അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിക്കുന്നത് . ഐത്യമലയിലെ ഏറ്റവും ദൈർക്യം എറിയതും രസകരുവുമായ കഥയായായിരുന്നു കായംകളം കൊച്ചുണ്ണി . മലയാളക്കരയുടെ റോബിൻഹുഡ് എന്ന വിശേഷണങ്ങൾക്കു അപ്പുറം ആണ് കായംകളം കൊച്ചുണ്ണി . 17am നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടിൽ ജനിച്ചു 1850il ജയിലിൽ വെച്ചു മരണമടന്ന മജ്ജയും മാംസവുമുള്ള ഒരു മനുഷ്യൻ ആണ് കൊച്ചുണ്ണി . 45 കോടി മുതൽ മുടക്കിൽ നിർമിച്ച കായംകുളം കൊച്ചുണ്ണി മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് . മിത്തുകളും യാഥാർഥ്യവും ഇടകലർത്തി ഉയർന്ന സാങ്കേതികമികവോടെ പുതിയ കാലത്തിന്റെ അഭിരുചികൾക്ക് അനുസരിച്ചു പുനർസൃഷ്ടിച്ചിരിക്കുകയാണ് റോഷൻ ആൻഡ്രൂസ് കായംകുളം കൊച്ചുണ്ണിയിലൂടെ. കൊച്ചുണ്ണിയിൽ നിന്ന് കായംകുളം കൊച്ചുണ്ണിയിലേക്കുള്ള പരിണാമവും ഒടുവിൽ കുറ്റാരോപിതനായ തൂക്കു ശിക്ഷയിലേക്ക് നയിക്കുന്ന സംഭവങ്ങളുമാണ് കായംകുളം കൊച്ചുണ്ണിയുടെ ഇതിവ്യത്തം . ഈ ചിത്രത്തിന്റെ ഏറ്റവും മികച്ച ഘടകങ്ങൾ ചിത്രത്തിന്റെ ടൈറ്റിൽ ക്രെടിട്സ് , ബാക്ക്ഗ്രൗണ്ട് സ്കോർ , ഇത്തിക്കര പക്കി ആയിട്ടുള്ള മോഹൻലാലിൻറെ ഗസ്റ്റ് റോൾ എന്നിവയാണ് . താരതമേന്യ മികച്ച ആദ്യ പകുതിയ്ക്കു ശേഷം തീർത്തും ശരശേരിയിൽ ഒതുങ്ങിയ രണ്ടാം പകുതിയും അതിലും നിരാശപ്പെടുത്തിയ ക്ലൈമാക്സും ആണ് ചിത്രത്തിന്റേത് . നായകൻ ആയി നിവിൻ പോളിയുടേത് ശരശേരിയോ അതിലും താഴെ ഉള്ള പ്രകടനം ആയിരിന്നു . Hey ജൂഡ് , സഖാവ് എന്ന ചിത്രങ്ങൾ നടൻ എന്ന നിലയിൽ നിവിന്റെ പുതിയ ഒരു പോയിന്റ് ആയിരിന്നു . എന്നാൽ കൊച്ചുണ്ണിയിൽ പലപ്പോഴം നിവിൻ struggle ചെയ്യുന്നയതായി തോന്നി . ഒട്ടും convincing ആയിരിന്നില്ല .കുറെ കൂടെ മെച്ചപ്പെട്ട ഒരു അഭിനേതാവിനെ കായംകുളം കൊച്ചുണ്ണി എന്ന character demand ചെയ്യുന്നുണ്ട് . 