രണ്‍ജി പണിക്കരുടെ മകനായ നിഥിന്‍ രണ്‍ജി പണിക്കര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാ കസബ. നിഥിന്‍ തന്നെ തിരകഥ രചിച്ചിരിക്കുന്ന സിനിമയില്‍ വരലക്ഷ്മി, സമ്പത്ത്, നേഹ സക്സേന എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. ഒരു പോലീസ് സ്റ്റോറിയാണു കസബയിലൂടെ നിഥിന്‍ ഒരുക്കിയിരിക്കുന്നത്. കഥ സി ഐ രാജന്‍ സക്കറിയ. ആളൊരു പ്രത്യേക ടൈപ്പ് ആണു. സഹ പോലീസുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കാര്‍ണിവലിനു സൂചിയേറുമായി നടക്കുന്ന ഒരു പോലീസ്. ഐ ജിയോട് പ്രത്യേക അടുപ്പം ഉള്ളത് കൊണ്ട് രാജന്‍ സക്കറിയയുടെ അലസ സ്വഭാവവും കുരുത്തക്കേടുകളുമൊക്കെ വലിയ കാര്യമാക്കാതെ പോകുന്നു. അങ്ങനെയിരിക്കെ കേരള -കര്‍ണാടക ബോര്‍ഡറിലുള്ള കാളിയൂരിലെ ഒരു വേശ്യാലയത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ രക്ഷിച്ച് കൊണ്ട് വരുന്ന സിറാജ് എന്ന കോളേജ് അധ്യാപകനെ അവിടുത്തെ സി ഐ കൊലപ്പെടുത്തി പെണ്‍കുട്ടിയെ തിരികെ വേശ്യാലയത്തില്‍ കൊണ്ട് ചെന്നാക്കുകയും പകരമായി അവിടുത്തെ നടത്തിപ്പുകാരി കമലയെ ആവശ്യപ്പെടുകയും ചെയ്യുന്നു, കമല അവിടുത്തെ വലിയ ഒരു പൊളിറ്റീഷ്യന്റെ വെപ്പാട്ടിയാണു. പരമേശ്വരന്‍ നമ്പ്യാര്‍, അയാള്‍ സി ഐ യുമായി സംഘട്ടനത്തിലേര്‍പ്പെടുകയും സി ഐ നമ്പ്യാരെ കൊല്ലുമെന്ന ഘട്ടം വരികയും ചെയുമ്പോള്‍ കമല സി ഐയെ വെടി വെച്ച് കൊല്ലുന്നു. സി ഐ യുടെ ശരീരം പോസ്റ്റ്മാര്‍ട്ടത്തിനു കൊണ്ട് പോകുന്ന വാന്‍ പൊട്ടിത്തെറിച്ച് ആറു പോലീസുകാരും ഐജിയുടെ മകനും പ്രതിശ്രുത വധുവും കൊല്ലപ്പെടുന്നു. ബാംഗ്ലൂരില്‍ കല്യാണം ക്ഷണിക്കാന്‍ പോയ ഐ ജിയുടെ മകന്‍ എങ്ങനെ പോലീസ് വാനില്‍ വെച്ച് കൊല്ലപ്പെട്ടു എന്ന് അന്വേഷിക്കാനായി രാജന്‍ സക്കറിയ കാളിയൂരിലെത്തുന്നു. വിശകലനം. കൃത്യമായി പറഞ്ഞാല്‍ല്‍ 2010 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയ്ക്ക് ശേഷം തിയറ്ററുകളെ ഇളക്കി മറിയ്ക്കാന്‍ തക്ക ശേഷിയുള്ള ഒരു മമ്മൂട്ടി പടം പിന്നീടുണ്ടായിട്ടില്ല. മമ്മൂട്ടിയെ കൊണ്ട് തീ പൊരി ഡയലോഗുകള്‍ പറയിപ്പിച്ച സാക്ഷാല്‍ രണ്‍ജി പണിക്കരുടെ മകന്‍ മമ്മൂട്ടിയുമായി ഒരു പടം ചെയ്യുന്നു എന്ന കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസ്സില്‍ തേവള്ളി പറമ്പില്‍ ജോസഫ് അലക്സും ഭരത് ചന്ദ്രനുമൊക്കെ മിന്നി മായുന്നത് സ്വഭാവികം. കസബയുടെ ഫസ്റ്റ് ലുക്കിനോടനുബന്ധിച്ച് പുറത്തിറങ്ങിയ ട്രോളുകള്‍ കാരണം മമ്മൂട്ടി സിനിമകള്‍ റിലീസ് ചെയ്യുന്നതില്‍ വലിയ താല്പര്യം കാണിക്കാത്ത പ്രേക്ഷകര്‍ വരെ കസബയ്ക്കായി കാത്തിരുന്നു എന്നത് വേറെ ഒരു വശം. അങ്ങനെ എല്ലാം കൊണ്ടും മമ്മൂട്ടി ആരാധകര്‍ക്ക് ശുക്രന്‍ ഉച്ച സ്ഥായിയില്‍ എത്തി നില്ക്കുന്ന ടൈം. കസബ മമ്മൂട്ടി ആരാധകര്‍ക്ക് വേണ്ടി മമ്മൂട്ടി ആരാധകന്‍ സംവിധാനം ചെയ്ത സിനിമയാണെന്ന് ഒറ്റവാക്കില്‍ പറയാം. മലയാളത്തില്‍ പോലീസ് കഥാപാത്രങ്ങള്‍ നായകന്മാരാകുന്ന സിനിമകള്‍ രണ്ട് തരത്തിലാണുള്ളത്. ഒന്ന് വില്ലന്‍ ആരാണെന്ന് ആദ്യമേ പറഞ്ഞ് അവസാനം വില്ലനെ കൊലപെടുത്തുന്ന രണ്‍ജി പണിക്കര്‍ - ഷാജി കൈലാസ് സ്റ്റൈയില്‍. അടുത്തത് വില്ലന്‍ ആരാണെന്ന് അവസാനം വരെ സസ്പെന്‍സില്‍ വെച്ച് ലാസ്റ്റ് ട്വിസ്റ്റില്‍ പടം അവസാനിപ്പിക്കുന്ന സ്വാമി - കെ മധു സ്റ്റൈയില്‍. പുതിയ തലമുറയുടെ പ്രതിനിധിയായ നിഥിന്‍ രണ്‍ജി പണിക്കര്‍ ഇതിലേത് വഴി സ്വീകരിക്കും എന്ന് കാത്തിരുന്ന പ്രേക്ഷകരെ ഞെട്ടിപ്പിച്ച് കൊണ്ട് ഒരു ഐവി ശശി - ദാമോദരന്‍ ലൈനാണു കസബയില്‍ കൊണ്ട് വന്നിരിക്കുന്നത്. ആദര്‍ശ ശാലിയായ പോലീസ് ഉദ്യോഗസ്ഥന്‍, നെടു നീള ഡയലോഗുകള്‍ ഇതൊന്നും കസബയിലില്ല. ഇന്‍സ്പെക്ടര്‍ ബല്‍റാമിനെ പോലെ രാജന്‍ സക്കറിയയും കുറച്ച് വശപിശകാണു. രാജന്‍ സക്കറിയ വണ്‍ ലൈനില്‍ ഡബിള്‍ മീനിംഗ് ഡയലോഗ് പറഞ്ഞ് കയ്യടി നേടുന്ന ആളാണു. സംവിധായകന്‍ പുതുമുഖമായത് കൊണ്ട് പടത്തില്‍ മുഴുവന്‍ മമ്മൂട്ടിയുടെ വണ്മാന്‍ ഷോയാണു നടക്കുന്നത്. സിനിമകളുടെ പ്രോമോഷന്‍ ടോക്കുകളില്‍ മറ്റാര്‍ക്കും സംസാരിക്കാന്‍ അവസരം നല്കാതെ സംസാരിച്ചു കൊണ്ടേയിരിക്കുന്ന അതേ രീതി ഈ സിനിമയിലും കാണാം. സമ്പത്തിനെ പോലെയുള്ള കരുത്തുറ്റ നടന്മാര്‍ക്ക് വരെ അതുകൊണ്ട് കാഴ്ച്ചകാരായി നില്‍ക്കേണ്ടി വന്നു. കൃത്യമായ കഥയോ തിരകഥയോ ഇല്ലാതെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന സംഭവങ്ങളിലൂടെ മുന്നോട്ട് നീങ്ങുന്ന കസബയിലൂടെ മമ്മൂട്ടിയുടെ ഏറെ നാളുകള്‍ക്ക് ശേഷമുള്ള തകര്‍പ്പന്‍ പ്രകടനം കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരെ തൃപ്തിപ്പെടുത്താന്‍ സാധിച്ചു എന്നതില്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ക്ക് അഭിമാനിക്കാം. എന്നാല്‍ ആരാധകര്‍ അല്ലാത്ത പ്രേക്ഷകര്‍ക്ക് കൂടി ഇഷ്ടപ്പെടുന്ന ഒരു സിനിമ ഒരുക്കാന്‍ miles to go before you sleep...!! പ്രേക്ഷക പ്രതികരണം മമ്മൂട്ടിയുടെ ആരാധകര്‍ ആവേശതിമര്‍പ്പോടെ പുറത്തിറങ്ങിയപ്പോള്‍ സ്ത്രീകളും കുട്ടികളുമായി വന്നവര്‍ ജീവനും കൊണ്ട് തിയറ്റര്‍ വിട്ടോടി..!! ബോക്സോഫീസ് സാധ്യത കസബ ട്രോളുകള്‍ കൊണ്ടുണ്ടായ ഗംഭീര ഇനീഷ്യലും ഫാന്‍സിന്റെ തള്ളിക്കയറ്റവും കൊണ്ട് ഫാമിലി സപ്പോര്‍ട്ടില്ലാതെ ഒരു സിനിമ എത്രത്തോളം പോകുമോ അത്രത്തോളം പോകും റേറ്റിംഗ്: 2.5/ 5 അടിക്കുറിപ്പ്: കാര്യമൊക്കെ ശരിയാണു.. രാജന്‍ സക്കറിയ വഷളനാണു.. എന്നു വെച്ച് ഇമ്മാതിരി അശ്ലീല ഡയലോഗുകള്‍ മമ്മൂക്ക പറഞ്ഞാല്‍ ഞങ്ങള്‍ സഹിക്കൂല്ല ലാലേട്ടനാണേല്‍ കയ്യടിച്ച് രസിക്കും എന്ന് ഒരു ഫാമിലി പറയാന്‍ പറഞ്ഞു...!!
അടിക്കുറിപ്പ്: കാര്യമൊക്കെ ശരിയാണു.. രാജന്‍ സക്കറിയ വഷളനാണു.. എന്നു വെച്ച് ഇമ്മാതിരി അശ്ലീല ഡയലോഗുകള്‍ മമ്മൂക്ക പറഞ്ഞാല്‍ ഞങ്ങള്‍ സഹിക്കൂല്ല ലാലേട്ടനാണേല്‍ കയ്യടിച്ച് രസിക്കും എന്ന് ഒരു ഫാമിലി പറയാന്‍ പറഞ്ഞു...!!