Theatre : Sreekaleeswary Cinemas Status : HF Showtime : 2.45pm തന്റെ ചിത്രങ്ങളിലൂടെ എന്നും നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള വിനീത് ശ്രീനിവാസൻ.. വിനീതുമായി ഒന്നിച്ചപ്പോഴൊക്കെ ഒട്ടും പിഴയ്ക്കാതെ നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നിവിൻ പോളി.. ഈ കൂട്ടുകെട്ട് തട്ടത്തിൻ മറയത്തിനു ശേഷം ഒന്നിക്കുമ്പോൾ മറ്റൊരു മികച്ച ചിത്രത്തിൽ കുറഞ്ഞൊന്നും നമ്മൾ പ്രതീക്ഷിക്കുന്നില്ല, ആ പ്രതീക്ഷ വിനീതും നിവിനും ഒരു തരിപോലും തെറ്റിക്കുന്നുമില്ല.. ഇത്തവണ വിനീത് കൈകാര്യം ചെയ്തിരിക്കുന്ന വിഷയം അല്ലെങ്കിൽ സംവിധാനശൈലി, അത് മുൻപിറങ്ങിയ ഇതൊരു വിനീത് ചിത്രത്തെക്കാളും ഗൗരവമേറിയതാണ്.. അത് വളരെ നീറ്റായി വിനീത് ചെയ്തിട്ടും ഉണ്ട്.. ചിത്രത്തിന്റെ പേരുപോലെ തന്നെ ജേക്കബിന്റെ കഥയാണ് ചിത്രം വരച്ചുകാട്ടുന്നത്.. ജേക്കബിന്റെ സ്വർഗ്ഗരാജ്യമായ കുടുംബത്തിന്റെ കഥ.. ദുബായിൽ ഒരു വലിയ സ്റ്റീൽ വ്യവസായിയായ ജേക്കബ് (രെഞ്ചി പണിക്കർ), ഭാര്യ ഷേർലി (ലക്ഷ്മി രാമകൃഷ്ണൻ), മക്കൾ ജെറി (നിവിൻ), അബിൻ (ശ്രീനാഥ് ഭാസി), അമ്മു (ഐമ സെബസ്റ്റൈൻ), ക്രിസ് (സ്റ്റാസെൻ) എന്നിവർ അടങ്ങുന്ന കുടുംബം.. സന്തോഷകരമായ ഇവരുടെ ജീവിതത്തിനിടയിൽ പെട്ടെന്നുണ്ടാവുന്ന ഒരു പ്രതിസന്ധി.. ജേക്കബ് അതിൽ പെട്ടുപോവുമ്പോൾ.. അതിൽ നിന്ന് ആ കുടുംബത്തിന്റെ ഉയിർത്തെഴുന്നെല്പിന്റെ കഥയാണ് ചിത്രം പറയുന്നത്.. പ്രകടനങ്ങൾ വിലയിരുത്തിയാൽ രെഞ്ചി പണിക്കരുടെ അഭിനയ കരിയറിലെ ഏറ്റവും മികച്ച വേഷവും പ്രകടനവും ആണ് ജേക്കബ്.. ഏതൊരാൾക്കും ഇഷ്ടം ജനിപ്പിക്കുന്ന ഒരു പ്രകടനം.. ചിത്രം കഴിഞ്ഞിറങ്ങുമ്പോൾ ഈ കഥാപാത്രം നമ്മളോടൊപ്പം ഉണ്ടാവും എന്ന് തീർച്ച.. നിവിൻ പോളി ബിജു പൌലോസിനു ശേഷം മറ്റൊരു വ്യത്യസ്ത വേഷം തിരഞ്ഞെടുത്തിരിക്കുന്നു.. പല ചിത്രങ്ങളിലും നമ്മൾ കണ്ടു പരിചയപ്പെടിട്ടുള്ള നിവിൻ പോളി കഥാപാത്രമല്ല ചിത്രത്തിലെ ജെറി.. അഭിനയത്തിൽ പക്വതയുടെ പടവുകൾ താരം പിന്നിട്ടു തുടങ്ങിയിരിക്കുന്നു എന്ന് പറയാതെ വയ്യ.. ലക്ഷ്മി രാമകൃഷ്ണൻ ജേക്കബിന്റെ ഭാര്യാകഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.. മനസ്സിൽ സന്തോഷം തോന്നിച്ച മറ്റൊരു നടൻ ശ്രീനാഥ് ഭാസിയാണ്, കുറെ നാളുകൾക്കു ശേഷം ഒരു നല്ല കഥാപാത്രം.. ഭാസി ബ്രോ നിങ്ങൾ തകർത്തു.. ഐമ സെബസ്റ്റൈൻ വളരെ കുറച്ചേ ഉള്ളെങ്കിലും ഉള്ളത് നന്നായി ചെയ്തിട്ടുണ്ട്.. ഞെട്ടിച്ച