1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Jo & The Boy -- Manju Rocks BUT !!! ✦✦ National Star ✦✦

Discussion in 'MTownHub' started by National Star, Dec 25, 2015.

  1. National Star

    National Star Debutant

    Joined:
    Dec 5, 2015
    Messages:
    37
    Likes Received:
    256
    Liked:
    0
    Trophy Points:
    3
    ഫിലിപ്സ് & മങ്കിപെനിന്റെ സംവിധായകരിൽ ഒരാളായ റോജിൻ തോമസ് സംവിധാനം ചെയ്ത പുതിയ സിനിമയാണു ജോ & ദി ബോയ്. മഞ്ജുവാര്യർ, സനുഷ് എന്നിവരാണു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ

    കഥ

    ജോ എന്ന പെൺകുട്ടി ചെറുപ്പം മുതലേ തന്റെ ഡ്രീം സാക്ഷാത്കരിക്കണം എന്നാഗ്രഹത്തോടെ ജീവിച്ചു വളർന്നതാണു. ഒരു അനിമേഷൻ ഡിസൈനർ ആകണം എന്നതാണു ജോയുടെ ആഗ്രഹം. കാർട്ടൂൺ കഥാപാത്രങ്ങൾക്ക് നമ്മെ സന്തോഷിപ്പിക്കാനും രസിപ്പിക്കാനുമൊക്കെ കഴിയുന്നു എന്നാൽ നമ്മുടെ ഇമോഷൻസ് മനസിലാക്കാൻ അവർക്ക് കഴിയുന്നില്ല. അത്തരമൊരു കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിക്കുക എന്നതാണു ജോയുടെ ലക്ഷ്യം. തന്റെ അപ്പനോടും അമ്മയോടും മുത്തശിയോടുമൊപ്പം ഏഥൻസിലാണു ജോയുടെ താമസം. അങ്ങനെയിരിക്കെ ജോയുടെ ജീവിതത്തിലേക്ക് ക്രിസ് എന്ന ആൺകുട്ടി കടന്നു വരുന്നു. ക്രിസിന്റെ വരവ് ജോയെ എങ്ങനെ സ്വാധീനിക്കും ജോയ്ക്ക് തന്റെ ആഗ്രഹം സഫലീകരിക്കാൻ പറ്റുമോ എന്നൊക്കെയുള്ള വിഷയങ്ങളാണു ജോ & ദി ബോയ് കൈകാര്യം ചെയ്യുന്നത്.

    വിശകലനം.

