1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Kumbalangi Nights -My Review!!!!!

Discussion in 'MTownHub' started by Adhipan, Mar 12, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Kumbalangi Nights

    സാധാരണക്കാരിൽ സാധാരണക്കാർക്കിടയിലെ സാധാരണവും അസാധാരണവുമായ കുറച്ച് മനോഹര കുമ്പളങ്ങി രാത്രികൾ

    ഗംഭീരം അതിഗംഭീരം എന്നൊക്കെയുള്ള ഒരുപാട് പേരുടെ അഭിപ്രായങ്ങൾ കെട്ടുപോയതുകൊണ്ടാകണം.... അമിത പ്രതീക്ഷയിൽ പോയതുകൊണ്ടാകണം ആ ലെവലിൽ ഒന്നും തോന്നിയില്ല ഒരു മനോഹരമായ ദൃശ്യാനുഭവം..... അതിമനോഹരമായി തോന്നിയില്ല എന്നർത്ഥം.

    ശ്യാം പുഷ്ക്കരന്റെ രചനയെ Madhu C Narayanan മികച്ച രീതിയിൽ അതിമനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്നു. എല്ലാമേഖലകളിലും വ്യക്തമായ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട് മധു. സംവിധായകന്റെ സിനിമ എന്ന് നിസ്സംശയം പറയാം. ഒരു നവാഗതന്റെ യാതൊരുവിധ പോരായ്മകളും ഇല്ലാതിരുന്ന അതിമനോഹരമായ സംവിധാനം.

    കുമ്പളങ്ങിയുടെ വശ്യമായ സൗന്ദര്യം മുഴുവൻ ആവാഹിച്ചെടുത്ത അതിമനോഹരമായ ഛായാഗ്രഹണമായിരുന്നു Shyju Khalidന്റേത്. ചിത്രത്തെ ഒരു മനോഹര അനുഭവമാക്കി മാറ്റിയതിൽ പ്രധാന പങ്ക് വഹിച്ചത് ഷൈജുവിന്റെ ക്യാമറ തന്നെയാണ്. പല ഷോട്ടുകളും ഗംഭീരമായിരുന്നു.

    Saiju Sreedharan മികച്ച രീതിയിൽ തന്നെ ചിത്രത്തെ കൂട്ടിച്ചേർത്ത് വെച്ചിട്ടുണ്ട്.... മികച്ച എഡിറ്റിംഗ്.

    Sushin Shyam ഒരുക്കിയ മനോഹര ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിന് ഏറെ ചേർന്ന് നിൽക്കുന്നവയായിരുന്നു. പല രംഗങ്ങളിലും മികച്ച ഫീൽ തന്നതിൽ സുഷിന്റെ സംഗീതം വഹിച്ച പങ്ക് വലുതാണ്.

    Fahadh Faasilന്റെ ഷമ്മി ശരിക്കും ഞെട്ടിച്ച കഥാപാത്രം തന്നെയായിരുന്നു.... ഷമ്മിയെന്ന കഥാപാത്രമായി ഫഹദ് നിറഞ്ഞാടിയിട്ടുണ്ട്. (പക്ഷേ എന്റെ ഹീറോ ഷമ്മിയല്ല)

    Shane Nigamത്തിന്റെ ബോബി എന്ന കഥാപാത്രം ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ്.... ഞാനടക്കമുള്ള അലസരായി നടക്കുന്ന പരിചയമുള്ള ഒരുപാട് യുവതലമുറകളെ ഓർമ്മപ്പെടുത്തിയ ഒരു കഥാപാത്രം. ബോബി ഷെയിനിന്റെ കൈകളിൽ ഭദ്രമായിരുന്നു. ഓരോ ചിത്രങ്ങൾ കഴിയുന്തോറും മികച്ചു വരുന്നൊരു കലാകാരൻ.... ഇദ്ദേഹം മലയാള സിനിമയിൽ മറ്റുള്ളവർക്ക് വെല്ലുവിളിയുയർത്തി തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കും തീർച്ച.

    Sreenath Bhasiയുടെ ബോണി ഏറെ ഭംഗിയുള്ളൊരു കഥാപാത്രമായിരുന്നു ശ്രീനാഥ് ഭാസി മനോഹരമായി തന്നെ ബോണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

    Mathew Thomasന്റെ ഫ്രാങ്കിയെന്ന നിഷ്കളങ്കൻ തന്റെ അതിമനോഹരമായ പുഞ്ചിരി കൊണ്ട് ഹൃദയം കീഴടക്കിയവനാണ് മാത്യുവിന്റെ മികവുറ്റ പ്രകടനം തന്നെയായിരുന്നു ചിത്രത്തിൽ.

    Anna Benന്റെ ഊർജ്ജസ്വലയായ ബേബി മോൾ ചിത്രത്തിലുടനീളം രത്നം പോലെ തിളങ്ങി നിന്ന കഥാപാത്രമായിരുന്നു കഥാപാത്രത്തിന്റെ ഭംഗി കൊണ്ടും പ്രകടനം കൊണ്ടും. ഒരു പുതുമുഖത്തിന്റെ യാതൊരു പതർച്ചയുമില്ലാതെ ഒട്ടും നാടകീയതയില്ലാതെ വളരെ സ്വാഭാവികമായി തന്നെ ബേബി മോളെ അന്ന അതിമനോഹരമാക്കി മാറ്റി. ഏറെ പ്രതീക്ഷയർപ്പിക്കാവുന്ന ഒരു കലാകാരി.

