Watched K.G.F കന്നഡ സിനിമ ഒരുക്കിയ ദൃശ്യവിസ്മയം..... സാൻഡൽവുഡിന് ശരിക്കും അഭിമാനിക്കാവുന്ന നിമിഷമാണിത് പലരും എഴുതി തള്ളിയ കന്നഡ ഇൻട്രസ്ട്രിയിൽ നിന്നും ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു മികച്ച ബ്രഹ്മാണ്ഡ സിനിമ പിറവിയെടുത്തിരിക്കുന്നു..... ഉഗ്ഗ്രം എന്ന സിനിമ കണ്ടവരാരും പ്രശാന്ത് നീൽ എന്ന സംവിധായകനെ മറക്കില്ല.... ആ മനുഷ്യന്റെ അടുത്ത സിനിമ എന്ന് കേൾക്കുമ്പോഴേ എല്ലാവരും പലതും പ്രതീക്ഷിക്കും.... അതും അവിടത്തെ സെൻസേഷൻ റോക്കിങ് സ്റ്റാർ യാഷിനെ വെച്ചുള്ള സിനിമയാണ് എന്ന് കേൾക്കുമ്പോൾ പ്രതീക്ഷകൾ വാനോളമുയരും.... അതും ഒരു ബ്രഹ്മാണ്ഡ സിനിമ.... ആ പ്രതീക്ഷകൾക്കും എത്രയോ മുകളിലാണ് K.G.Fന്റെ സ്ഥാനം. മികവുറ്റ രചനകൊണ്ടും അതിഗംഭീര സംവിധാനം കൊണ്ടും ഇങ്ങനേയും സിനിമയെടുക്കാമെന്ന് കാണിച്ചു തരികയാണ് പ്രശാന്ത് നീൽ. ഭുവൻ ഗൗഡ തന്റെ ക്യാമറകൊണ്ട് അത്ഭുതമാണ് കാണിച്ചു വെച്ചിരിക്കുന്നത്..... വിസ്മയിപ്പിച്ച ഛായാഗ്രഹണം. ശ്രീകാന്തിന്റെ എഡിറ്റിങ്ങും രവി ബസ്രുറും തനിഷ്‌ക് ബഗച്ചിയും ചേർന്നൊരുക്കിയ സംഗീതവും മികച്ചു നിന്നു..... Yash..... ഈ മനുഷ്യന്റെ അതിഗംഭീര പ്രകടനമാണ് ചിത്രത്തിലുടനീളം മൂക്കത്ത് വിരല് വെച്ച് കണ്ണെടുക്കാതെ നോക്കിയിരുന്നുപോകും.... സ്ക്രീൻ പ്രെസൻസിന്റെ കാര്യത്തിൽ വേറെ ഏതോ ലെവലാണ് ഈ മനുഷ്യൻ..... റോക്കി ഭായ് എന്ന കഥാപാത്രമായി ശരിക്കും ഞെട്ടിച്ചു. ശ്രീനിധി ഷെട്ടി,അച്യുത് കുമാർ മാളവിക അവിനാഷ്,അനന്ത് നാഗ്,ദിനേഷ് മാഗ്ലൂർ,വസിഷ്ഠ.ൻ.സിംഹ,ഹരിഷ് റോയ്,അയ്യപ്പ.പി.ശർമ്മ ബി.സുരേഷ്,ശ്രീനിവാസ മൂർത്തി,രാമചന്ദ്ര രാജു,അർച്ചന ജോയ്‌സ്,രൂപ രായപ്പ,മാസ്റ്റർ അൻമോൽ,ടി.എസ്.നാഗഭരണ,നിനസം അശ്വത്,ബി.എസ്.അവിനാഷ്,റാം,ലക്കി,വിനയ്,പുനീത് രുദ്രനാഗ്,Etc.... തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ മികച്ചു നിന്നു. തമന്നയുടെ ഐറ്റം സോങ്ങിനോടും ശ്രീനിധിയുടെ ചില സീനുകളോടും മാത്രം ചെറിയ അതൃപ്‌തി. പിന്നെ കണ്ടത് മലയാളം ഡബ്ബിങ് ആയിരുന്നു അത് വലിയൊരു പോരായ്മയായിരുന്നു. K.G.F തിയ്യേറ്ററിൽ നിന്നും തന്നെ കാണേണ്ട ഒരു ദൃശ്യവിസ്മയമാണ്.... മിസ്സ് ചെയ്യാതെ കാണേണ്ട ഒരു ദൃശ്യവിസ്മയം. മികവുറ്റ രചന കൊണ്ടും അതിഗംഭീര സംവിധാനം കൊണ്ടും അതിലേറെ മികച്ചു നിന്ന ഛായാഗ്രഹണം കൊണ്ടും..... ഞെട്ടിക്കുന്ന ആക്ഷൻ സ്വീക്കൻസുകൾ കൊണ്ടും.... യാഷിന്റെ മാസ്മരിക പ്രകടനംകൊണ്ടും ഞെട്ടിച്ച ഒരു ദൃശ്യവിസ്മയം. K.G.F സെക്കന്റ് ചാപ്റ്ററിന് വേണ്ടി അക്ഷമനായുള്ള കാത്തിരിപ്പ്..... K.G.F ശരിക്കും ഞെട്ടിച്ചൊരു ദൃശ്യവിസ്മയം. (അഭിപ്രായം തികച്ചും വ്യക്തിപരം)
Good review..btw ezhuthi thallunth seriyalla..ippo orupad mikacha cinemakal kannadayil ninnu varunnund...Uturn,lucia,Rangi taranga, urvi ...angane kure ennam.