Theatre : Ashoka Kdlr Show : Matinee status : HF നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിക്കു ശേഷം ഒന്നിക്കുന്ന ദുൽക്കറും സമീർ താഹിറും, ചാർലിയിലെ മികച്ച പ്രകടനത്തിന് ശേഷം ദുൽക്കർ, പ്രേമത്തിലൂടെ മലയാളിമനസ്സ് കവർന്ന സായി പല്ലവി.. ഇത്രയും കാര്യങ്ങൾ മതിയാവും നമുക്കൊരു ചിത്രം കാണാൻ പ്രതീക്ഷ തോന്നാൻ.. ചിത്രത്തിന്റെ ട്രൈലെർ ഒരിത്തിരി അമിതപ്രതീക്ഷ കുറച്ചിരുന്നെങ്കിലും, ഇങ്ങനെ സിമ്പിൾ ആയ ഒരു ചിത്രം.. അതും ട്രൈലെരിൽ സമീര് താഹിർ സിനിമകളിൽ കാണാറുള്ള ഒരു എലിമെന്റും കാണാഞ്ഞപ്പോൾ തെല്ലൊന്നു അത്ഭുതപ്പെട്ടു.. എന്തിനു സമീര് താഹിർ NPCBക്ക് ശേഷം ഇത്തരം ഒരു ചിത്രം ചെയ്യണം..? പക്ഷെ അതിനുള്ള ഉത്തരം ചിത്രം കാണുമ്പോൾ നമുക്ക് ക്ലിയർ ആവുന്നുണ്ട്.. സിദ്ധാർഥ് (ദുൽക്കർ സൽമാൻ) എന്ന മുൻശുണ്ടിക്കാരന്റെ ജീവിതത്തിൽ അയാളുടെ മുൻകോപം കൊണ്ട് അയാൾക് വന്നുപെടുന്ന പ്രശ്നങ്ങളും അയാളുടെ കുടുംബജീവിതവും എല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം.. സിദ്ധാർഥിന്റെയും അഞ്ജലിയുടെയും (സായി പല്ലവി) കോളേജ് പ്രണയവും അവരുടെ വിവാഹവും എല്ലാമായി ചിത്രം മുന്നോട്ട് പോകുന്നു, ഒരു പ്രത്യേക സാഹചര്യത്തിൽ സിദ്ധാർഥിന്റെ മുൻകോപം അവരെ ഒരു കുടുക്കിൽ ചാടിക്കുന്നതും അതിൽനിന്നു അവരെങ്ങനെ രക്ഷപ്പെടുന്നു എന്നെല്ലാമാണ് ചിത്രം നമുക്ക് കാണിച്ചു തരുന്നത്.. ട്രൈലെർ കണ്ടപ്പോൾ ഉണ്ടായ..എന്തിനു സമീര് താഹിർ NPCBക്ക് ശേഷം ഇത്തരം ഒരു ചിത്രം ചെയ്യണം..? എന്നാ ചോദ്യത്തിനുള്ള ഉത്തരം ആയിരുന്നു ചിത്രത്തിന്റെ രണ്ടാം പകുതി, ഒന്നാം പകുതിയിൽ നിന്നും പെട്ടെന്നൊരു U-turn എടുത്ത ത്രില്ലെർ സ്വഭാവത്തിൽ ഉള്ള രണ്ടാം പകുതി.. വ്യക്തിഗതപ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ദുൽക്കർ നന്നായി തന്നെ മുൻകൊപക്കാരന്റെ കഥാപാത്രം കൈകാര്യം ചെയ്തിട്ടുണ്ട്, പലരും അർറ്റിഫിഷ്യാലിറ്റി തോന്നി എന്നൊക്കെ പറയുന്നത് കേട്ടിരുന്നു, പക്ഷെ എനിക്കങ്ങനെ ഒന്നും തോന്നിയില്ല.. ചില ഡയലോഗ് ഡെലിവറിയിൽ ഒക്കെ മമ്മുക്ക കയറി വരുന്നുണ്ട് ("നീ പോയാലെന്താ.. ഞാൻ ഒറ്റയ്ക്ക് നിന്നോളാം" എന്നൊക്കെ ഉള്ള