Theatre : Cinemax Kochi Status : HF Showtime : 12.10pm നിഥിൻ രഞ്ജി പണിക്കരുടെ ആദ്യ സംവിധാനസംരംഭം, കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷം മമ്മുക്കയുടെ ഒരു മസാല ചിത്രം, ഇതൊന്നും പോരാതെ ഗബ്ബർ സിംഗിലെയും മറ്റും സ്റ്റൈൽ റഫറൻസ്.. അത്തരം ചിത്രങ്ങളോട് പ്രത്യേക പ്രയമുള്ള എന്നെ ചിത്രം ആകർഷിക്കാൻ ഇതുതന്നെ ധാരാളം.. മാവോയിസ്റ്റ് ആക്രമണത്തിൽ മരണപ്പെട്ടു എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന.. സീനിയർ ഓഫീസറുടെ മകന്റെ മരണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ കേരള-കർണാടക അതിർത്തിയിലെ കാളിപുരം എന്ന ഗ്രാമത്തിലേക്ക് എത്തുന്ന സി ഐ രാജൻ സക്കറിയയിലൂടെ യാണ് കഥ മുന്നോട്ടു പോകുന്നത്.. മമ്മൂട്ടി വീണ്ടും കാക്കിയണിയുമ്പോൾ, ഇത്തവണ ഒരിത്തിരി നെഗറ്റീവ് ഷെയ്ഡും പുതിയ രീതിയിൽ ഉള്ള നടത്തവും അത്ര നീറ്റ് അല്ലാത്ത സ്വഭാവവും എല്ലാം കൊണ്ടും ഒരു പുതുമ ആ കഥാപാത്രത്തിൽ കൊണ്ടുവരാൻ നിഥിനും മമ്മുക്കക്കും കഴിഞ്ഞിട്ടുണ്ട്.. സമ്പത്തിന്റെ നമ്പിയാർ, വീണ്ടും ഒരു ആവർത്തനവിരസത കലർന്ന വില്ലൻ റോൾ തന്നെ.. മറ്റൊരു നെഗറ്റീവ് റോളായ കമലയായി എത്തുന്ന വരലക്ഷ്മി ശരത്കുമാർ ലുക്ക് കൊണ്ട് ചേർന്നുനിൽക്കുന്നുണ്ടെങ്കിലും പ്രകടനത്തിൽ അത്ര തിളങ്ങിയില്ല.. സഹതാരങ്ങളായി സിദ്ദിഖ്,ജഗതീഷ്,മഖ്‌ബൂൽ സൽമാൻ തുടങ്ങിയവർ ചിത്രത്തിലുണ്ട്.. പ്രകടങ്ങൾ ആകെ വിലയിരുത്തുമ്പോൾ മമ്മുക്ക തന്റെ പുതിയ സ്റ്റൈൽ കൊണ്ടും ദ്വയാർത്ഥസംഭാഷണങ്ങളാണെങ്കിൽ പോലും ചില വൺലൈനേഴ്‌സ് കൊണ്ട് ഷൈൻ ചെയ്തതിന്റെ ഏഴ് അയലത്ത് പോലും സഹതാരങ്ങൾ എത്തിയില്ല, ആകെ ആശ്വാസം സിദ്ദിഖിന്റെ ഒരു സെന്റിമെന്റൽ രംഗം മാത്രം.. സമീർ ഹഖിന്റെ ഛായാഗ്രഹണം ചിലയിടങ്ങളിൽ നന്നായിരുന്നു.. 2 മണിക്കൂർ 20 മിനിറ്റോളം ദൈർഘ്യം വരുന്ന ചിത്രത്തിൽ മന്സൂറിന്റെ എഡിറ്റിംഗ് രണ്ടാം പകുതിയിൽ ശരാശരിയിൽ ഒതുങ്ങി എന്നു പറയാം.. രാഹുൽ രാജിന്റെ ചിത്രത്തിൽ ആകെയുള്ള ഐറ്റം സോങ്ങ് ശരാശരിയിൽ ഒതുങ്ങിയപ്പോൾ പശ്ചാത്തലസംഗീതം പലയിടത്തും നന്നായി തോന്നി, പക്ഷെ പശ്ചാത്തല സംഗീതത്തിന് സപ്പോർട്ട് കൊടുക്കുന്ന ലെവലിലേക്കു പലയിടത്തും വിഷ്വൽ എത്തിയില്ല എന്ന് തോന്നി.. നിഥിൻ രൺജി പണികർക്ക് ആദ്യ ചിത്രത്തിന്റെ തെറ്റുകുറ്റങ്ങൾ അങ്ങിങ്ങ് ഉണ്ട്, അതുകൊണ്ടു തന്നെയാവണം ഇത്തരം മാസ്സ് ചിത്രങ്ങൾക് ആവശ്യമായ ഒരു സ്പീഡിലേക്ക് ചിത്രം എത്തിയിട്ടില്ല.. കൂടാതെ മമ്മുക്കയിൽ നിന്ന് പ്രതീക്ഷിക്കാത്ത തരം ദ്വയാർത്ഥസംഭാഷങ്ങൾ ചിത്രത്തിലുണ്ട്, ഇത് പലതും സ്ത്രീപ്രേക്ഷകരുടെ നെറ്റി ചുളിപ്പിക്കും എന്ന് ഉറപ്പാണ്.. മമ്മുക്കയെ ഒരു വ്യത്യസ്ത സ്റ്റൈലിൽ പോലീസ് വേഷത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതും സംഘട്ടനരംഗങ്ങൾ നന്നായി ചിത്രീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതുമാണ് കസബയിൽ നിഥിന്റെ വിജയം.. മമ്മുക്കയുടെ പുതിയ സ്റ്റൈൽ മമ്മുക്കഫാൻസിന് ആഘോഷിക്കാനുള്ള വക നല്കുന്നുണ്ട് ചിത്രത്തിൽ, പക്ഷെ മറ്റൊരു ലെവലിലേക്കു ചിത്രം ഉയരുന്നില്ല.. മൊത്തത്തിൽ പറഞ്ഞാൽ, അമിതപ്രതീക്ഷയില്ലാതെ സമീപിച്ചാൽ ചുമ്മാ കണ്ടിരിക്കാവുന്ന ഒരു ചിത്രം എന്ന ഗണത്തിൽ ഒതുങ്ങുന്നു കസബ.. സമയം കളയാൻ ഒരുതവണ ചിത്രം കണ്ടിരിക്കാം.. കസബ : 2.75/5