കട്ടപ്പനയിലെ ഋത്വിക് റോഷൻ - ഒരു ടൈം പാസ് കോമഡി entertainer ആദ്യമേ.. ഒരു ജനപ്രിയതാരം പോക്കറ്റില്‍ ഉണ്ടായിട്ടും ഒരു പുതുമുഖത്തെ നായകന്‍ ആക്കി പടം എടുത്തതിനു നാദിര്‍ഷക്ക് ഒരു കയ്യടി .. കൂടെ നമ്മള്‍ എന്തേലും ആകുംപം സുഹുര്‍ത്തുക്കളെ മറക്കാതെ അവരേം തന്‍റെ സിനിമയിലെ ചെറിയ ഭാഗം എങ്കിലും ആക്കാന്‍ ഉള്ള ആ മനസ്സിനും മനസ്സ് നിറഞ്ഞ കയ്യടി മിമിക്രി രംഗത്തുനിന്നും സിനിമാ സംവിധാനത്തിലേക്ക് പ്രവേശിച്ച നാദിർഷായുടെ ചിത്രം എന്നാ നിലയിലും ... തൊട്ടു മുന്നേ ഉള്ള പടം കണ്ട പ്രേക്ഷകരും .. ഫൺ മൂഡിലുള്ള ഒന്നായിരിക്കും പ്രതീക്ഷിക്കുക എന്നത് അറിഞ്ഞു തന്നെ ചെയ്ത പടം ... മുന്‍ ചിത്രത്തിലെ പോലെ സ്കിറ്റ് , whatsapp തമാശകളും കുറച്ചു നല്ല തമാശകളും ഒക്കെ ആയി നന്നായി നീങ്ങിയ ആദ്യ പകുതി , രണ്ടാം പകുതി അതെ രീതിയില്‍ മുന്നോട്ടു പോയി ക്ലൈമാക്സ് അടുക്കുമ്പോള്‍ emotional ട്രാക്കിലേക്ക് , മുന്‍ ചിത്രത്തിലെ പോലെ ചെറിയ ഒരു സന്ദേശം നല്‍കി ക്ലൈമാക്സ് , അവിടെന്നു പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് സിനിമയുടെ ടൈറ്റില്‍സ് ചെല സിനിമകള്‍ ഓര്‍ത്തുവക്കത്തക്ക സന്ദര്‍ഭങ്ങളോ ,വീണ്ടും കാണുമ്പോഴും പൊട്ടി ചിരിപ്പിക്കതക്ക തമാശകളോ ഉണ്ടാവില്ല.. എന്നിരുന്നാലും ടിക്കറ്റ് കാശ് മുതലായി എന്നൊരു ഫീല്‍ പ്രേക്ഷകന് ഉണ്ടാകും..അത്തരത്തില്‍ ഒരു ചിത്രം ആണ് ഈ നാദിര്‍ഷാ ചിത്രം ഛായാഗ്രഹണം വളരെ നന്നായി , കട്ടപ്പനയുടെ ഭംഗി സ്ക്രീനില്‍ കൊണ്ട് വരാന്‍ ഷാംദത്ത് സൈനുദ്ദീൻ കഴിഞ്ഞു , ബിജിബാലിന്റെ പശ്ചാത്തലസംഗീതവും നന്നായി കുറവുകള്‍ കൂടുതല്‍ ഉള്ള ഒരാളുടെ കഥ പറയുന്നതിനൊപ്പം , മലയാള സിനിമയിലെ ചെല ഉണ്ണി ക്ലിഷേകള്‍ , സിനിമ വ്യവസായത്തിലെ രാഷ്ട്രീയങ്ങള്‍ ഒക്കെ സ്ക്രീനില്‍ കൊണ്ട് വരാനും സംവിധായകന് കഴിഞ്ഞു കഴിഞ്ഞയാഴ്ച നാദിർഷ പറഞ്ഞ കാര്യമായിരുന്നു മായാവി, തെങ്കാശിപ്പട്ടണം, കല്യാണരാമൻ, പുലിവാൽകല്ല്യാണം തുടങ്ങിയ സിനിമകളിൽ നമ്മെ ഒരുപാട് ചിരിപ്പിച്ച ആ പഴയ സലിംകുമാറിനെ അതേ ഫോര്‍മില്‍ ഇതില്‍ കൊണ്ട് വന്നിട്ടുണ്ട് എന്ന്... അത്രേം ഇല്ലെങ്കില്‍ പോലും സമീപകാലത്തെ അദ്ധേഹത്തിന്റെ ഒരു നല്ല കഥാപാത്രവും കുറെ തമാശകളും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഉണ്ട് പ്രകടനങ്ങള്‍ : വിഷ്ണു - കട്ടപ്പനയിലെ ഋത്വിക് റോഷനിൽ കൃഷ്ണൻ നായർ (കിച്ചു) എന്ന സാധാരണക്കാരിലൊരാളായ യുവാവായി വളരെ നല്ല സാന്നിധ്യമായിരുന്നു , വൈകാരിക രംഗങ്ങളിലെ പ്രകടവും വളരെ നന്നായി ധര്‍മജന്‍ - നായകന്റെ സഹസഞ്ചാരി , കോമഡികളും അവസാനം ഉള്ള രംഗങ്ങളിലെ പ്രകടനവും എടുത്തു പറയേണ്ടവയാണ് ലിജോമോൾ -മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷകരുടെ മുത്തായ സോണിയ , കനി എന്ന കഥാപാത്രം പ്രകടനത്തിലും കാഴ്ചയിലും ഭംഗിയാക്കി പ്രയാഗ മാർട്ടിൻ - നല്ല ഭംഗിയുള്ള നായിക ആയി സാനിധ്യം അറിയിച്ചു സിദ്ദിക് -തുടക്കത്തില്‍ കോമഡി നിറഞ്ഞ, എന്നാൽ ഉത്തരവാദിത്തമുള്ള പിതാവിന്റെ വേഷം സിദ്ധീഖിന്റെ കൈകളിൽ ഭദ്രമായിരുന്നു ആദിഷ്, കലാഭവൻ ഷാജോൺ, രാഹുൽ മാധവ്, സിജു വിൽസൺ, കോട്ടയം നസീർ, കോട്ടയം പ്രദീപ്, ജാഫർ ഇടുക്കി, അബു സലിം തുടങ്ങി എല്ലാവരും അവരുടെ ഭാഗങ്ങള്‍ നന്നാക്കി രണ്ടര മണികൂര്‍ പ്രേക്ഷകനെ ബോര്‍ അടിപ്പിക്കാതെ ഇരിക്കാന്‍ ചിത്രത്തിന് ആയി എന്നിരുന്നാലും .. പോരായ്മ എന്നത് ഒരു ശക്തമായ തിരകഥയുടെ അഭാവം ആണ്.. ചെല സ്ഥലങ്ങളില്‍ ഒക്കെ ചില അവ്യക്തതകളുമുണ്ട് verdict- 3 /5 ദ്വയാർത്ഥ പ്രയോഗങ്ങളോ, അശ്ലീല സംഭാഷണങ്ങളോ ഇല്ലാത്ത ഒരു എന്റർടൈനർ... പോസ്റ്റുകളും , ട്രൈലെറും ഒക്കെ ഇഷ്ട്ടപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രം ടിക്കറ്റ് എടുത്തോളു ഈ പടം ഇഷ്ട്ടമാകും