1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

June -My Review!!!!

Discussion in 'MTownHub' started by Adhipan, Feb 27, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched June

    "ജൂൺ" മനസ്സിന്റെ ഒരു കോണിൽ താഴിട്ട് പൂട്ടിയ മാധുര്യമേറിയ ഓർമ്മകളെ തഴുകി തുറന്നൊരു മന്ദമാരുതന്റെ മനോഹാരിതയുള്ള ഒരു മധുര മനോഹര ദൃശ്യാനുഭവം.

    "ജൂൺ സാറാ ജോയ്" എന്ന പെൺകുട്ടിയുടെ പ്ലസ് വൺ പഠനകാലം മുതൽ വിവാഹം വരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്....

    ജൂണിന്റെ ജീവിതത്തിലൂടെ കടന്ന് പോകുന്ന പല കഥാപാത്രങ്ങളും നമ്മള് തന്നെയാണ് നമ്മളിലൊരാള് തന്നെയാണ്.... ജൂൺ കൂട്ടിക്കൊണ്ട് പോകുന്നത് മനസ്സിന്റെ ഒരു കോണിൽ പൊടിപിടിച്ചു കിടക്കുന്ന മനോഹരമായ ഓർമ്മകളിലേക്കാണ്... എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള പല കാര്യങ്ങളും ഒരു പ്രതിബിംബത്തിൽ നോക്കി കാണുന്നത് പോലെയാണ് തോന്നിയത്. പ്രത്യേകിച്ച് മനസ്സിനെ വല്ലാതെ ആഴത്തിൽ സ്പർശിച്ച ഒരു രംഗമാണ് "ആനന്ദ്" എന്ന കഥാപാത്രവും ജൂണും ബസ്സ്‌ യാത്രയിൽ സംസാരിക്കുന്ന കാര്യങ്ങൾ. കാരണം ചെറിയൊരു ചേഞ്ച്‌ വരുത്തിയാൽ എന്റെ ജീവിതം തന്നെയാണ് ആ രംഗത്തിൽ പച്ചയ്ക്ക് കാണിച്ചിരിക്കുന്നത്. അതുപോലെ എനിക്ക് ചുറ്റും നടന്ന ഒരുപാട് സംഭവങ്ങൾ തന്നെയാണ് ചിത്രത്തിലുടനീളം. എനിക്ക് എന്ന് മാത്രമല്ല പഠനകാലത്തും മറ്റും നമ്മളിൽ പലരുടെ ഇടയിലും നടന്നിട്ടുള്ള അതിമനോഹരമായ ഓർമ്മകളിലേക്കാണ് ചിത്രം കൂട്ടിക്കൊണ്ട് പോകുന്നത്. ക്ലൈമാക്സ്‌ രംഗങ്ങളും മറ്റും കണ്ണ് നിറയാതെ കണ്ടിരിക്കാനാകില്ല. അത്രമേൽ ഹൃദയഹാരിയായ ഒരു അനുഭവമാണ് ജൂൺ സന്തോഷത്തോടെ തിയ്യേറ്റർ വിട്ടിറങ്ങാവുന്ന ഒരു ദൃശ്യാനുഭവം.

    Ahammed Khabeer എന്ന നവാഗത സംവിധായകൻ ഒരു തുടക്കക്കാരന്റെ യാതൊരുവിധ പതർച്ചയുമില്ലാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലിബിൻ വർഗ്ഗീസും അഹമ്മദ് കബീറും ജീവൻ ബേബി മാത്യൂവും ചേർന്ന് മനോഹരമായി രചിച്ച ജൂൺ അഹമ്മദ് കബീർ അതിമനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്നു. മികവുറ്റ സംവിധാനം.... ഇനിയും ഒരുപാട് മനോഹരമായ കലാസൃഷ്ടികൾ ഈ ചെറുപ്പക്കാരനിൽ നിന്നും മലയാള സിനിമയ്ക്ക് ലഭിക്കും എന്ന് തന്നെയാണ് വിശ്വാസം.

    Jithin Stanislaus ജൂണിന്റെ ജീവിതം തന്റെ ക്യാമറകൊണ്ട് അതിമനോഹരമായി പകർത്തിയിരിക്കുന്നു. ചിത്രത്തെ ഇത്രമേൽ മനോഹരമായ അനുഭവമാക്കി മാറ്റിയതിൽ ഛായാഗ്രഹണത്തിന്റെ പങ്ക് വളരെ വലുതാണ്. മികച്ച വർക്ക്‌.

    Ifthikar Ali Azeez ചിത്രത്തിന്റെ നട്ടെല്ലുകളിൽ ഒന്ന്..... ജൂണിനെ അതിമനോഹരമാക്കി മാറ്റിയ പ്രധാനികളിലെ മുൻ നിരയിൽ സ്ഥാനമുള്ള വ്യക്തി. അതിമനോഹരമായ മാധുര്യമേറിയ ഗാനങ്ങളും അതിലേറെ മികച്ച പശ്ചാത്തല സംഗീതവും ഒരുക്കി ഇദ്ദേഹം ചിത്രത്തെ മറ്റൊരു തലത്തിലെത്തിച്ചു. ഇത്രയേറെ ഫീൽ ചെയ്യിപ്പിച്ച ഒരു അനുഭവമാക്കി ജൂണിനെ മാറ്റിയതിൽ സംഗീതത്തിന്റെ പങ്ക് വളരെ വലുതാണ്.

