ലവ് ആക്ഷൻ ഡ്രാമ പേരിൽ സൂചിപ്പിച്ച 3 ഘടകങ്ങളും ഉള്ള ഒരു സിനിമ . നിവിൻ - അജു വർഗ്ഗീസ് കോമ്പിനേഷൻ സമ്മാനിക്കുന്ന നർമ്മ മുഹൂർത്തങ്ങളും നയൻ താരയുടെ സ്ക്രീൻ പ്രസൻസും സിനിമയെ വിരസമാക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നു . പാട്ടും കളർഫുൾ ഫ്രെയിമുകളും സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു . ആദ്യ പകുതി പോലെ അത്ര രസകരമല്ല രണ്ടാം പകുതിയെങ്കിലും ക്ലൈമാക്‌സ് ആകുമ്പോഴേക്കും വീണ്ടും പഴയ ട്രാക്കിലേക്ക് എത്തി.ഊഹിക്കാവുന്ന കഥയും ചിലയിടങ്ങളിൽ പാളിപ്പോയ സംവിധാനവും ഒരു ന്യൂനതയായി എടുത്തുകാണിക്കാവുന്നതാണ് . പോലീസ് സ്റ്റേഷൻ രംഗങ്ങൾ കല്ലുകടിയായി അനുഭവപ്പെട്ടു . ദിനേശൻ എന്നയാളുടെ പ്രേമവും വിവാഹവുമൊക്കെ ചർച്ച ചെയ്യുന്ന ഒരു സിനിമയാണ് ഇത്. തമിഴിൽ ഒക്കെ ഇറങ്ങാറുള്ള ഒരു കൽ ഒരു കണ്ണാടി ടൈപ്പ് ഒരു സിനിമ. ചുമ്മാ ബോറടിക്കാതെ കാണാൻ കൊള്ളാവുന്ന ഒരു above average entertainer ....