ഡയലോഗ്സിൽ). സായി പല്ലവിയുടെ ഡബ്ബിംഗ് മാസന്നഗുടിക്കാരി എന്ന രീതിയിൽ കുഴപ്പമില്ല എന്ന് പറയാമെങ്കിലും മലയാളി റോളുകൾ ചെയ്യണമെങ്കിൽ ഒരുപാട് മെച്ചപ്പെടെണ്ടിയിരിക്കുന്നു. കുറച്ചു രംഗങ്ങളിൽ വരുന്ന സൗബിൻ ഒരുപാടൊന്നും ചിരിപ്പിചില്ലെങ്കിലും ഒന്നു രണ്ടു നമ്പറുകൾ എല്ക്കുന്നുണ്ട്.. വില്ലന്മാരായി വരുന്ന ചെമ്പൻ വിനോദും വിനായകനും അവരവരുടെ കഥാപാത്രങ്ങള്ക്ക് നീതി പുലർത്തിയിട്ടുണ്ട്, വിനായകന്റെ പ്രകടനം പോര എന്നൊക്കെ കണ്ടിരുന്നു, എനിക്ക് തോന്നുന്നത് ഒരു ഭീകരനായ വില്ലനെ ഒക്കെ പ്രതീക്ഷിച്ചവർക്കാവും അങ്ങനെ ഒക്കെ തോന്നിയിട്ടുണ്ടാവുക.. ഗിരീഷ്* ഗംഗാധരന്റെ ഛായാഗ്രഹനം ചിത്രത്തിന്റെ സ്വഭാവത്തോട് ചേർന്ന് നില്ക്കുന്നുണ്ട്.. ഗോപി സുന്ദർ ഗാനങ്ങളിൽ അത്ര ഇമ്പ്രെസ്സ് ചെയ്തില്ലെങ്കിലും പശ്ചാത്തലസംഗീതം കിടുക്കിയിട്ടുണ്ട്.. പ്രത്യേകിച്ചും കലി തീം മ്യൂസിക്*.. അത് ശെരിക്കും ഒരു കലി ഫീൽ തന്നെയാണ് തന്നത്.. രണ്ടു മണിക്കൂറിൽ താഴെ മാത്രമുള്ള ചിത്രത്തിൽ വിവേക് ഹർഷന്റെ എഡിറ്റിംഗിന് നല്ല പങ്കുണ്ട്.. ഇനി ചിത്രത്തിന്റെ നെഗറ്റീവ് വശങ്ങൾ പറയുകയാണെങ്കിൽ ചിത്രം കണ്ടുതീരുമ്പോൾ കഥ എന്നാ രീതിയിൽ ഒരു വലിയ സംഭവവികാസങ്ങൾ ഒന്നുമില്ലല്ലോ എന്നൊരു തോന്നൽ നമുക്കുണ്ടാവുന്നുണ്ട്, പക്ഷെ ആ അഭിപ്രായങ്ങൾ ഒരിക്കലും സമീർ താഹിറിനെയോ രാജേഷ്* ഗോപിനാഥനെയോ വിഷമിപ്പിക്കും എന്നു ഞാൻ കരുതുന്നില്ല.. കാരണം അവർ ഉദേശിച്ചത് എന്താണോ അത് സ്ക്രീനിൽ കൊണ്ടുവരുന്നതിൽ അവർ വിജയിച്ചു എന്ന് തന്നെയാണ് എനിക്ക് തോന്നിയത്.. അമിതമായ പ്രതീക്ഷകൾ ഇല്ലാതെ ഒരു ചെറിയ കഥ പറയുന്ന റൊമാന്റിക്* ത്രില്ലെർ എന്ന നിലയിൽ ചിത്രത്തെ സമീപിച്ചാൽ വലിയ നിരാശ ചിത്രം സമ്മാനിക്കാനിടയില്ല.. മൊത്തത്തിൽ പറഞ്ഞാൽ കലി ഒരു സംഭവചിത്രം ഒന്നുമല്ല, പക്ഷെ അമിതപ്രതീക്ഷയുടെ ഭാരമില്ലാതെ കണ്ടാൽ ഒരുതവണ മുഷിപ്പില്ലാതെ ചിത്രം കണ്ടിരിക്കാം.. വാൽകഷ്ണം : റോഡ്* മൂവി ജോണരിലെക്ക് ചിത്രം വഴിമാറുന്നുണ്ടെങ്കിലും നീലാകാശം പച്ചക്കടൽ ചുവന്നഭൂമി പോലൊരു ചിത്രം പ്രതീക്ഷിചോന്നും ആരും ചിത്രത്തിന് കയറണ്ട.. കലി ത്രില്ലെർ സ്വഭാവമുള്ള ഒരു ചെറിയ റൊമാന്റിക്* ചിത്രമാണ്.. കലി : 3/5