    Lijo Paul ജൂണിനെ അതിമനോഹരമാക്കി അച്ചടക്കത്തോടെ കൂട്ടിയോജിപ്പിച്ചിട്ടുണ്ട് ലിജോ ചേട്ടൻ. മികവേറിയ എഡിറ്റിങ് ചിത്രത്തെ നന്നായി സഹായിച്ചിട്ടുണ്ട്.

    Manu Manjith, Vinayak Sasikumar, Anu Elizabeth Jose എന്നിവർ രചിച്ച ഗാനങ്ങളെല്ലാം തന്നെ അതിമനോഹരമായിരുന്നു.

    Arun Venjaramooduന്റെ കലാസംവിധാനവും Stephy Xaviorന്റെ വസ്ത്രാലങ്കാരവും Ronex Xavierന്റെ മേക്കപ്പും എടുത്ത് പറയേണ്ടവയാണ്. അത്രയേറെ മികച്ചു നിന്നു എന്ന് മാത്രമല്ല ചിത്രത്തിന്റെ മാറ്റ് കൂട്ടിയതിൽ ഇവരുടെ പങ്കുകൾ വളരെ വലുതാണ്.

    Rajisha Vijayan "ജൂൺ സാറാ ജോയ്" എന്ന ഒരുപാട് പെർഫോം ചെയ്തു ഫലിപ്പിക്കാനുള്ള ശക്തമായ കേന്ദ്ര കഥാപാത്രമായി രജിഷ ജീവിച്ചു എന്നല്ല ജീവിച്ചു തകർത്തു എന്ന് വേണം പറയാൻ.... ചിത്രത്തിന് വേണ്ടി ശാരീരികമായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് രജിഷ. അതിന്റെ ഫലം സ്‌ക്രീനിൽ നന്നായി കാണാനുമുണ്ട്. ജൂൺ എന്ന കഥാപാത്രമായി ഈ ചെറുപ്പക്കാരി നിറഞ്ഞാടുകയായിരുന്നു. പ്രകടനത്തിൽ എവിടെയെങ്കിലും കുറച്ച് നാടകീയത കയറിവന്നിരുന്നേൽ ചിത്രത്തിന്റെ ഗതി തന്നെ മറ്റൊന്നായേനേ പക്ഷേ ഇരുത്തംവന്നൊരു കലാകാരിയുടെ കൈയ്യടക്കത്തോടെ വളരെ നാച്ചുറലായി തന്നെ ഈ യുവപ്രതിഭ അഭിനയിച്ചു ഫലിപ്പിച്ചു. ഒരു അവാർഡ് വിന്നിങ് പെർഫോമൻസ് എന്ന് നിസ്സംശയം പറയാം. ജൂണിന്റെ വീറും വാശിയും സങ്കടവും സന്തോഷവും പ്രണയവും വിരഹവും കുട്ടിത്തവും കുശുമ്പും നിഷ്കളങ്കതയും പക്വതയാർന്ന പെരുമാറ്റവും എല്ലാം രജിഷയിൽ ഭദ്രമായിരുന്നു. പ്രായത്തിനനുസരിച്ച് സ്വഭാവത്തിലും പെരുമാറ്റത്തിലും ചലനങ്ങളിലും മറ്റും വരുന്ന മാറ്റങ്ങൾ എല്ലാം തന്നെ അത്രയേറെ മികവോടെയാണ് Rajisha Vijayan അവതരിപ്പിച്ചത്. മലയാള സിനിമയ്ക്ക് മുതൽക്കൂട്ടാകും ഈ കലാകാരി തീർച്ച. ഗംഭീര പ്രകടനം.

    പനാമ ജോയ് എന്ന സ്‌നേഹ സമ്പന്നനായ ജൂണിന്റെ അച്ഛനായി Joju george മനോഹരമായ പ്രകടനമാണ് കാഴ്ച്ച വെച്ചത്. ജൂണിന്റെ അമ്മ മിനിയായി Aswathi Menonനും മികവുറ്റ പ്രകടനം കാഴ്ച്ച വെച്ചു.

    ആനന്ദ് എന്ന കഥാപാത്രമായി Arjun Ashokan തന്റെ സ്വസിദ്ധമായ ശൈലിയിൽ മികവുറ്റ പ്രകടനമായിരുന്നു. ശരിക്കും അനുഗ്രഹീതനായ കലാകാരൻ.