ഒരു നടൻ ചിത്രത്തിൽ നെഗറ്റീവ് റോളിൽ എത്തിയ അശ്വിൻ കുമാർ ആയിരുന്നു.. മികച്ച പ്രകടനം.. ആശ്വിനെ സ്ക്രീനിൽ കാണുമ്പോൾ തന്നെ ഒരു പേടി തോന്നിയിരുന്നു.. (ഗൗതം മേനോൻ ഈ റോൾ ചെയ്തിരുന്നെങ്കിൽ എങ്ങനെ ആയിരുന്നേനെ എന്നൊരു നിമിഷം ഞാൻ ചിന്തിച്ചു.. അടുത്ത കാലത്ത് താടിയും മീശയും വെച്ച ലൂക്കിൽ ആയിരുന്നെങ്കിൽ സ്പാറിയേനെ.. എങ്കിലും അശ്വിൻ മികച്ച കണ്ടെത്തൽ തന്നെ). സായി കുമാർ, റേബ മോണിക, ടി ജി രവി എന്നിവരും തങ്ങളുടെ റോൾ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.. ഇവരെക്കൂടാതെ അതിഥി താരങ്ങൾ ആയി വിനീത് ശ്രീനിവാസനും അജുവും.. വളരെ കുറച്ചേ ഉള്ളെങ്കിലും എല്ലാവരും കൊള്ളാമായിരുന്നു.. മികച്ച തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്.. സായി കുമാർ പ്രീ-ഇന്റർവെൽ സീനുകളിൽ പറയുന്ന ഡയലോഗുകൾ.. ടി ജി രവിയും നിവിനും തമ്മിലുള്ള സീനുകൾ.. അങ്ങനെ പലതും നമ്മുടെ കണ്ണുകൾ ഈറനണിയിക്കും എന്നത് തീർച്ച.. കൂടെ നല്ല സംവിധാനവും കൂടെ ചേരുമ്പോൾ, ചിത്രം നമ്മൾ പ്രതീക്ഷിച്ചതിലും മേലെ പോകുന്നുണ്ട്. അച്ഛന്റെ അതേ മാന്ത്രികവിരലുകൾ ലഭിച്ചിട്ടുണ്ട് വിനീതിനും, കൂടുതൽ മികച്ച ചിത്രങ്ങൾ വിനീതിൽ നിന്ന് നമുക്ക് ലഭിക്കാൻ പോകുന്നെ ഉള്ളു എന്ന് നിസ്സംശയം പറയാം.. അഭിനന്ദനങ്ങൾ വിനീത് ശ്രീനിവാസൻ.. ഷാൻ റഹ്മാന്റെ ഗാനങ്ങൾ ചിത്രത്തോട് ചേർന്ന് നിന്ന്.. നല്ല മേലടികൾ.. ജോമോന്റെ അതിസുന്ദരമായ ക്യാമറ കണ്ണുകളുടെ അകമ്പടി കൂടിയാവുമ്പോൾ കൂടുതൽ ഗംഭീരമാകുന്നു ഗാനങ്ങൾ.. ജോമോൻ ഇത്തവണയും സ്വന്തം ശൈലിയിൽ തകർത്തിട്ടുണ്ട്, അത്ര സുന്ദരമായ ഛായാഗ്രഹണമാണ് ചിത്രതിന്റെത്.. രഞ്ജൻ അബ്രഹാമിന്റെ എഡിറ്റിങ്ങും കുറ്റമറ്റതായിരുന്നു.. മൊത്തത്തിൽ പറഞ്ഞാൽ ഒരു ഫീൽ ഗുഡ് കുടുംബചിത്രം എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾ.. മികച്ച തിരക്കഥയും സംവിധാനവും.. കൂടെ മികച്ച ഛായാഗ്രഹണവും സംഗീതവും.. മറ്റെന്ത് വേണം ഒരു മികച്ച ചിത്രത്തിന്.. വിനീത് ശ്രീനിവാസനു നൂറിൽ നൂറ് മാർക്കും കൊടുക്കാം.. കുടുംബമായി ആസ്വദിക്കാവുന്ന ഒരു നല്ല ചിത്രമാണ് ജേക്കബിന്റെ സ്വർഗരാജ്യം.. ഈ വിഷുക്കാലത്ത് ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ മികച്ചത് എന്ന് നിസ്സംശയം പറയാം.. ഒരുപാടിഷ്ടപ്പെട്ടു ജേക്കബിനെയും ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തെയും.. ജേക്കബിന്റെ സ്വർഗരാജ്യം 3.75/5