1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Ittymani - My Review !!!

Discussion in 'MTownHub' started by Rohith LLB, Sep 6, 2019.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    Trophy Points:
    28
    ഇട്ടിമാണി .

    ലൂസിഫർ എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം മോഹൻലാൽ നായകനായി തീയേറ്ററുകളിൽ എത്തുന്ന സിനിമയാണ് ഇട്ടിമാണി .മറ്റ് മോഹൻലാൽ സിനിമകളെപ്പോലെ പ്രേക്ഷകർക്ക് പ്രതീക്ഷയുടെ അമിതഭാരം നൽകാതിരിക്കാനായി പ്രോമോ ടീം നന്നായി ശ്രദ്ധിച്ചിട്ടുണ്ട് . വളരെ മോശം ട്രെയ്‌ലറായിരുന്നു സിനിമയുടേത് .

    ചൈനയിൽ ജനിച്ച് കുന്നംകുളത്ത് ജീവിക്കുന്ന ഇട്ടിമാണിയുടെ കഥയാണ് സിനിമ പറയുന്നത് . കാശിന് വേണ്ടി അയാൾ കാണിക്കുന്ന കുസൃതികളും ആ നാട്ടിലെ കുഞ്ഞു തമാശകളുമാണ് ആദ്യപകുതി കഴിയുന്നത് വരെ . തമാശ രംഗങ്ങൾ എല്ലാം നന്നായിട്ടുണ്ടായിരുന്നു . പഴയ മോഹൻലാൽ എന്ന പല്ലവി ആവർത്തിക്കുന്നില്ല എങ്കിലും കുറെ കാലങ്ങൾക്ക് ശേഷം മീശ പിരിക്കാതെ കോമഡി മാത്രം ചെയ്യുന്ന കുസൃതി നിറഞ്ഞ മോഹൻലാലിനെ സ്‌ക്രീനിൽ കാണാൻ നല്ല ചന്തം ഉണ്ടായിരുന്നു .സിദ്ധിഖ്,ഹരീഷ്,സലിം കുമാർ ,അജു വർഗ്ഗീസ് , ധർമജൻ തുടങ്ങിയവരുടെ തമാശ നമ്പറുകളും ചിരി ഉണർത്തി .

    രണ്ടാം പകുതിയോടെ സിനിമ ഒരൽപം സീരിയസ്സാകുമെന്ന് കരുതിയെങ്കിലും വീണ്ടും തമാശയിലൂടെയാണ് സിനിമ മുന്നോട്ട് പോയത് . ദ്വയാർത്ഥ പ്രയോഗങ്ങളാണ് സിനിമയിൽ എന്ന് പറഞ്ഞ് രണ്ടാം പകുതിയിലെ തമാശകൾ കീറിമുറിക്കപ്പെടാൻ സാധ്യതെയുണ്ടെങ്കിലും അത് പ്രേക്ഷകർ വക വെക്കാൻ സാധ്യതയില്ല.അങ്ങനെ അപകടമുള്ള ഒരു കോമഡിയും സിനിമയിൽ ഇല്ല . ന്യൂ generation സിനിമകളിൽ വരുമ്പോൾ മാത്രം ദ്വയാർത്ഥം ഉദാത്തമാണെന്ന് വാദിക്കുന്നത് ശരിയല്ല.

    നല്ലൊരു സന്ദേശം സിനിമ മുൻപോട്ട് വെക്കാൻ ശ്രമിക്കുന്നുണ്ട് . ക്ലൈമാക്സ് രംഗങ്ങളിലെ ഡ്രാമ കയ്യിൽ നിന്ന് പോകാതെ നന്നാകാൻ കാരണം മോഹൻലാലിന്റേയും KPAC ലളിതയുടെയും പ്രകടനം മാത്രം കൊണ്ടാണ് .
    ഒരു മോഹൻലാൽ കോമഡി സിനിമ കാണാൻ താല്പര്യമുള്ളവർക്ക് ഇഷ്ടപ്പെടാനുള്ളതൊക്കെ ഇട്ടിമാണിയിലുണ്ട് .എന്നാൽ അതൊക്കെത്തന്നെയേ ഉള്ളു .

    എനിക്ക് ഈ സിനിമയും ഒരു Average Entertainer ആയിട്ടാണ് ഫീൽ ചെയ്തത് . ഇന്നലെ റിലീസ് ചെയ്ത ലവ് ആക്ഷൻ ഡ്രാമയുടേത് പോലെ വെക്കേഷനിൽ ചിരിക്കാൻ വേണ്ടി പോകുന്ന ഫാമിലി പ്രേക്ഷകരാണ് ഇട്ടിമാണിയുടെയും പ്രേക്ഷകർ ...
     
    Anand Jay Kay and THAMPURAN like this.
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Thank You......
     
  3. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    thx rohith !
     

Share This Page