Theatre : Sreekaleeswary Cinemas Screen 1 Status : HF Show : 8.45pm ടു കണ്ട്രീസ് എന്ന ബ്ലോക്ക്‌ബസ്റ്റെറിന് ശേഷം ദിലീപ്.. 22 വർഷങ്ങൾക്കു ശേഷം സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഒരു ചിത്രം എന്ന ടാഗ് ലൈൻ.. സിദ്ദിക്കിന്റെ തിരക്കഥക്ക് ബിബിൻ ചന്ദ്രൻ സംഭാഷണം എഴുതി ലാൽ അത് സംവിധാനം ചെയ്‌താൽ ഒരിക്കലും ആ പഴയ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടാവില്ല എന്നത് ഒരു സത്യം മാത്രം.. അതുകൊണ്ട് തന്നെ അവരുടെ പഴയ ബ്ലോക്ക്‌ബസ്റ്റെർ പടങ്ങളിൽ നമ്മൾ കണ്ട് അനുഭവിച്ചിട്ടുള്ള ആ ഒരു പുതുമയുടെ അല്ലെങ്കിൽ ആസ്വാദനത്തിന്റെ ഉന്നതിയൊന്നും ഈ ചിത്രത്തിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചിട്ടില്ല, അങ്ങനെ ആരെങ്കിലും ചിത്രത്തിന്റെ ടാഗ് ലൈൻ കണ്ടു പ്രതീക്ഷിചിട്ടുണ്ടെങ്കിൽ നിങ്ങൾ നിരാശപ്പെടാൻ തയ്യാറാവുക..!! ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു രാജനുനയന്റെ കഥയാണ് ചിത്രം പറയുന്നത്, വാ തുറക്കുന്നത്തെ കള്ളം പറയാനാണ് എന്നൊക്കെ പറയാവുന്ന തരത്തിൽ ഒരു നുണയൻ, സത്യനാരായണൻ.. ഏതു സാഹചര്യത്തിലും ഇല്ലാത്തത് പറഞ്ഞു പിടിച്ചുനില്ക്കാൻ അഭാരകഴിവുള്ള ഈ നുണയന്, ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഉള്ള ഒരു കാര്യം തന്റെ കഴിവുകൊണ്ട് ഇല്ലാത്തതാക്കി മാറ്റാൻ ഇറങ്ങിപ്പുറപ്പെടെണ്ടി വരുന്നു.. അയാൾക്ക് അതിൽ ലാഭം പണം മാത്രമല്ല.. താൻ സ്നേഹിക്കുന്ന പെണ്കുട്ടി കൂടി ആയി മാറുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ചിത്രത്തിന്റെ കഥ. ദിലീപ് ചിലയിടങ്ങളിൽ ഓവറായിപ്പോയിട്ടുന്ടെങ്കിലും ചിലപ്പോഴൊക്കെ പിടിച്ചാക്കിട്ടാത്ത ഫോമിലേക്ക് ഉയരുന്നും ഉണ്ട്, എടുത്തു പറഞ്ഞാൽ പ്രീ-ഇന്റെർവൽ സീനുകൾ ശെരിക്കും ഒരു ദിലീപ് ഷോ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ളതായിരുന്നു. കൂടാതെ അടുത്ത കാലത്ത് ദിലീപിന്റെ ഏറ്റവും മികച്ച ലൂക്ക് ഈ ചിത്രത്തിലെതായിരിക്കും. മഡോണ സെബാസ്റ്റ്യൻ മേക് അപ്പ് വളരെ ഓവറാക്കി സ്വന്തം ലുക്ക് കുറെയൊക്കെ കളഞ്ഞിട്ടുന്ടെങ്കിലും അഭിനയം മോശമാക്കിയില്ല. ലാൽ ആനന്ദ് വർമ എന്ന ഫാഷൻ ഡിസൈനർ വമ്പന്റെ റോൾ ചെയ്തിരിക്കുന്നു.. ആശ ശരത് ചെയ്ത ആനന്ദ് വർമയുടെ ഭാര്യ കഥാപാത്രം ദേവിക വർമ പലയിടത്തും ഓവർ ആയാണ് തോന്നിയത്..