കൂടെ ... കൂടെ എന്ന സിനിമ തീയേറ്ററിൽ പോയി കാണാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ് . തുടക്കം മുതൽ അവസാനം വരെ സ്സീനിലേക്ക് കണ്ണും നട്ടിരുന്നാണ് 3 മണിക്കൂറോളം വരുന്ന സിനിമ കണ്ടു തീർത്തത് . അത്രയ്ക്കും മനോഹരമായാണ് അഞ്ജലി മേനോൻ ഈ സിനിമയൊരുക്കിയിരിക്കുന്നത് . ഒരു ഇടവേളയ്ക്ക് ശേഷം നസ്രിയയെ ആ പഴയ ഊർജ്ജത്തോടെ തന്നെ സ്ക്രീനിൽ കാണാൻ സാധിച്ചതിൽ സന്തോഷം . അയാളും ഞാനും തമ്മിൽ എന്ന സിനിമയ്ക്ക് ശേഷം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൃഥ്വിരാജ് സിനിമയാണ് 'കൂടെ '. ഒരു നല്ല സംഘട്ടന രംഗത്തിനുള്ള സ്കോപ്പുണ്ടായിട്ടും അത് ഒഴിവാക്കി ആവശ്യമില്ലാത്ത മാസ്സ് എലമെൻറ്സ് കയറ്റി വികൃതമാക്കാതെ റിയലിസ്റ്റിക്കായി തന്നെ സിനിമയെ മുൻപോട്ട് കൊണ്ടുപോയ അഞ്ജലി മേനോൻ ബ്രില്യൻസ് നന്നായി ഇഷ്ടപ്പെട്ടു . എടുത്തു പറയത്തക്ക കുറവുകളൊന്നും ഈ സിനിമയ്ക്കുള്ളതായി തോന്നിയിട്ടില്ല . ടോറന്റിന് കാത്തു നിൽക്കാതെ തീയേറ്ററിൽ പോയിത്തന്നെ ഈ സിനിമ കാണുക . one of the best of 2018 ....