കാലാ എന്ന സിനിമയിലെ പല ഫ്രെയിമുകളിലും പശ്ചാത്തതിൽ അംബേദ്‌ക്കറുടെയും ബുദ്ധന്റെയും ചിത്രങ്ങൾ കാണാം. .സിനിമയിൽ രജനി കാന്തിന്റെ മകന്റെ പേര് 'ലെനിൻ ' എന്നാണ് .ഒരു ഫ്ലാഷ്ബാക്ക് രംഗത്തിൽ കാലാ എന്ന കഥാപാത്രത്തിന്റെ ഗുരുവായി കാണിക്കുന്ന കഥാപത്രത്തിന് പെരിയാർ ev രാമസ്വാമി നായ്ക്കരുടെ മുഖഛായയും ശ്രദ്ധിച്ചാൽ മനസ്സിലാകും . ഈ പറയുന്ന മഹദ് വ്യക്തികൾ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തിന്റെ വാണിജ്യവൽക്കരിച്ച പതിപ്പാണ് കാല എന്ന സിനിമ . കമ്യൂണിസം,ജാതീയത ,ദ്രാവിഡ രാഷ്ട്രീയം തുടങ്ങി ഇന്ന് ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സംഘ പരിവാർ രാഷ്ട്രീയത്തെക്കുറിച്ച് വരെ വ്യക്തമായി സംസാരിക്കുന്ന സിനിമയാണ് ഇത് . കരികാലൻ എന്ന രജനി കഥാപാത്രം മുംബൈ നഗരത്തിലെ ഒരു ചേരിയുടെ ജനകീയനായ ഒരു നേതാവാണ് . സംസ്ഥാനത്തെ ഭരണകക്ഷിയായ ഒരു പാർട്ടിയുടെ നേതൃത്വത്തിൽ ആ ചേരി ഒരു വൻകിട കമ്പനി ഏറ്റെടുക്കാൻ ശ്രമിക്കുന്നതും കാരികാലന്റെ നേതൃത്വത്തിൽ ജനം അതിനെ പ്രധിരോധിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം .ഇതിൽ പ്രതിനായകൻ (നാനാ പട്ടേക്കർ ) പ്രതിനിധീകരിക്കുന്ന പാർട്ടിയ്ക്ക് നമ്മുടെ ശിവസേനയുടെ നല്ല ഛായയുണ്ട് .അവർ മുന്നോട്ട് വെയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയവും ദക്ഷിണേന്ത്യക്കാരോടുള്ള മനോഭാവവും എല്ലാം സിനിമയിൽ പറയാതെ പറയുന്നു .സിനിമയിൽ പറയുന്ന എല്ലാ ഡയലോഗുകളും ഗംഭീരമാണ് . നായകനും വില്ലനും ധരിക്കുന്ന വസ്ത്രങ്ങളിലൂടെയും സിനിമ അതിന്റെ രാഷ്ട്രീയം പറയുന്നു . സാധാരണ രജനി സിനിമകളെപോലെ ആവശ്യമില്ലാത്തത് കുത്തിത്തിരുകി സിനിമ വികൃതമാക്കിയില്ല എന്നതുകൊണ്ട് തന്നെ എനിക്ക് ഈ സിനിമയോട് ഒരൽപം ബഹുമാനം കൂടുതലാണ് . ഈ സിനിമയിൽ രജനി പേരമക്കൾ ഉള്ള ഒരു മുത്തച്ഛനാണ് .സംഘട്ടനങ്ങളൊക്കെ രജനി സ്റ്റൈൽ ആണെങ്കിലും അതിൽ വരെ ഒരു വൃത്തിയും മാന്യതയും പുലർത്തിയിട്ടുണ്ട് (ക്ലൈമാക്സ് രംഗങ്ങളൊക്കെ outstanding ആയിരുന്നു). സന്ദര്ഭോചിതമായേ സിനിമയിൽ ഗാനങ്ങൾ വരുന്നുള്ളു . പല രംഗങ്ങളിലും ഓവർ ഹീറോയിസം തിരുകി കയറ്റാതെ വൃത്തിയായി അവതരിപ്പിച്ചു . നമ്മുടെ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും പാ രഞ്ജിത്തിനെപ്പോലുള്ള സംവിധായകർ ആവശ്യമാണ് . സ്റ്റാറായ പുള്ളിക്കാരനായും വെളിപാടുള്ള നായകനായും അവരെ അവതരിപ്പിക്കാതിരിക്കലൂം അവരോട് ചെയുന്ന ഒരു ആദരവാണ് . ലോകമെമ്പാടുമുള്ള ആളുകൾ ഉറ്റുനോക്കുന്ന ഒരു സംഭവമാണ് രജനി സിനിമയുടെ റിലീസ് എന്നത് .ജനങ്ങൾക്കിടയിൽ ഒരുപാട് സ്വാധീനമുള്ള നടനാണ് രജനി .ഇത്രത്തോളം ആളുകളെ സ്വാധീനിക്കുന്ന ഒരു നടൻ ഇന്ന് ഇന്ത്യയിലില്ല . ആ രജനിയെപ്പോലുള്ള ഒരു നടനെക്കൊണ്ട് നന്മയുടെയും നേരിന്റെയും രാഷ്ട്രീയം പറയിപ്പിച്ചു എന്നതിന് പാ രഞ്ജിത്തിന് കയ്യടികൾ നൽകുന്നു. ഒരു രജനി സിനിമ കണ്ട ആനന്ദിക്കാൻ പോകുന്ന ആളുകൾക്കുള്ള രസക്കൂട്ടുകൾ സിനിമയിൽ വളരെ കുറവാണ് . എന്നാൽ നല്ലൊരു രാഷ്ട്രീയ സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു അനുഭവമായിരിക്കും കാല .ഇത്തരം സിനിമകളും സങ്കുചിത മനോഭാവം മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾക്കെതിരെയുള്ള ഒരു പ്രതിഷേധമാണ് ....
Thanks.... but ambedkar hates communism...ambedkar communisathe forestfire nodanu upamichathu..(not 100% sure)