കരിങ്കുന്നം സിക്ക്സ്സ്സ് വോളിബോൾ എന്ന കളിയെ ജീവനായി സ്നേഹിക്കുന്ന.... അതിനെ ക്രിക്കറ്റിന്റേയും ഫൂട്ബോളിന്റേയും ലെവലിലേക്ക് എത്തിക്കാനും വേണ്ടി പരിശ്രമിക്കുന്ന എബി മാത്യു എന്ന ചെറുപ്പക്കാരന്റേയും അദ്ദേഹത്തിന്റെ ഭാര്യ വന്ദനയുടെയും കഥ... തന്റെ ജീവനായി എബി സ്നേഹിക്കുന്ന കരിങ്കുന്നം സിക്ക്സ്സ്സ് എന്ന ടീമിനേയും അതിലെ കളിക്കാരേയും പ്രശസ്തിയിലെത്തിക്കാൻ എബി വോളിബോൾ പ്രീമിയർ ലീഗ് എന്ന ആശയത്തിൽ എത്തിചേരുന്നു... അതിനായി ഒരു സ്പോൺസറേയും കണ്ടെത്തുന്നു... അപ്രതീക്ഷിത സന്ദർഭത്തിൽ എബിക്ക് എബിയുടെ ടീമിലെ കളിക്കാരെ നഷ്ട്പ്പെടുന്നു.... ഒരു അപകടത്തിൽ എബിക്ക് എഴുന്നേറ്റു നടക്കാൻ കഴിയാതാവുന്നു.... അവിടുന്നങ്ങോട്ട് എബിയുടെ സ്വപ്നമായ വി.പി.എൽ ല്ലിൽ കരിങ്കുന്നം സിക്ക്സ്സ്സ് എന്ന ടീമിനെ കളിപ്പിക്കാൻ ഭാര്യ വന്ദന നടത്തുന്ന പ്രയത്നങ്ങളാണു സിനിമ.... എബിയായി അനൂപ് മേനോനും വന്ദനയായി മഞ്ജു വാര്യരും വേഷമിട്ടിരിക്കുന്നു.... വോളിബോൾ എന്ന കളിയുടെ പ്രശക്തിയും മനോഹാരിതയും മാച്ച്ഫിക്ക്സിങ്ങും അങ്ങനെ എല്ലാം വളരെ വ്യക്തമായി സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നു.... ബാബു ആന്റണി,നന്ദു,ബൈജു,സുധേവ്,സുധീർ കരമന,സുരാജ് വെഞ്ഞാറമൂട്,ജേക്കബ് ഗ്രിഗറി,സന്തോഷ് കീഴാറ്റൂർ,ശ്രീജിത് രവി,പദ്മരാജ് രതീഷ്,വിജയ കുമാർ,ശ്യാമ പ്രസാദ്,മണിക്കുട്ടൻ,വിവേക് ഗോപൻ,മദൻ മോഹൻ,മണിയൻപിള്ള രാജു,ലെന,റോണി ഡേവിഡ് രാജ്,ഷാജി നടേശൻ,പ്രദീപ് കോട്ടയം..... ഒരു വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ.... ദീപു കരുണാകരന്റെ മികച്ച ചിത്രം തന്നെയാണു കരിങ്കുന്നം സിക്ക്സ്സ്സ്.... അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളെ വച്ചു നോക്കുംഭോൾ മേക്കിംഗ് ഒക്കെ ഒരുപാടു മെച്ചപ്പെട്ടിട്ടുണ്ട്... രാഹുൽ രാജിന്റെ സംഗീതവും മികച്ചു നിന്നു... തിരിച്ചു വരവിനു ശേഷമുള്ള മഞ്ജുവിന്റെ ഒരു നല്ല കഥാപാത്രമാണു വന്ദന.... അഭിനേതാക്കൾ എല്ലാവരും തന്നെ മികച്ചു നിന്നെങ്കിലും എടുത്ത് പറയേണ്ടവർ മഞ്ജുവും അനൂപും അല്ലാതെ ബാബു ആന്റണി,ബൈജു,സുധീർ കരമന,നന്ദു എന്നിവരാണു.... ഇവരേക്കാൾ ഒരു പടി മുന്നിൽ ഈ സിനിമയിലെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ച വെച്ചത് ജയിൽ വാർഡൻ നെൽസൺ ആയി വേഷമിട്ട സുരാജ് വെഞ്ഞാറമൂട് ആണു... 1983 എന്ന സിനിമക്കു ശേഷം കായികം പശ്ചാത്തലമാക്കി വന്ന നല്ലൊരു സിനിമയാണു കരിങ്കുന്നം സിക്ക്സ്സ്സ്... ഗ്രാമങ്ങളിലും മറ്റുമായി ഒതുങ്ങിപ്പോകുന്ന വീറും വാശിയും സത്യസന്ധതയും ഉള്ള മനോഹരമായ ഈ കായിക ഇനത്തെ അതേ ഊർജ്ജത്തോടെ നമ്മളിൽ എത്തിക്കാൻ.... അതിന്റെ പ്രത്യേകതകൾ മനസ്സിലാക്കി തന്നതിൽ ഒരു പരിധിവരെ അണിയറപ്രവർത്തകർ വിജയിച്ചിരിക്കുന്നു.... ജിമ്മി ജോർജ്ജ് എന്ന ഇതിഹാസത്തിനാണു ഇവർ ഈ ചിത്രം സമർപ്പിച്ചിരിക്കുന്നത്..... ദൈര്യമായി പോയി കാണാം കരിങ്കുന്നം സിക്ക്സ്സ്സ് അനൂപ് മേനൊൻ ചെയ്ത റോൾ മറ്റേതെങ്കിലും വലിയ താരം ചെയ്തിരുന്നേൽ സിനിമ ഒന്നൂടെ ശ്രദ്ധിക്കപ്പെടുമായിരുന്നു.... എന്റെ റേറ്റിംഗ്:3.25/5