേഹത്തിന്റെ പൂണ്ടുവിളയാട്ടമാണ് ചിത്രത്തിലുടനീളം.... മോഹൻലാൽ ഷോ എന്ന് തന്നെ പറയാം.... ഒരുപാട് കാണാൻ കൊതിച്ച മോഹന ഭാവങ്ങൾ എല്ലാം നിറഞ്ഞൊരു സിനിമ..... ഈ സിനിമ ഒടിയന് മുൻപ് വന്നിരുന്നെങ്കിലോ എന്ന് ഒരുപാട് ആഗ്രഹിച്ചു കാരണം ആ പഴയ കുസൃതി ചിരിയും നോട്ടവുമൊന്നും ആ ഒരു ശോഭയയോടെ ഇപ്പൊ കാണാൻ കഴിയുന്നില്ല. ഇട്ടിമാണിയായി വിസ്മയമായ മനുഷ്യൻ ഒരുപാട് ചിരിപ്പിച്ചു....

    Siddhique.... അദ്ദേഹത്തിന്റെ ഫാദർ ജോൺ പോൾ എന്ന കഥാപാത്രം വന്നതിന് ശേഷം സിനിമയുടെ ഗിയർ തന്നെ ചേഞ്ച് ആയി അത്രയ്ക്ക് ചിരിപ്പിച്ചു ആ കഥാപാത്രം. ഇട്ടിമാണിയും പോളും കണ്ടുമുട്ടുന്ന രംഗമാണ് എന്നിൽ ഏറ്റവും കൂടുതൽ ചിരിയുണർത്തിയത്....

    K.P.A.C Lalitha..... പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള ലളിതാമ്മ ഇട്ടിമാണിയിലും അത് ആവർത്തിച്ചു ഇട്ടിമാണിയുടെ അമ്മയെ.... തെയ്യാമ്മയെ അവര് ഏറെ മികവോടെ തന്നെ അവതരിപ്പിച്ചു.... ഇട്ടിമാണിയും തെയ്യാമ്മയും തമ്മിലുള്ള രംഗങ്ങളാണ് ചിത്രത്തിൽ ഏറ്റവും മനോഹരമായ രംഗങ്ങൾ.

    Radhika Sharath Kumar, Salim Kumar, Hareesh Kanaran, Aju Varghese, Dharmajan Bolgatty, Vinu Mohan, Kailash, Sijoy Varghese, Ashokan, Aristo Suresh, Jhony Antony, Swasika Vj, Saju Navodaya, Rajesh Paravoor, Shekhar Menon,Sunil Sugadha Komal Sharma, Viviya Shanth, Anjana Appukkuttan, Madhuri Braganza, Honey Rose, Etc തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

    നർമ്മത്തിൽ ചാലിച്ച് ജിബിയും ജോജുവും ശക്തമായൊരു സന്ദേശം നൽകുകയാണ് ചിന്തിപ്പിക്കുകയാണ് ഇട്ടിമാണിയിലൂടെ. സ്വന്തം മാതാപിതാക്കൾക്ക് കറിവേപ്പിലയുടെ വില നൽകി അകറ്റി നിർത്തുന്നവർക്കുള്ള പ്രഹരമാണ് ചിത്രം മക്കൾ എങ്ങനെയാവണം എന്നതും എങ്ങനെയാവരുത് എന്നതും അവര് വരച്ചു കാണിച്ചു തരുന്നു.... ആ രംഗങ്ങൾ ഒന്നും കണ്ണ് നനയാതെ കാണാനാവില്ല..... പറ്റുകയാണേൽ സ്വന്തം മാതാപിതാക്കളേയും കൂട്ടി ചിത്രം കാണാൻ ശ്രമിക്കുക....

    ഈ ഓണക്കാലം ചിരിച്ച് ആസ്വദിച്ചു ആഘോഷമാക്കാൻ ധൈര്യമായി ഇട്ടിമാണിക്ക് ടിക്കറ്റ് എടുക്കാം.... ബുദ്ധി ജീവികളും പ്രകൃതി സിനിമാ സ്നേഹികളും സൈക്കോകളെ പ്രണയിക്കുന്നവരും ആ ഭാഗത്തേക്ക് അടുക്കാതിരിക്കുന്നതാണ് നല്ലത്.... കാരണം ഇത് ബ്രില്ല്യൻസ് തപ്പി കണ്ടുപിടിക്കാൻ ഇറക്കിയ ചിത്രമല്ല അവധി ആഘോഷമാക്കാൻ എത്തുന്ന കുടുംബങ്ങളെ ലക്ഷ്യം വെച്ചുള്ള ചിത്രമാണ് അവർക്ക് മനംമറന്ന് ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്..... അറിയുന്നവർക്ക് ഇട്ടിമാണി പ്രവൃത്തികൾ കൊണ്ട് മാസ്സാണ് (അടി ഇടി എന്നത് മാത്രം അല്ലല്ലോ ഈ മാസ്സ് എന്ന് പറയുന്നത് ) അടുത്തറിയുന്നവർക്ക് മനസ്സുമാണ്.... ഉണ്ടാക്കുന്ന സാധനങ്ങൾ മേഡ് ഇൻ ചൈനയാണേലും ഇട്ടിമാണിയുടെ മനസ്സ് ക്വാളിറ്റിയില്ലാത്തത് അല്ല എന്ന് സാരം.

    ഇട്ടിമാണി.... ചിരിയോഹരം.... മനോഹരം....

    (അഭിപ്രായം തികച്ചും വ്യക്തിപരം )
     
    Niranjan and THAMPURAN like this.
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    camera aanu enik oru poraima aayi thonniyath...
    kooduthalum indoor ayathkond valya scope illa..enkilum nannakamayirunu..
     
    Adhipan likes this.

Share This Page