    പുതുമുഖങ്ങളായ Sarjano Khalidന്റെ നോയലും, Vaishnavi Venugopalന്റെ മൊട്ടച്ചിയും, Fahim Safarന്റെ ശങ്കർ ദാസും, Nayana Elza Anilന്റെ കുഞ്ഞിയും, Sanju K Sanichenന്റെ അർജുനും, Akhil Manojന്റെ സൂരജും, Harisankar Rajendran Nairടെ രാഹുലും, Sruthy Sureshന്റെ ശ്രീലക്ഷ്മിയും, Margret Antonyയുടെ മേരിയും, Raveena Nairടെ ഫിദയും ഒന്നിനൊന്ന് മികച്ചു നിന്ന പ്രകടനങ്ങളായിരുന്നു. എവിടേയും ഒരു നാടകീയത നിഴലിച്ചു നിൽക്കാതെയുള്ള സ്വാഭാവികാഭിനയം കൊണ്ട് ഞെട്ടിച്ചു എല്ലാവരും. ശരിക്കും ജീവിക്കുകയായിരുന്നു എല്ലാവരും എന്ന് വേണം പറയാൻ.

    മറ്റുള്ള അഭിനേതാക്കളും മികച്ചു നിന്നു. അലക്സ്‌ എന്ന cameo റോളിൽ എത്തിയ Sunny Wayne ഊർജ്ജസ്വലമായ പ്രകടനത്തോടെ തന്റെ ഭാഗം മനോഹരമാക്കി.

    കഴിവുള്ള ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന Friday Film Houseന്.... സാരഥി Vijay Babuവിന്..... ഒരുപാട് നന്ദി.

    എന്നെ സംബന്ധിച്ച് ജൂൺ ഒരു അതിമനോഹരമായ ദൃശ്യാനുഭവമാണ്. ഒരുപാട് മാധുര്യമേറിയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയ ഒരു മധുരമനോഹര യാത്രയുടെ ഭംഗിയുണ്ട് ജൂണിന്.... ഒരുപാട് ഓർമ്മകളെ തിരിച്ചു കൊണ്ടുവന്നും മനസ്സറിഞ്ഞു ചിരിപ്പിച്ചും മനസ്സിനെ ആഴത്തിൽ സ്പർശിച്ചും കണ്ണുകളെ അല്പം ഈറനണിയിച്ചും കടന്നുപോയൊരു രണ്ട് മണിക്കൂർ 21 മിനുട്ട്. പലപ്പോഴും എന്നേയും എനിക്ക് ചുറ്റുമുള്ളവരേയും ഒരു പ്രതിബിംബത്തിലെന്നോണം കാണിച്ചു തന്നൊരു അതിമനോഹരമായ അനുഭവം. "ജൂൺ" എന്ന പേരിനോളം ഈ ചിത്രത്തിന് അർത്ഥവത്തായ മറ്റൊരു പേരില്ല അത് ആ കഥാപാത്രത്തിന്റെ പേര് ആയതുകൊണ്ട് മാത്രമല്ല എന്നുള്ളത് ചിത്രം കണ്ടാൽ മനസ്സിലാകും. ഈയടുത്ത് കണ്ടതിൽ ഇത്രയേറെ ജീവിതവുമായി സാമ്യമുള്ള മനസ്സിനെ ആഴത്തിൽ സ്പർശിച്ച രണ്ട് ചിത്രങ്ങൾ "കൂടെ"യും, "96"ഉം ആയിരുന്നു ആ കൂട്ടത്തിലേക്ക് ഇനി ജൂണും ചേർത്ത് വെക്കുന്നു.

    എല്ലാ അർത്ഥത്തിലും ഒരുപാട് മികച്ചു നിൽക്കുന്നൊരു ദൃശ്യാനുഭവം.... സംവിധായകനും രചയിതാക്കളും സംഗീത സംവിധായകനും ഗാനരചയിതാക്കളും ഛായാഗ്രാഹകനും എഡിറ്ററും അഭിനേതാക്കളും കലാസംവിധായകനും വസ്ത്രാലങ്കാരികയും മേക്കപ്പ്മാനും എന്ന് വേണ്ട അണിയറപ്രവർത്തകരെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചു നിന്ന ഒരു ദൃശ്യാനുഭവം.

    ഇത്തരമൊരു അതിമനോഹരമായ അനുഭവം ഒരുക്കി തന്നതിന് അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി.

    "ജൂൺ" മനസ്സിന്റെ ഒരു കോണിൽ താഴിട്ട് പൂട്ടിയ മാധുര്യമേറിയ ഓർമ്മകളെ തഴുകി തുറന്നൊരു മന്ദമാരുതന്റെ മനോഹാരിതയുള്ള ഒരു മധുര മനോഹര ദൃശ്യാനുഭവം.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    :thanks:
     
    Adhipan likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thanks
     
    Adhipan likes this.
  4. Manu

    Manu Fresh Face

    Joined:
    Jul 4, 2016
    Messages:
    140
    Likes Received:
    74
    Liked:
    160
    Trophy Points:
    3
    Good review
     
    Adhipan likes this.

Share This Page