1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Kattapanayile Rithwik Roshan ✦✦ National Star ✦✦

Discussion in 'MTownHub' started by National Star, Nov 18, 2016.

  1. National Star

    National Star Debutant

    Joined:
    Dec 5, 2015
    Messages:
    37
    Likes Received:
    256
    Liked:
    0
    Trophy Points:
    3
    പുലിമുരുകന്‍ വേട്ടയാടിയ മലയാള സിനിമ ബോക്സോഫീസിനു ഒന്ന് ശ്വാസം വിടാന്‍ അവസാനം നരേന്ദ്രമോഡി വരേണ്ടി വന്നു. നാട്ടില്‍ ചില്ലറ ക്ഷാമം വന്നപ്പോള്‍ മാത്രമാണ് ബോക്സോഫീസ് അല്പമെങ്കിലും ശ്വാസം വിട്ടത്. പ്രശ്നങ്ങള്‍ ഒരു വിധം അവസാനിച്ചപ്പോള്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു കട്ടപ്പനയിലെ ഋതിക്ക് റേഷന്റെ വിശേഷങ്ങളിലൂടെ...!!


    അമര്‍ അക്ബര്‍ ആന്തോണിയുടെ വമ്പന്‍ വിജയത്തിനു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയാണ് കട്ടപ്പനയിലെ ഋതിക്ക് റോഷന്‍. ആദ്യ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും തന്നെയാണ് ഈ സിനിമയുടെയും തിരക്കഥ രചിച്ചിരിക്കുന്നത്. തിരക്കഥകൃത്തായ വിഷ്ണു ആദ്യമായി നായകനാവുന്ന സിനിമയാണ് ഇത്. കുറവുകള്‍ കൂടുതല്‍ ഉള്ളവന്റെ കഥയായ കട്ടപ്പനയിലെ ഋതിക്ക് റോഷന്‍ നിര്‍മ്മിച്ചിരിക്കുന്നത് ദിലീപാണ്. സിദിഖ്, പ്രയാഗഗ മാര്‍ട്ടിന്‍, സലീം കുമാര്‍, ധര്‍മ്മജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

    കഥ

    തനിക്ക് ആവാന്‍ കഴിയാതെ പോയത് തന്റെ മക്കളിലൂടെ സാധിക്കണം എന്നത് ഏതൊരു അഛനമ്മമാരുടെയും ഉള്ളിലെ ആഗ്രഹമാണ്. ചിലരത് പുറമേ പ്രകടിപ്പിക്കും ചിലരത് പ്രകടിപ്പിക്കാറുമില്ല. മക്കള്‍ക്ക് അവരുടേതായ വഴി തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു എന്ന് വിശാലമായി പറഞ്ഞാല്‍ പോലും ആ വഴികാട്ടലിലെ ചില സൂചനകള്‍ തങ്ങളുടെ നടക്കാതെ പോയ ദിശയിലേക്കാവുന്നത് സ്വഭാവികമാണ്. ഇവിടെ സിനിമ നടനാവാന്‍ ആഗ്രഹിച്ച് നടക്കാതെ പോയി ഒടുവില്‍ തന്റെ മകനിലൂടെ ആ
    ആഗ്രഹം സാധിക്കണം എന്ന് ആഗ്രഹിച്ച് അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഒരഛനും അഛന്റെ ആഗ്രഹം നിറവേറ്റാനായി ഏതറ്റം വരെയും പോകാന്‍ തയ്യാറായി നില്ക്കുന്ന ഒരു നായക നടനാവാന്‍ വേണ്ട യാതൊരു ഗുണകണങ്ങളുമില്ലാത്ത ഒരു മകനും, അത്തരമൊരു അഛന്റെയും മകന്റെയും കഥയാണ് കട്ടപ്പനയിലെ ഋതിക്ക് റോഷന്‍..!!!!

    വിശകലനം

    നായകനാവാന്‍ മലയാള സിനിമയില്‍ വേണ്ട മിനിമം യോഗ്യതയാണ് സൗന്ദര്യം. കലാഭവന്‍ മണി അതിനൊരപവാദമായെങ്കിലും സിനിമ ഉണ്ടായ കാലം മുതല്‍ക്കേ നില നിന്ന് പോകുന്ന ഒരു സാമ്പ്രദായിക രീതി ആണിത്. (സത്യന്‍ മാഷിനു സൗന്ദര്യം ഇല്ലായിരുന്നു എന്നൊന്നും ഇതിനിടയില്‍ പറഞ്ഞ് വരരുത് പ്ലീസ്..!! )രാജപ്പന്‍ തെങ്ങുമ്മൂടും മോഹനും സിനിമനടന്‍ ആകാന്‍ ആഗ്രഹിച്ചവരായിരുന്നു. മോഹന്‍ മമ്മൂട്ടിയെ പോലെ ഗ്ലാമര്‍ ഉള്ള ആളായിരുന്നെങ്കില്‍ രാജപ്പന്‍ ശ്രീനിവാസനെ പോലെ ഒരാളായിരുന്നു. ഇവരില്‍ രാജപ്പന്‍ തെങ്ങുമൂട് സരോജ് കുമാര്‍ എന്ന സൂപ്പര്‍സ്റ്റാര്‍ ആയി മാറിയപ്പോള്‍ മോഹന്‍ എവിടെയും എത്താതെ ഒതുങ്ങി. സിനിമ ഭാഗ്യത്തിന്റെ കൂടി കലയാണ്. ഇങ്ങനെ സിനിമ നടനാകണം എന്ന് ആഗ്രഹിച്ചു നടക്കുന്നവര്‍ക്കെല്ലാം ഒരു സന്ദേശം നല്കുന്ന സിനിമയാണ് കട്ടപ്പനയിലെ ഋതിക്ക് റോഷന്‍.

