1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Lucifer - My Review !!!

Discussion in 'MTownHub' started by Adhipan, Mar 30, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Lucifer

    "സിംഹഹൃദയന്റെ ശൗര്യവും വീര്യവും അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയ ഗർജ്ജനം"

    ലൂസിഫർ ഫാൻസ്‌ ഷോ കണ്ടതിന് ശേഷം അഭിപ്രായം എഴുതാൻ ഒരു രാവും പകലും പിന്നിടേണ്ടി വന്നു കാരണം എന്നിലെ ആരാധകന്റെ ആവേശവും ആഹ്ലാദവും കുറച്ചെങ്കിലും ശമിക്കാൻ അതുമൂലം ശരീരത്തിനേറ്റ ക്ഷീണം അകലാൻ ഏറ്റവും കുറഞ്ഞത് ഈ സമയമെങ്കിലും അനിവാര്യമായിരുന്നു.

    Prithviraj Sukumaran ലാലേട്ടൻ പറയുന്നത് പോലെ ലൂസിഫർ അത്‌ എല്ലാ അർത്ഥത്തിലും രാജുവിന്റേതാണ്.... സിനിമയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ടേലും രാജുവേട്ടൻ ഒരു സംവിധായകൻ എന്ന നിലയ്ക്ക് ഒരു പുതുമുഖമാണ്.... പൃഥ്വിരാജ് സുകുമാരൻ എന്ന് കേൾക്കുമ്പോൾ ഏവരുടേയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് ക്വാളിറ്റി എന്ന വാക്കാണ് ലൂസിഫർ ആ മനുഷ്യനെ സംബന്ധിച്ച് ഒരു വലിയ പരീക്ഷ തന്നെയായിരുന്നു.... ഒന്ന് പാളിയാൽ അദ്ദേഹത്തെ ക്രൂശിലേറ്റാൻ കാത്തിരിക്കുന്ന വലിയൊരു വിഭാഗം തന്നെയുണ്ടായിരുന്നു... എന്തിന് ലാലേട്ടൻ ആരാധകരിൽ പോലും ഒരു വിഭാഗം ഉണ്ടായിരുന്നു രാജപ്പൻ എന്ന് വിളിച്ച ആളുകളെ കൊണ്ട് തന്റെ പ്രകടനം കൊണ്ട് രാജുവേട്ടൻ എന്ന് മാറ്റിവിളിപ്പിച്ച മനുഷ്യനാണ് അദ്ദേഹം പക്ഷേ ഒരു വിഭാഗം എന്നിട്ടും മാറിയില്ല പൊട്ട കിണറ്റിലെ തവളകളെപ്പോലെ അവര് ചിലച്ചുകൊണ്ടിരുന്നു.... "രായന്റെ പടം പൊട്ടും, രായനെ വലിച്ചു കീറും, കീറി ഒട്ടിക്കും, രായൻ ലാലേട്ടനെ പറയിപ്പിക്കും " എന്നൊക്കെ പറഞ്ഞു നടന്ന ഒരു വലിയ വിഭാഗം തന്നെയുണ്ടായിരുന്നു എന്റെ സൗഹൃദ വലയത്തിൽ പോലും അങ്ങനെയുള്ളവർ ഉണ്ടായിരുന്നു... മോഹൻലാൽ ആരാധകർ ആയിട്ട് പോലും സംവിധായകൻ പൃഥ്വിരാജ് ആയതുകൊണ്ട് ഈ സിനിമ പരാജയപ്പെടണം എന്ന് വിചാരിച്ചവർ. അവരെക്കൊണ്ട് പോലും ഈ മനുഷ്യൻ കൈയ്യടിപ്പിച്ചു എന്ന് മാത്രമല്ല തന്റെ ആരാധനാ മൂർത്തിയെ പ്രശംസിക്കുന്നതിലും അപ്പുറം ഈ മനുഷ്യനെ പ്രശംസകളാൽ കൊണ്ട് മൂടി.