    Grace Antonyയുടെ സിമ്മി ഷമ്മിയുടെ അനുസരണയുള്ള ഭാര്യയായും ബേബിമോളുടെ സ്നേഹ നിധിയായ ചേച്ചിയായും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.

    Dileesh Pothan ഒറ്റ സീനിലെ ഉള്ളുവെങ്കിലും തന്റെ സ്വസിദ്ധമായ സ്വാഭാവികാഭിനയം അവിടേയും ദിലീഷിനെ ശോഭിച്ചു നിർത്തി.

    സൂരജ്, രമേഷ് തിലക്, ജാസ്മിൻ, റിയ, ഷീല, അംബിക, Etc തുടങ്ങിയ എല്ലാ അഭിനേതാക്കളും തങ്ങളുടെ ഭാഗം ഭംഗിയാക്കി.

    Soubin Shahirന്റെ സജി..... സൗബിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിൽ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ജീവിതത്തിൽ ഒരുപാട് കുറവുകളുള്ള സജി കാണുന്നവന് ഒരുപാട് പ്രത്യേകതകൾ തോന്നിപ്പിക്കുന്ന കഥാപാത്രമാണ്. പാളിപ്പോയിരുന്നേൽ വികൃതമായിപ്പോകുമായിരുന്ന ഒരു കഥാപാത്രമായിരുന്നു സജി.... പക്ഷേ സൗബിൻ എന്ന അനുഗ്രഹീത കലാകാരൻ ശരിക്കും ഞെട്ടിക്കും വിധമാണ് സജിയായി പകർന്നാട്ടം നടത്തിയത്. കുടുംബത്തിൽ ഏവർക്കും മാതൃകയായി ജീവിക്കേണ്ട വഴികാട്ടിയായി ജീവിക്കേണ്ട ഗൃഹനാഥനായ സജിയാണ് ആ കുടുബത്തിലെ ഏറ്റവും മോശം അംഗം.... മാനസികമായി തളർന്ന് തകർന്ന് അലസനായി..... നാട്ടിൽ ഓസി എന്ന ചീത്തപ്പേര് കേൾപ്പിച്ച് നാട്ടുകാർക്കും വീട്ടുകാർക്കും പുച്ഛ കഥാപാത്രമായി വിലയില്ലാത്തവനായി നടക്കുന്ന സജിയായും ജീവിതം തിരികെ പിടിക്കാൻ ഇറങ്ങി തിരിക്കുന്ന നെപ്പോളിയന്റെ മക്കളിൽ ഗൃഹനാഥ സ്ഥാനം ഏറ്റെടുത്ത് മുന്നിൽ നടക്കുന്ന മൂത്ത ജേഷ്ഠനായും സൗബിൻ വിസ്മയിപ്പിച്ചു. ക്രിക്കറ്റുമായി ഉപമിച്ചാൽ ഇടയ്ക്ക് വന്ന് വെടിക്കെട്ട് നടത്തി പെട്ടന്ന് മടങ്ങുന്ന ഒരു കളിക്കാരനായിരുന്നു ഷമ്മി എങ്കിൽ കളിയിലുടനീളം അതിമനോഹരമായ പ്രകടനത്തോടെ ആദ്യാവസാനം ഒരേ താളത്തിൽ മനോഹരമായ ഷോട്ടുകളുമായി ബാറ്റ് ചെയ്ത് ടീമിനെ വിജയത്തിൽ എത്തിച്ച ഓപ്പണർ ആയിരുന്നു സജി. ഓരോ ചലനങ്ങളിൽപ്പോലും പ്രകടനം കൊണ്ട് ഞെട്ടിച്ച സജിയാണ് എന്റെ ഹീറോ.

    അഭിനേതാക്കളുടെയെല്ലാം സ്വാഭാവികമായ മികച്ച അഭിനയ മുഹൂർത്തങ്ങളാലും മനോഹരമായ ഛായാഗ്രഹണവും സംഗീതവും കൊണ്ടും ഇതിനൊക്കെ മുകളിൽ നിൽക്കുന്ന അതിമനോഹരമായ സംവിധാനമികവുകൊണ്ടും മനോഹരമായൊരു ദൃശ്യാനുഭാവമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. എന്നിരുന്നാലും അതിഗംഭീരമായ അതിമനോഹരമായ ഒരു അനുഭവമായി തോന്നിയില്ല താനും.

    സാധാരണക്കാരിൽ സാധാരണക്കാർക്കിടയിലെ സാധാരണവും അസാധാരണവുമായ കുറച്ച് മനോഹര കുമ്പളങ്ങി രാത്രികൾ.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    Mayavi 369 and Kunjaadu like this.
  2. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Thanks for the review
     
    Adhipan likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thanks
     
    Adhipan likes this.
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    THANKS.....
     
    Adhipan likes this.

Share This Page