1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Luca - My Review !!!

Discussion in 'MTownHub' started by Adhipan, Jul 3, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Luca

    ചായക്കൂട്ടുകളുടെ മനോഹാരിതയിലൂടെ പറഞ്ഞൊരു അനശ്വര പ്രണയകാവ്യം.

    ലൂക്ക.... ഈ ചിത്രം കണ്ടതിന് ശേഷം ലൂക്ക എന്നാൽ പ്രണയം എന്നാണ് മനസ്സിൽ വരുന്ന നിർവചനം.... ആരൊക്കെയോ എവിടെയൊക്കെയോ പറയുന്നത് കണ്ടു ലൂക്ക ചാർളിയുടെ മറ്റൊരു പതിപ്പാണെന്ന് ഒരിക്കലും അങ്ങനെ തോന്നിയില്ല.... ലൂക്ക ലൂക്ക തന്നെയാണ്.... മറ്റൊന്നിന്റേയും നിഴൽ പതിയേണ്ടൊരു.... നിഴലിൽ ഒതുങ്ങേണ്ടൊരു ചിത്രമല്ല ലൂക്ക.... മികച്ച രീതിയിൽ കഥ പറയുന്നൊരു ചിത്രം.... ശക്തമായ ആത്മാവുള്ളൊരു കഥാപാത്രം.... അതിനെ മറ്റൊന്നുമായി താരതമ്യപ്പെടുത്തുന്നതിൽ ഒരു കാര്യവുമുണ്ടെന്ന് തോന്നുന്നില്ല.

    Arun Bose എന്ന നവാഗത സംവിധായാകൻ താനും Mridul Georgeഉം ചേർന്ന് മനോഹരമായി രചിച്ച ലൂക്കയെ ആ രചനയുടെ മനോഹാരിതയൊട്ടും ചോരാതെ തന്നെ ഒരു പുതുമുഖത്തിന്റെ പതർച്ചയേതുമില്ലാതെ അണിയിച്ചൊരുക്കിയിട്ടുണ്ട്. Nimish Raviയുടെ ഭ്രമിപ്പിക്കുന്ന ഛായാഗ്രഹണവും Sooraj S Kurupന്റെ ചിത്രത്തിന്റെ നട്ടെല്ല് എന്ന് നിസ്സംശയം പറയാവുന്ന ഹൃദ്യമായ സംഗീതവും (ഗാനങ്ങളും പശ്ചാത്തല സംഗീതവുമെല്ലാം ചിത്രത്തോട് ഏറെ ചേർന്ന് നിന്നു എന്ന് മാത്രമല്ല അത്രമേൽ മനോഹരവുമായിരുന്നു )ചിത്രത്തെ മുഷിപ്പുളവാക്കാത്ത രീതിയിൽ ചേർത്തു വെച്ച Nikhil Venuവിന്റെ എഡിറ്റിങ്ങും കൂടെ ചേർന്നപ്പോൾ ലൂക്ക ഹൃദയഹാരിയായ ഒരു ദൃശ്യാനുഭവമായി മാറി. ഒപ്പം എടുത്ത് പറയേണ്ടുന്ന വലിയൊരു പ്ലസ് പോയിന്റ് ആണ് ചിത്രത്തിന്റെ കലാസംവിധാനം..... Anees Nadodiയും സംഘവും ചേർന്നൊരുക്കിയ ആർട്ട്‌ വർക്ക് അത്രമേൽ മികവ് പുലർത്തിയിട്ടുണ്ട്.

    Tovino Thomas എന്ന വ്യക്തിയെ ലൂക്കയിൽ എവിടേയും കാണാൻ കഴിഞ്ഞിട്ടില്ല.... ലൂക്ക എന്ന കഥാപാത്രമായി അത്രയേറെ മനോഹരമായാണ് ചിത്രത്തിലുടനീളം അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ചില ഇമോഷണൽ സീനുകളെല്ലാം അതി ഗംഭീരമായിരുന്നു.... അദ്ദേഹത്തിന്റെ കരിയറിലെ മനോഹരമായൊരു കഥാപാത്രം.