    ഇനി സംവിധായാകൻ പൃഥ്വിരാജിലേക്ക് വരാം പൃഥ്വിരാജ് എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് വരുന്ന ഒരു വാക്കാണ് ക്വാളിറ്റി എന്ന് നേരത്തെ പറഞ്ഞല്ലോ അതെ.... ലൂസിഫറിന്റെ പ്രത്യേകതയും അതാണ്.... ലൂസിഫർ ഒരുപാട് പ്രത്യേകതകളുള്ള അങ്ങേയറ്റം ക്വാളിറ്റി നിറഞ്ഞ ഒരു ദൃശ്യാനുഭവമാണ്. പൃഥ്വിരാജ് സുകുമാരന്റെ സംവിധാന മികവ് തന്നെയാണ് ഏറ്റവും വലിയ സവിശേഷത. പൃഥ്വിരാജ് സുകുമാരൻ എന്ന സംവിധായകൻ ഒരു ബ്രാൻഡ് ആണ് ഏവർക്കും മാതൃകയാക്കാവുന്ന ഒരു ടെക്സ്റ്റ്‌ ബുക്ക്‌. ഒരു പുതുമുഖ സംവിധായകന്റെ യാതൊരു പോരായ്മാകളും ഇല്ല എന്ന് മാത്രമല്ല മലയാളം കണ്ട ഏറ്റവും മികച്ച നേതൃപാടവങ്ങളിൽ ഒന്നാവുകയും ചെയ്യുന്നു ആ മനുഷ്യന്റെ സംവിധാന മികവ്. ഒറ്റവാക്കിൽ വിശേഷിപ്പിച്ചാൽ "വിസ്മയം". തനിക്ക് കിട്ടിയ തിരക്കഥയെ അങ്ങേയറ്റം പഠിച്ച് മനസ്സിലാക്കി അതിനെ ആഴത്തിൽ ഉൾക്കൊണ്ടു കൊണ്ട് ആ തിരക്കഥയെ അതി ഗംഭീരമായി അതിമനോഹരമായി അദ്ദേഹം അണിയിച്ചൊരുക്കിയിരിക്കുന്നു. ഏതൊരു മലയാളിയും കാണാനാഗ്രഹിച്ച ലാലേട്ടനെ ഏറ്റവും വലിയ മോഹൻലാൽ ആരാധകനായ അദ്ദേഹം ആ ആഗ്രഹത്തിനും എത്രയോ അപ്പുറത്താണ് ഒരുക്കി തന്നിരിക്കുന്നത്. ചിത്രത്തിന്റെ സർവ്വ മേഖലകളിലും ഏറ്റവും മികച്ച രീതിയിൽ അദ്ദേഹം തന്റെ കൈയ്യൊപ്പ് പതിപ്പിച്ചിരിക്കുന്നു. പൃഥ്വിരാജ് സുകുമാരൻ എന്ന സംവിധായാകൻ ഒരു ബ്രാൻഡ് ആണ്.

