1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review *** Kathakali - Opinion ***

Discussion in 'MTownHub' started by Mangalassery Karthikeyan, Jan 22, 2016.

  1. Mangalassery Karthikeyan

    Mangalassery Karthikeyan Fresh Face

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Trophy Points:
    33
    Location:
    Kodungallur
    Theatre : Srikaaleeswary Cinemas
    Showtime : 3pm
    Status : 20%

    ഈ ആഴ്ചയിലെ ഇവിടത്തെ റിലീസുകൾ കഥകളിയും മാൽഗുഡി ഡയ്സും.. അവസാനം ഇറങ്ങിയ പടം പായും പുലി ഒരുപാടങ്ങ്‌ വെറുപ്പിക്കാഞ്ഞതുകൊണ്ടുതന്നെ കഥകളിക്കു തലവെക്കാൻ തന്നെ തീരുമാനിച്ചു.. പസങ്കയും വംശവും എല്ലാമൊരുക്കിയ പാണ്ടിരാജിൽ പ്രതീക്ഷ വെച്ച് തിയറ്ററിലേക്ക്.. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ടു വരുന്ന കൺഫ്യൂഷനും കാര്യങ്ങളുമാണ് ചിത്രം പറയുന്നത്..

    കടല്ലോർ ജില്ലയിലാണ് കഥ നടക്കുന്നത്, അവിടത്തെ കുപ്രസിദ്ധനായ ശക്തനായ ഗുണ്ടാനെതാവായ തംബ.. തംബയുടെ വീരകഥകൾ ഒരു വോയിസ്‌ ഓവറിലൂടെ സംവിധായകൻ നമ്മളിലേക്ക് എത്തിക്കുന്നുണ്ട്. കടല്ലോരിലേക്ക് അമുധം (വിശാൽ) വിവാഹത്തിനായി എത്തുന്നു, തംബ കൊല്ലപ്പെടുന്നു.. തംബയോടു വൈരാഗ്യം ഉള്ളവർക്ക് പഞ്ഞമില്ലാത്ത നാട്ടിൽ പക്ഷെ പോലീസിന്റെ സംശയം അമുധത്തിലാണ്.. തംബയോടു അമുധതിനും കുടുംബത്തിനും പഴയ ഒരു വൈരാഗ്യവും ഉണ്ട്.. എങ്ങനെ അമുധം അതിനെ നേരിടുന്നു.. തംബയെ കൊന്നത് ആര്.. അമുധം കൊന്നിട്ടില്ലെന്നു നുണ പറയുകയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരമാണ് ബാക്കി ചിത്രം..!!

    ഇതിലെ നായകൻ അമുധവും പായുംപുലി,പാണ്ട്യനാട് തുടങ്ങിയ ചിത്രത്തിലെ നായകന്മാരും ഏകദേശം ഒരേ അച്ചിൽ വാർത്ത കഥാപാത്രങ്ങളാണ്.. സ്വന്തം കുടുംബത്തിനു ഒരുപാട് വിലകല്പിച്ചു ജീവിക്കുന്നവർ.. പിന്നെ വിശാലിന്റെ പറക്കൽ ഇടി ഇല്ലാതെ ജീപിനു മുകളിൽ ഇരുന്നു പറഞ്ഞു വന്നു വെറുപ്പിക്കുന്ന പോലുള്ള കാര്യങ്ങൾ ഇല്ലാത്ത മറ്റൊരു നീറ്റ് ചിത്രമാണ് കഥകളി.. വിശാൽ മോശമില്ലാതെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്, പക്ഷെ ഒരു വെത്യസ്തത ഇത്തവണയും അവകാശപ്പെടാനില്ല. കാതറീൻ ട്രീസ മദ്രാസിനു ശേഷം മറ്റൊരു നോർമൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു, അവരുടെ റൊമാൻസ് ട്രാക്ക് അത്ര കണ്ടു ആവശ്യമായി തോന്നിയില്ലെങ്കിൽ പോലും.. ബാക്കിയുള്ള സഹതാരങ്ങൾ ഒന്നും മോശമാക്കിയില്ല..

    ഹിപ് ഹോപ്‌ തമിഴയുടെ ഗാനങ്ങല്ക്ക് ഒരേ സ്റ്റൈൽ വന്നു തുടങ്ങിയിട്ടുണ്ട്.. ഈയടുത്ത് കേട്ട ആരൻമനൈ 2 ലെ ഗാനങ്ങളും ഏകദേശം ഒരേ സ്റ്റൈൽ തന്നെ തോന്നിയിടുന്നു.. എന്നാലും ചുമ്മാ കേട്ടിരിക്കാം.. എഡിറ്റിംഗ് ഇത്തിരി കൂടി നന്നാകാമായിരുന്നെന്നു തോന്നി,പ്രത്യേകിച്ചും ഒന്നാം പകുതിയിൽ, ദൈർഗ്യം കുറവായത് ഒരു നല്ല കാര്യം ആയി തോന്നി.. അവസാന 20 നിമിഷങ്ങൾ വലിയ സംഭവം ആണെന്ന രീതിയിൽ കുറെ അഭിപ്രായങ്ങൾ നെറ്റിൽ കണ്ടതുകൊണ്ടു വന്ന അമിതപ്രതീക്ഷയോ എന്തോ.. അത്ര വലിയ കിടിലം ആയോന്നും തോന്നിയില്ല.. പിന്നെ ചിത്രം ഇന്റെരെസ്റ്റിങ്ങ് ആവുന്നത് അവസാന 20 നിമിഷങ്ങളിൽ ആണെന്നതിൽ തർക്കവും ഇല്ല.. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ ആരൊക്കെ പ്രതീക്ഷിച്ചിരുന്നു എന്നെനിക്കറിയില്ല, പക്ഷെ ഞാൻ പ്രതീക്ഷിച്ചിരുന്നു.. ഇതൊക്കെ ഇപ്പൊ ഒരുപാടായില്ലേ..!! എന്നിരുന്നാലും ചിത്രത്തിന്റെ കഥപറയൽ രീതി കൊള്ളാമായിരുന്നു..

    ആകെ മൊത്തത്തിൽ ഒരു ശരാശരി പടം മാത്രമായി ഒതുങ്ങുന്നു കഥകളി.. വിശാലിന്റെ ഓവറാക്കൽ ഇല്ലാത്തത് കൊണ്ടുതന്നെ ചിത്രം ബോറിംഗ് ഒന്നുമല്ല.. ഒരുതവണ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് കഥകളി..!! 2.75/5
     
    Mayavi 369, Sreekanth, Spunky and 3 others like this.
  2. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    thanks macha...
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks macha :)
     
  4. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Thanks Bhai
     
  5. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thanks MK :Thnku:
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx Macha
     
  7. akhyzzz

    akhyzzz Fresh Face

    Joined:
    Dec 10, 2015
    Messages:
    130
    Likes Received:
    29
    Liked:
    32
    Trophy Points:
    1
    Not dat much intresting. Simply movie
     

Share This Page