    മികച്ച കോമഡികളുടെ അകമ്പടിയോടെ ആണ് സിനിമ മുന്നേറുന്നത്. നായകനായെത്തിയ വിഷ്ണുവിന്റെ പ്രകടനം കുറ്റമറ്റതയിരുന്നു. മറ്റ് നടന്മാരില്‍ ഏറ്റവുമധികം സ്കോര്‍ ചെയ്തത് സലീം കുമാര്‍ ആയിരുന്നു. തന്റെ പ്രതാപ കാലത്തിലേക്കുള്ള ഒരു തിരിച്ച്
    പോക്ക് ഈ നടനില്‍ കാണാം. പ്രേക്ഷകന്റെ പള്‍സറിഞ്ഞ് ചിരിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് കൊണ്ട് തിരക്കഥ ഒരുക്കിയ ബിബിനും വിഷ്ണുവും തങ്ങളുടെ രണ്ടാമത്തെ ചിത്രത്തിലും വിജയം കൈവരിച്ചിരിക്കുന്നു. മനോഹരമായ ദൃശ്യങ്ങളും തരക്കേടില്ലാത്തെ ഗാനങ്ങളും ചിത്രത്തിനു നല്കുന്ന പിന്തുണ വലുതല്ല. വലിയ വലിയ കാര്യങ്ങളെ കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കാതെ ചെറിയ ചെറിയ സന്തോഷങ്ങള്‍ വരെ ആഘോഷമാക്കുന്നവര്‍ക്ക് ഈ സിനിമ ഒരു നല്ല വിരുന്നാണ്. മിമിക്രി താരത്തില്‍ നിന്നും സംവിധായകനായി മലയാള സിനിമയുടെ മുന്‍ നിരയില്‍ തന്നെ ആദ്യ ചിത്രം കൊണ്ട് കസേരയിട്ടിരുന്ന നാദിര്‍ഷ ഈ സിനിമയോട് കൂടി തന്റെ ഇരിപ്പിടം ഒന്നു കൂടി ഉറപ്പിച്ചു. മലയാള സിനിമയിലെ ഏത് നടന്റെയും ഡേറ്റ് ലഭിക്കുമായിരുന്നിട്ടും ഇതു പോലെ ഒരു പരീക്ഷണം നടത്താന്‍ തയ്യാറായ നാദിര്‍ഷായുടെയും നിര്‍മ്മാതാവായ ദിലീപിന്റെയും ധൈര്യത്തിനിരിക്കട്ടെ ഒരു കയ്യടി.. വിജയങ്ങള്‍ ധീരന്മാര്‍ക്കുള്ളതാണ്...!!!!!

    പ്രേക്ഷക പ്രതികരണം

    മറ്റൊരു അമര്‍ അക്ബര്‍ പ്രതീക്ഷിച്ച് വന്നവര്‍ എല്ലാം സംതൃപ്തര്‍..!!!

    ബോക്സോഫീസ് സാധ്യത

    സൂപ്പര്‍ ഹിറ്റ്

    റേറ്റിംഗ് : 3 / 5

    അടിക്കുറിപ്പ്: 14 വര്‍ഷം ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റുമായി മൊത്തം മലയാളികളെ ചിരിപ്പിച്ച നാദിര്‍ഷാക്കാണ് വെറും രണ്ടര മണിക്കൂര്‍ ആളുകളെ രസിപ്പിക്കാന്‍ പാട്....!! മാര്‍പ്പാപയെ കുര്‍ബാന ചൊല്ലാന്‍ പഠിപ്പിക്കണോ..!!!
     
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
  3. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Thnx macha
     
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx NS..!:clap:
     
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx Macha,,,
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks ns...
     
  8. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thanks NS :Thnku:
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx Ns
     
  10. ADITHYAN

    ADITHYAN Fresh Face

    Joined:
    Dec 23, 2015
    Messages:
    172
    Likes Received:
    63
    Liked:
    110
    Trophy Points:
    3
    Location:
    kilimanoor/banglore
    Thanks bhai

    Sent from my A11w using Tapatalk
     

Share This Page