Theatre : Kozhikode Apsara Show : 11 am Status : House full Plot : കുറച്ച് അബ്കാരികള്* ചേര്*ന്ന് ഒരു ദേശീയ പാര്*ട്ടി അയ ILP വാങ്ങുന്നു . മാറി വരുന്ന സര്*ക്കാരുകള്* നടത്തിയ മദ്യ നയങ്ങള്*ക്ക് എതിരെ ഒരു പാര്*ട്ടി അതാണ് അവരുടെ ഉദ്ദേശം . ആ പാര്*ട്ടി യെ വളര്*ത്താന്* ആയി അതിന്റെ സ്ഥാപകന്* എന്ന് അറിയപ്പെടുന്ന കുമ്മാരന്* നമ്പിയാര്* എന്ന 96 കാരനെ സമീപിക്കുന്നു . അങ്ങനെ അയാളുടെ ജീവിതം സിനിമ ആക്കാന്* തീരുമാനം ആകുന്നു . സംവിധായകനെ കൂടി അയാളെ കാണാന്* ചെല്ലുന്നു . അങ്ങനെ കുമ്മാരന്* നമ്പിയാര്* അയാളുടെ കഥ പറയുന്നു . ദിലീപ് എന്ന നടന്റെ തികഞ്ഞ വില്ലനിസം നിറഞ്ഞ ആദ്യ പകുതി . എന്നാല്* ഒരു നടന്* എന്ന നിലയിലെ ദിലീപിന്റെ പരിമിതികള്* വ്യക്തമായി നമുക്ക് കാണാന്* കഴിയുന്ന ആദ്യ പകുതി . സിദ്ധാര്*ത് എന്ന നടന്റെ ഗംഭീര വേഷപ്പകര്*ച്ച ആണ് ഒന്നാം പകുതി നമുക്ക് സമ്മാനികുന്നത് . യുദ്ധ രംഗങ്ങള്* കൊരിതരിപ്പിക്കുന്നുണ്ട് . ചില രംഗങ്ങളില്* സിദ്ധാര്*ത് ഗംഭീരമായി തന്നെ ചെയ്തു ഫലിപ്പിച്ചു . ശരിക്കും നടന്ന ഒരു കഥ ആയി ആദ്യ പകുതി അവസാനിച്ചപ്പോള്* രണ്ടാം പകുതി കുമ്മാരന്* നമ്പിയാര്* ഉടെ കഥ സിനിമ ആക്കിയ സിനിമ കാണിക്കുന്നു . ഈ സിനിമയില്* ദിലീപ് ആണ് നായകന്*. നായകന്* അയ സിദ്ധാര്*ത് ആവട്ടെ നല്ല അസ്സല്* വില്ലിനും . രണ്ടാം പകുതിയില്* സുഭാഷ്*ചന്ദ്രബോസ് മഹാത്മാഗാന്ധി ജവഹര്*ലാല്* നെഹ്*റു എന്നിവരും മുഖം കാണിക്കുന്നു . ഒരു sarcastic മൂഡില്* ആണ് രണ്ടാം പകുതി . ശ്വേത മേനോന്* നല്ല ഒരു കഥാപാത്രം ചെയ്തു എന്ന് തന്നെ പറയാം എന്നാല്* അവരുടെ കഥാപാത്രം അതിക നേരം സ്ക്രീനില്* ഇല്ല എന്നത് കൊണ്ട് തന്നെ ഒരു മുഖ്യധാര കഥാപാത്രം അവന്* കഴിഞ്ഞില്ല. ആദ്യ പകുതിയുമായി ഒരു വിധ ബന്ധവും രണ്ടാം പകുതി പുലര്*ത്തുന്നില്ല. മലയാള സിനിമയില്* ആദ്യമായി ഒന്നാം പകുതിയിലും രണ്ടാം പകുതിയിലും ഒരേ കഥ , നായകനെയും പ്രതി നായകനെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ചെയ്*തിരിക്കുന്നു . ചായാഗ്രാഹകന്* , കലാ സംവിധായകന്* , റസൂല്* പൂകുട്ടി എന്നിവര്* മികച്ചു നിന്നു . പുതുമുഖ സംവിധായകന്* ആണെന്ന് തോന്നാത്ത രീതിയില്* ഉള്ള ചിത്രീകരണം അഭിനന്ദനം അര്*ഹിക്കുന്നു . ഇങ്ങനെ ഒരു പ്രതി നായക വേഷം സ്വീകരിച്ച ദിലീപും മാറ്റത്തിലേക്ക് ഉള്ള പാതയില്* ആണെന്ന് തെളിയിക്കുന്നു . കുറച്ച ദൈര്*ഘ്യം കൂടുതല്* ആണ് എന്ന ഒരു കുറവ് പായാതെ വയ്യ .ആദ്യ പകുതിയിലെ ആ നിലവാരം രണ്ടാം പകുതിയില്* നില നിര്*ത്താന്* പറ്റാതെ പോയത് ഒരു വലിയ പോരായ്മ ആയി കണ്ടേക്കാം പ്രേക്ഷകര്* . സിനിമ കഴിഞ്ഞപോള്* കയ്യടിയോ കൂവലോ ഇല്ലായിരുന്നു . കൂടുതലും ഫാന്*സ്* തന്നെ ആയിരുന്നു സിനിമ കാണാന്* . പുറത്ത് നിന്നു ഫാന്*സ്* അസോസിയേഷന്* ടിക്കറ്റ്* വിതരണം ചെയ്യുനത് കണ്ടു. Rating : 3.5/5 The movie is definitely worth a watch irrespective of your fanship since we have never seen dileep in such a nasty avatar before. മോഹന്‍ലാല്‍ എന്ന സിനിമ കാണാന്‍ ആഗ്രഹം ഉണ്ട് പക്ഷെ കമ്മാരന്‍ ട്രൈലെര്‍ കണ്ടു ഇതിനു കയറിയ കൊറേ ദിലീപ് വിരോധികള്‍ ഉണ്ട് ...അവന്മാര്‍ കിടന്നു മോങ്ങുന്നുണ്ട് .