എടുത്തു പറയേണ്ട മറ്റൊരാൾ ബാലു വർഘീസാണ്, പുള്ളി ചിരിയുടെ മാലപ്പടക്കം തന്നെ ഒരുക്കുന്നുണ്ട് ചിത്രത്തിൽ.. ദിലീപുമായുള്ള സീനുകളിൽ മുക്കാലും നമ്മെ ചിരിപ്പിക്കുന്നുണ്ട്.. കോഴിക്കോട് ഭാഷ പറയുന്ന ചങ്ങായിടെ പേര് ഓർമയില്ല,കക്ഷിയുടെ ചില നമ്പറുകൾ എല്ക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം അലക്സ് പോൾ അമ്പേ നിരാശപ്പെടുത്തി.. ദീപക് ദേവിന്റെ പശ്ചാത്തലസംഗീതം കൊള്ളാം.. ആൽബിയുടെ ഛായാഗ്രഹണം നന്നായി, നല്ല റിച്ച് വിഷ്വൽസ്. രതീഷ് രാജിന്റെ എഡിറ്റിംഗ് കുറ്റം പറയാനില്ല,എന്നിരുന്നാലും ഒരിത്തിരി കൂടി ദൈർഘ്യം കുറക്കാമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്. നെഗറ്റീവ് വശം പറയുകയാണെങ്കിൽ ഒരു വലിയ കഥ ഒന്നും അവകാശപ്പെടാനില്ല, കോമഡികൾ കണ്ടു ആസ്വദിച്ചു ചിരിച്ച് മറക്കുക എന്ന ഒരു രീതിയിൽ ഉള്ളതാണ്. പഴയ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലെ മാജിക് ഒന്നും ഇവിടെ സംഭവിക്കുന്നില്ല.. ചിത്രം കാണുമ്പോൾ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ സ്റ്റൈലിനെക്കാൾ ലാൽ ഒറ്റയ്ക്ക് ചെയ്യാറുള്ള തരം ഒരു ചിത്രം ലെവലെ കിംഗ് ലയർ എത്തുന്നുള്ളൂ..സത്യത്തിൽ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഒരു ചിത്രം എന്ന ടാഗ് ലൈൻ ഈ ചിത്രത്തിന് ദോഷമേ ചെയ്യൂ എന്നാണ് എനിക്ക് തോന്നിയത്. മൊത്തത്തിൽ പറഞ്ഞാൽ പഴയ സിദ്ദിക്ക് ലാൽ ചിത്രങ്ങൾ മനസ്സില് നിന്നേ മായ്ചുകളഞ്ഞ്, ഇന്നത്തെ കാലത്തെ.. ഒരു ലോജിക് നോക്കാതെ കണ്ടു ആസ്വദിക്കാവുന്ന ഒരു കോമഡി എനെർറ്റൈനെർ എന്ന രീതിയിൽ സമീപിക്കേണ്ട ഒരു ചിത്രമാണിത്.. ആ ഒരു രീതിയിൽ ആണെങ്കിൽ ചിത്രം ഒരു തവണ ഒരു മുഷിപ്പും ഇല്ലാതെ കണ്ടിരിക്കാം.. ചിത്രത്തിന് ശേഷം സമ്മിശ്രപ്രതികരണം ആയിരുന്നെങ്കിലും ഫാമിലികൾ ചിത്രം ചിരിച്ചു ആസ്വധിക്കുന്നുന്ടെന്നാണ് കണ്ടതിൽ നിന്ന് മനസ്സിലാവുന്നത്.. അങ്ങനെയെങ്കിൽ ദിലീപിന് അടുത്ത ഹിറ്റ് ഈ ചിത്രം നല്കും.. എന്റെ കാഴ്ചപ്പാടിൽ ടെക്നിക്കലി ടു കൺട്രീസിന് മുകളിൽ നില്ക്കുന്നതും എന്നാൽ മൊത്തത്തിൽ അതിലും താഴെ മാത്രം എത്തി നില്ക്കുന്നതും ആയ ഒരു ചിത്രമാണ് കിംഗ് ലയർ.. അമിതപ്രതീക്ഷയില്ലാതെ ചിത്രം കാണാൻ ടിക്കറ്റ് എടുക്കാം.. കിംഗ് ലയർ 3/5