    ഫിലിപ്സ് & ദി മങ്കി പെൻ ഒരു നല്ല സിനിമയായിരുന്നു. നല്ല സന്ദേശങ്ങൾ നല്കുന്ന മനസ്സിനു സുഖം നല്കുന്ന ഒരു സിനിമ. എന്നാൽ ഫിലിപ്സിൽ നിന്ന് ജോയിലേക്കെത്തിയപ്പോൾ അതേ ഒരു ഊഷ്മളത കൈവരിക്കുന്നതിൽ തിരകഥാകൃത്ത് കൂടിയായ സംവിധായകൻ പരാജയപ്പെട്ടിരിക്കുന്നു. കുട്ടികളെയും മാതാപിതാക്കളേയും ലക്ഷ്യമിട്ടിട്ടുളതായിരുന്നു ഫിലിപ്സിലെ സന്ദേശങ്ങൾ എങ്കിൽ ജോയിലേത് ഏത് വിഭാഗക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് വ്യക്തമാക്കുന്നതിൽ പാളിച്ച സംഭവിച്ചിരിക്കുന്നു. മഞ്ജുവാര്യർ അവതരിപ്പിക്കുന്ന ജോ തന്റെ അസാമാന്യ അഭിനയമികവ് കൊണ്ട് അതി ഗംഭീരമാക്കിയപ്പോൾ മാസ്റ്റർ സനുഷ് ക്രിസ് ആയി തിളങ്ങി. രൺജി പണിക്കർ വന്നപ്പോൾ പണി കുറഞ്ഞ് പോയ ലാലു അലക്സ് തന്റെ സാന്നിധ്യം സിനിമയിൽ അറിയിക്കുന്നുണ്ട്. നീൽ ഡി കുഞ്ഞയുടെ ക്യാമറയാണു ജോ & ദി ബോയിലെ വലിയ ഒരാശ്വാസം. പശ്ചാത്തല സംഗീതവും ഗാനങ്ങളും ശരാശരിയിലും മികച്ച് നിന്നു. ആദ്യ പകുതി കുഴപ്പമില്ലാതെ പോയപ്പോൾ രണ്ടാം പകുതി ഇഴഞ്ഞ് വലിഞ്ഞ് നീങ്ങി. ഇമോഷൻസ് വെള്ളിത്തിരയിൽ കഥാപാത്രങ്ങൾക് വന്നെങ്കിലും അത് പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിഞ്ഞില്ല. ക്ലൈമാക്സിലൊക്കെ എല്ലാ കഥാപാത്രങ്ങളും ആനന്ദ കണ്ണീരൊഴുക്കുമ്പോൾ ഇതിനിയും തീർന്നില്ലേ എന്ന മട്ടിൽ അക്ഷമയോടെ വാച്ചിൽ നോക്കാനെ പ്രേക്ഷകർ ശ്രമിച്ചുള്ളു. ഒരു നല്ല ഫീൽ ഗുഡ് മൂവി ആക്കാമായിരുന്ന സബ്ജക്ട് അനാവശ്യമായി കാട് കയറി മടുപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചു. പറയാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ ഒതുക്കത്തോടെ പറയാൻ കഴിഞ്ഞില്ലെങ്കിൽ അതിനു വിപരീത ഫലമാണുണ്ടാകുക എന്ന് റോജിൻ തോമസ് ഇത്തവണ മനസ്സിലാക്കുമായിരിക്കും.

    പ്രേക്ഷക പ്രതികരണം.

    റാണി പത്മിനി, ഇപ്പോ ഇതും നായകനില്ലാഞ്ഞിട്ടും മഞ്ജു വാര്യരോടുള്ള വിശ്വാസത്തിന്റെ പുറത്ത് തിയറ്ററിലേക്കെത്തിയ പ്രേക്ഷകർക്ക് ജോയുടെ മികച്ച പ്രകടനം ആനന്ദം നല്കിയെങ്കിലും സിനിമ നിരാശപ്പെടുത്തി.

    ബോക്സോഫീസ് സാധ്യത

    ക്രിസ്തുമസ് ചിത്രങ്ങളുടെ ഇടയില്പെട്ട് ചക്രശ്വാസം വലിയ്ക്കാൻ വിധി..!!

    റേറ്റിംഗ് : 2.5/5

    അടിക്കുറിപ്പ്: if you can dream it you can do it, Try to be different ഇങ്ങനെയുള്ള വൺ ലൈനർ ഉപദേശങ്ങൾ കേൾക്കാനായിരുന്നെങ്കിൽ വാട്ട്സ് അപ്പിലെ കോണ്ടാക്ട്സിൽ ഉള്ളവരുടെ സ്റ്റാറ്റസ് നോക്കിയാൽ മതിയായിരുന്നല്ലോ എന്ന്..!
     
    Spunky, Sadasivan, Don Mathew and 7 others like this.
  2. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    Thnx macha
     
  3. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    :clap::clap::clap::clap:
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx chehcik veendum pani kitti alle :Biggrin:
     
  5. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thanks bhai
     
  6. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    Trophy Points:
    248
    Location:
    KEERIKKAD
    thanks NS.............
     
  7. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,307
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Thanks Machaa...
     
  8. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    Thnx NS
     
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks ns :)

    adikurip :D
     
  10. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Thanks NS...
     

Share This Page