20 മിനുട്ടുകൾ മാത്രമാണെങ്കില്മ് ഇത്തിക്കര പക്കി (Mohanlal) ആയിരിന്നു കൂടുതൽ കയ്യടി നേടിയത് . അല്പം എക്‌സെന്ററിക് ആയ വസൂരി കാലങ്ങൾ കൊണ്ട് മുഖം അല്പം വികൃതമായ ഇത്തിക്കര പക്കി മോഹൻലാൽ എന്ന മഹാനടനിൽ ഭദ്രം ആയിരിന്നു . മികച്ച സാങ്കേതികമികവുണ്ടേല്മ് ചിലയിടത്തൊക്കെ മേക്കിങ്ങിൽ ഉള്ള ന്യൂനതകൾ സെരിക്കും തിരിച്ചറിയുന്നുണ്ടായിരുന്നു . Periodic filmsil അതിന്റെ പശ്ചാത്തലം വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് . കായംകുളം റീക്രീറ്റ് ചെയ്യുന്നതിൽ ഇതിന്റെ ആര്ട്ട് വർക്ക് പൂർണമായും വിജയിച്ചിട്ടുണ്ടോ എന്നു സംശയം ഉണ്ട് . പലയിടത്തും ആന്ധ്ര തമിഴ്നാട് ബോര്ഡറില് നടക്കുന്ന തട്ടുപൊളിപ്പൻ മാസ്സ് പദങ്ങളെ ഓർമിപ്പിച്ചു ! എന്നാൽ വേഷവിടങ്ങൾ , അന്ന് ഉപയോഗിച്ചിരുന്ന പത്രങ്ങൾ മറ്റു വസ്തുക്കൾ ഒക്കെ recreate ചെയ്യാൻ കുറെ ഒക്കെ സാധിച്ചിട്ടുമുണ്ട് താനും . മുംബൈ പോലീസ് , ഉദയനാണു താരം തുടങ്ങിയ മികച്ച സിനിമകൾ സമ്മാനിച്ച റോഷൻ ആൻഡ്രൂസിനെ ഇവിടെ കാണാൻ കഴിയുകയില്ല . ശരശേരി നിലവാരം മാത്രമേ പുലർത്തിയിട്ടുള്ളു . ബോബി സഞ്ജയുടെ തിരക്കഥയും കെട്ടുറപ്പ് ഇല്ലാത്ത ആണ് . ക്ലൈമാക്സ് രംഗങ്ങൾ അത്ര ഇമ്പാക്ട് ഉണ്ടാക്കാത്തതും അതുകൊണ്ടാണ് . ചിത്രത്തിന്റെ ഈ inconsistency എല്ലാ ഡിപ്പാർട്മെന്റ്സിലും പ്രകടമാണ് . ഉദാഹരണത്തിന് രണ്ടാം പകുതിയിലെ ആറ്റുമണല്പരപ്പിൽ നടക്കുന്ന fight sequence വളരെ മനോഹരമായി ആവിഷ്കരിച്ചപ്പോൾ climaxile fight sequence തീർത്തും അരോചകമായി തോന്നി . ഗോപി സുന്ദറിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ , മ്യൂസിക് എന്നിവയും മികച്ചു നിന്നു. കളരിയടവും എന്ന ഗാനം കേൾക്കാൻ ഇമ്പവും ഉള്ളതാണ് . മൊത്തത്തിൽ നന്നായി തുടങ്ങിയതിനു ശേഷം താളം തെറ്റി ഒരു ശരശേരി സിനിമ അനുഭവം ആയി മാത്രം മാറുന്നു കായംകുളം കൊച്ചുണ്ണി . സാങ്കേതിമികവും മോഹൻലാൽ എന്ന മഹാനടന്റെ cameo മാറ്റി നിർത്തിയാൽ തീർത്തും നിരാശപ്പെടുത്തിയ ഒരു ചലച്ചിത്രം . 2.5/5
Good review. Felt the same. ഐതിഹ്യമാലയുടെ ഘടകങ്ങൾ തിരക്കഥയിൽ ഉള്ളപ്പോൾ തന്നെ ,സംവിധാനം നിലവാരം പുലർത്തിയില്ല എന്നാണ് തോന്നിയത്. ഭേദപ്പെട്ട എഴുത്തായി തോന്നി. ക്ലൈമാക്സ് ആക്ഷൻ നല്ല കത്തിയായി. കൊച്ചുണ്ണിയെ കള്ളനാക്കി എസ്റ്റാബ്ലിഷ് ചെയ്യാൻ പരാചയപെട്ടതാണ് തിരക്കഥയുടേം ഒരു പരിധി വരെ സിനിമയുടേം പരാജയം .