    Ahaana Krishna.... നിഹാരികയെന്ന കഥാപാത്രത്തെ അത്രപെട്ടെന്ന് അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കില്ല.... ആ കഥാപാത്രത്തിന്റെ സംഭാഷണങ്ങളും മറ്റും അത്തരത്തിൽ ഉള്ളവയായിരുന്നു അല്പം നാടകീയത കയറി വന്നാൽ പോലും അരോചകമായി മാറിപ്പോവാവുന്ന.... സിനിമയുടെ ഗതി തന്നെ മാറ്റാൻ ശേഷിയുള്ളൊരു കഥാപാത്രമാണ് നിഹാരിക.... പക്ഷേ ഇരുത്തം വന്നൊരു അഭിനേത്രിയുടെ മികവോടെയാണ് അഹാന നിഹാരികയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.... അല്പം പോലും ഡ്രമാറ്റിക്ക് ആവാതെ വളരെയേറെ സ്വാഭാവികമായി തന്നെ അഹാന നിഹാരികയായി ജീവിച്ചു. യുവ കലാകാരിയുടെ മികച്ച പ്രകടനം.

    Nithin Georgeന്റെ അക്ബർ എന്ന കഥാപാത്രം ആ കലാകാരന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാകും തീർച്ച. തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മോശമാക്കാതെ അദ്ദേഹം തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

    Anwar Shereefന്റെ അലോഷിയെന്ന കഥാപാത്രത്തെ മികവുറ്റതാക്കിയിട്ടുണ്ട് ഒരുപക്ഷേ ചിത്രത്തിൽ ഏറ്റവും കൂടുതൽ കൈയ്യടി കിട്ടിയതും അൻവറിന്റെ ഒരു രംഗത്തിനാവും.

    Srikant Muraliയുടെ ജയപ്രകാശ് എന്ന കഥാപാത്രവും മികച്ചു നിന്നു ആ കഥാപാത്രത്തോട് പ്രേക്ഷകന് തോന്നുന്ന ദേഷ്യമാണ് അദ്ദേഹത്തിന്റെ വിജയവും. അതിന്റെ ഏറ്റവും വലിയ തെളിവാണ് ആ കഥാപാത്രത്തിന് നേരെ തിയ്യേറ്ററുകളിൽ നിന്ന് ഉയരുന്ന മുരുമുരിപ്പും.... പ്രേക്ഷകൻ ആഗ്രഹിക്കുന്ന രീതിയിൽ ആ കഥാപാത്രത്തിന് അലോഷി ഉപഹാരം സമ്മാനിക്കുമ്പോൾ തിയ്യേറ്ററുകളിൽ ഉയരുന്ന കൈയ്യടികളും ആർപ്പ് വിളികളും.

    Neethu Balaയുടെ ജാനറ്റും Vinitha Koshyയുടെ ഫാത്തിമയും Jaffer Idukki, Pauly Valsan, Chembil Ashokan, Thalaivasal Vijay, Devi Ajith, Neena Kurup, Rajesh Sharma,Sooraj.S.Kurup, Shalu Rahim, Hansika Krishna, Etc.... തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.

    ടോവിനോയും അഹാനയും തമ്മിലുള്ള മനോഹരമായ കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.... മായാനദിയിലെ അപ്പുവിനേക്കാളേറെ ഇഷ്ടപ്പെട്ടു നിഹാരികയെന്ന കഥാപാത്രത്തെ..... ഐശ്വര്യയുടെ പ്രകടനത്തേക്കാളേറെ ഇഷ്ടമായി അഹാനയുടെ പ്രകടനം. ലൂക്കയും നിഹാരികയും തമ്മിലുള്ള പ്രണയരംഗങ്ങൾ എല്ലാം അത്രയേറെ ഹൃദയസ്പർശിയായിരുന്നു.

