നവാഗതനായ ഷാജഹാന്‍ ബാവക്കുട്ടി സംവിധാനം ചെയ്ത സിനിമയാണു കിസ്മത്ത്. ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ചുവട് പിടിച്ച് ഒരുക്കിയ ഈ സിനിമയില്‍ ഷൈന്‍ നിഗാം ശ്രുതി മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിനയ് ഫോര്‍ട്ട്, അലന്‍സിയര്‍, പി ബാലചന്ദ്രന്‍ എന്നിവരാണു മറ്റ് പ്രധാന താരങ്ങള്‍. പ്രശസ്ത ഛായാഗ്രഹകനായ രാജീവ് രവിയാണു ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഒരു യതാര്‍ത്ഥ സംഭവത്തിന്റെ ചുവട് പിടിച്ചാണു ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ തന്നെയാണു ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത് കഥ പൊന്നാനിയില്‍ രണ്ട് വ്യത്യസ്ഥ മതവിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ ഇര്‍ഫാനും അനിതയും പ്രണയത്തിലാവുകയും അവര്‍ക്ക് വീട്ടുകാരുടെ എതിര്‍പ്പ് കാരണം വിവാഹം കഴിക്കാനായി പോലീസ് സ്റ്റേഷനില്‍ അഭയം തേടുന്നതും പിന്നീട് അന്ന് ആ ദിവസം അവിടെ നടക്കുന്നതുമായ സംഭവങ്ങളുടെ ആവിഷ്ക്കാരമാണു ചിത്രം വിശകലനം കിസ്മത്ത് ഒരു ചെറിയ സിനിമയായിട്ടും അതിനര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പരിഗണന റിലീസിനു മുന്‍പ് കിട്ടിയത് നിര്‍മ്മാതാവ് രാജീവ് രവി ആയത് കൊണ്ടാണു. രാജീവ് രവിയില്‍ നിന്ന് നല്ലൊരു പ്രൊഡക്ട് ആയിരിക്കും എന്ന പ്രതീക്ഷയില്‍ പ്രേക്ഷകര്‍ തിയറ്ററുകളിലെത്തി. വ്യക്തമായി പറഞ്ഞാല്‍ പ്രേക്ഷക പ്രതീക്ഷകളെ മുഴുവനായും തൃപ്തിപ്പെടുത്താനായില്ലെങ്കില്‍ പോലും ഒരു മോശം സിനിമ ആവുന്നില്ല കിസ്മത്ത്. നവാഗതനായ ഷൈന്‍ തന്റെ ഭാഗം വൃത്തിയായി അവതരിപ്പിച്ചപ്പോള്‍ ഇതു വരെ മുഖ്യധാര സിനിമയില്‍ തന്റേതായ അടയാളം പതിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ശ്രുതി മേനോന്‍ അനിത എന്ന പെണ്‍കുട്ടിയായി തിളങ്ങി. എന്നാല്‍ പോലീസ് എസ് ഐ ആയി എത്തിയ വിനയ് ഫോര്‍ട്ട് ആണു ചിത്രത്തില്‍ കൂടുതല്‍ കൈയ്യടി നേടിയത് എന്നത് എടുത്തു പറയേണ്ട ഒന്നാണു. കേരളത്തിലെ മുസ്ലീം ശ്ക്തി കേന്ദ്രമായ മലപ്പുറത്തെ ഏറ്റവും സെന്‍സിറ്റീവായ സ്ഥലമാണു പൊന്നാനി. പൊന്നാനിക്ക് മലപ്പുറത്തിന്റെ പൊതുവായ രാഷ്ട്രീയ ചായ്വിനോട് ഘടകവിരുദ്ധമായ ഒരു സ്വഭാവമാണുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്ലീം യുവാവും ഒരു ഹിന്ദു പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലാവുക എന്ന കലാപ ലക്ഷ്യമുള്ള പ്രമേയമാണു സിനിമ കൈക്കൊള്ളുന്നത്. ഇതൊരു യതാര്‍ത്ഥ സംഭവമാണു എന്നിരിക്കെ കേരളത്തില്‍ പ്രത്യേകിച്ചും പൊന്നാനിയില്‍ ഇത്തരമൊരു സംഭവം അരങ്ങേറിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഊഹിക്കാവുന്നതേ ഉള്ളു. തികച്ചും റിയലിസ്റ്റിക്കായി അത്തരമൊരു സംഭവത്തെ സിനിമയാക്കുകയാണു സംവിധായകന്‍ ചെയ്തത്. ജാതിയേക്കാളും മതത്തേക്കാളുമുപരി മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന ഒരു നല്ല നാളേയ്ക്കായി വരും തലമുറയ്ക്ക് പ്രതീക്ഷ ബാക്കി വെയ്ക്കാനുള്ള ഒരു നല്ല ശ്രമം എന്ന നിലയില്‍ കിസ്മത്ത് എന്ന സിനിമയെ കാണാം. സിനിമ വെറും 102 മിനുറ്റേ ഉള്ളു എന്നതും മനോഹരമായ ഗാനങ്ങളും മികച്ച ഛായാഗ്രഹണവും കിസ്മത്തിനെ ഒരു കൊച്ചു മനോഹര ചിത്രമാക്കി മാറ്റുന്നു എന്നുള്ളത് കൊണ്ട് സ്വഭാവികതയില്‍ കടന്നു വരുന്ന കല്ലുകടികള്‍ക്ക് നേരെ കണ്ണടയ്ക്കാം പ്രേക്ഷക പ്രതികരണം ഒരു നല്ല സിനിമ കണ്ട സന്തോഷത്തില്‍ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടിറങ്ങി ബോക്സോഫീസ് സാധ്യത വളരെ ചിലവ് കുറഞ്ഞ സിനിമ ആയത് കൊണ്ട് ബോക്സോഫീസില്‍ മുടക്ക് മുതല്‍ തിരിച്ച് കിട്ടും റേറ്റിംഗ്: 3/5 അടിക്കുറിപ്പ്: ഹിന്ദു - മുസ്ലിം പ്രണയത്തില്‍ ഹിന്ദുവിന്റെ ജാതി ഏതാണെന്ന് കൂടി പറയുന്നതിന്റെ ചേതോവികാരം അങ്ങ് പിടികിട്ടുന്നില്ല...!!!
Thanks ns.... Adikurip : Purugamanavadhikal ennu parayumbozhum rank 1 aya jathikar anoonnu nokunna alukala nammal Athaanu athinte chethovikaram... !!