    ഒരു മരണത്തെ..... കൊലപാതകത്തെ സംബന്ധിച്ചുള്ള പോലീസ് അന്വേഷണത്തിലൂടെ തുടങ്ങി അക്ബർ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വ്യക്തിജീവിതത്തിലൂടെ ലൂക്കയിലേക്ക് കടന്ന് ലൂക്കയുടെ ചായക്കൂട്ടുകളുടെ ലോകത്തിലൂടെ നിഹാരികയിലേക്ക് എത്തി അവരുടെ അനശ്വരമായ പ്രണയത്തിലൂടെ സഞ്ചരിച്ച് കൊലപാതകത്തിന്റെ സത്യാവസ്ഥയിലേക്കുള്ള അക്ബറിന്റെ യാത്രയാണ് ലൂക്ക.

    ലൂക്കയുടെ പ്രണയത്തിലൂടെ കഥ പറയുമ്പോഴും ആദ്യാവസാനം ഒരു ത്രില്ലറിന്റെ മൂഡ് നിലനിർത്തിക്കൊണ്ട് തന്നെ കഥപറയാൻ സംവിധായാകന് സാധിച്ചിട്ടുണ്ട്.

    പരിചയപ്പെടുന്നവരുടെ ജീവിതത്തിലെല്ലാം പെരുമാറ്റം കൊണ്ട് അവരുപോലും അറിയാതെ വലിയ മാറ്റങ്ങൾ വരുത്തുന്ന വ്യക്തിയാണ് ലൂക്ക.... അതിന്റെ ഏറ്റവും വലിയ അല്ലേൽ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അക്ബർ.

    ചിത്രത്തിലെ ചില സംഭാഷണങ്ങളും രംഗങ്ങളുമെല്ലാം മനസ്സിൽ വല്ലാത്ത ആഴത്തിൽ തറച്ചു കയറും വിധത്തിലുള്ളതാണ്. പതിയെ തുടങ്ങി ഒരേ താളത്തിൽ സഞ്ചരിച്ച് സിരകളിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു തരം സ്ലോ പോയ്സൺ തന്നെയാണ് ലൂക്ക. കാണുന്ന പ്രേക്ഷകനേയും പ്രണയാതുരനാക്കുന്ന അതിമനോഹരമായി പറഞ്ഞൊരു പ്രണയകാവ്യം. ക്ലൈമാക്സ്‌ രംഗം പല വികാരങ്ങളും ഒരുമിച്ച് അനുഭവിക്കാൻ പറ്റുന്ന തരത്തിലുള്ളതാണ്. ഞെട്ടലോടേയും ഒപ്പം സങ്കടത്തോടേയും സന്തോഷത്തോടേയും കണ്ടിരിക്കാൻ പറ്റുന്നൊരു തരത്തിലുള്ള വിങ്ങലുളവാക്കുന്ന ക്ലൈമാക്സ്‌. ഒരുതരത്തിൽ പ്രേക്ഷകർ മനസ്സിൽ ആഗ്രഹിക്കാതെ ആഗ്രഹിച്ചു പോകുന്നതും അത് തന്നെയാവും. "നിന്നെ സംരക്ഷിക്കാൻ ഞാൻ ഏതറ്റം വരേയും പോകും ലൂക്കാ" ❤️❤️

    ലൂക്ക എന്നെ സംബന്ധിച്ച് ഞാൻ ഒരുപാട് ആസ്വദിച്ച് വളരെയധികം വികാരാധീനനായി കണ്ടു തീർത്തൊരു ഹൃദയം കവർന്നൊരു പ്രണയകാവ്യമാണ്..... വല്ലാത്തൊരു ഫീൽ സമ്മാനിച്ച.... മനസ്സിൽ വലിയൊരു വിങ്ങലായി അവശേഷിക്കുന്നൊരു പ്രണയകാവ്യം..... ചായക്കൂട്ടുകളുടെ മനോഹാരിതയിലൂടെ പറഞ്ഞൊരു അനശ്വര പ്രണയകാവ്യം.

    "അലങ്കോലത്തിന് ഒരു അലങ്കാരമുണ്ട്" ❤️

    Luca Is Love ❤️

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     

Share This Page