    Murali Gopyയുടെ രചനകൾ എല്ലാം ഹൈ ക്വാളിറ്റി ഉള്ളവയായിരുന്നിട്ട് പോലും മലയാളികളിൽ ഭൂരിഭാഗം ആളുകൾക്കും അത്‌ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല അത്‌ അതിന്റെ പൂർണ്ണതയിൽ സംവിധായകർക്ക് ഒരുക്കി തരാൻ സാധിച്ചില്ല എന്നതാണ് സത്യം. ഇത്തവണയും തിരക്കഥയുടെ ഉയർന്ന ശോഭയ്ക്ക് ഒരു കോട്ടവും വന്നിട്ടില്ല പക്ഷേ ഇവിടെ വേണ്ട വിധത്തിൽ അദ്ദേഹത്തിന്റെ എഴുത്ത് പ്രേക്ഷകനിൽ എത്തുന്നില്ല എന്ന ആ അവസ്ഥയ്ക്ക് വലിയ മാറ്റം സംഭവിച്ചു എന്ന് വേണം പറയാൻ.... പൃഥ്വിരാജ് സുകുമാരൻ എന്ന വിസ്മയം ആ തിരക്കഥയെ അതിനേക്കാൾ മികവോടെ.... ശോഭയോടെ അതിമനോഹരമായി അതിഗംഭീരമായി ഒരുക്കി വെച്ചു. മുരളിയുടെ ആദ്യത്തെ കൊമേഴ്സ്യൽ രചനയാണ് ലൂസിഫറിന്റേത്.... ഏതൊരു തരം പ്രേക്ഷകനും അങ്ങേയറ്റം ആസ്വദിച്ചു കാണാവുന്ന തരത്തിലാണ് മുരളി ലൂസിഫർ രചിച്ചിരിക്കുന്നത്. സംഭാഷണങ്ങൾക്കെല്ലാം വല്ലാത്തൊരു ശക്തിയായിരുന്നു ഏതൊരു മനുഷ്യനേയും ആവേശം കൊള്ളിക്കുന്ന വിധമാണ് മുരളി ലൂസിഫർ രചിച്ചിരിക്കുന്നത്.

    Sujith Vaassudev തന്റെ ക്യാമറ കൊണ്ട് ശരിക്കും ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ഒരുക്കി തന്നിരിക്കുന്നത്.... ഫ്രയ്മുകളെല്ലാം അതി ഗംഭീരം.... ഛായാഗ്രഹണ മികവിന്റെ മറ്റൊരു തലം എന്ന് വേണേൽ പറയാം. അത്രയേറെ ഗംഭീരമായിരുന്നു.... അതിമനോഹരമായിരുന്നു ഛായാഗ്രഹണം.

    Deepak Devന്റെ സംഗീതം ചിത്രത്തെ മികച്ചൊരു അനുഭവമാക്കി മാറ്റിയതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.... പശ്ചാത്തല സംഗീതം മാസ്സ് സീനുകളെ മറ്റൊരു തലത്തിൽ എത്തിച്ചു.... അതിഗംഭീരമായിരുന്നു Bgm.

    Samjith Mhd ഏറ്റവും മികച്ച രീതിയിൽ തന്നെ ചിത്രത്തെ കൂട്ടിച്ചേർത്തിട്ടുണ്ട് എഡിറ്റിംഗ് മികവ് ചിത്രത്തെ ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഒരു മികച്ച അനുഭവമാക്കി മാറ്റിയതിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്.

    Silva Stunt ഒരുക്കിയ ആക്ഷൻ രംഗങ്ങൾ അതിഗംഭീരം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും തിയ്യേറ്ററുകളെ പൂരപ്പറമ്പ് ആക്കിയ തരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലുള്ളത്.

    Mohanlal സ്റ്റീഫൻ നെടുമ്പള്ളിയെന്ന എക്സ്ട്രാ ഓർഡിനറി കഥാപാത്രത്തെ ലാലേട്ടൻ വേറൊരു തലത്തിലെത്തിച്ചിട്ടുണ്ട് നടനവിസ്മയത്തിന്റെ മറ്റൊരു ഗംഭീര പകർന്നാട്ടം. ഒരു ആരാധകൻ എന്ന നിലയിലും ഒരു സിനിമാസ്നേഹി എന്ന നിലയിലും എങ്ങനെയാണോ ലാലേട്ടനെ കാണാൻ ആഗ്രഹിച്ചത് അതിന്റെയൊക്കെ അപ്പുറത്തെ പ്രകടനമായിരുന്നു ചിത്രത്തിൽ.... മാസ്സും ക്ലാസ്സും എക്സ്ട്രീം ലെവലിൽ ചേർന്ന ഒരു അവതാരമാണ് സ്റ്റീഫൻ നെടുമ്പള്ളി. തുടക്കം മുതൽ ഒടുക്കം വരെ രോമകൂപങ്ങളെക്കൊണ്ട് ഡിസ്കോ കളിപ്പിച്ച പ്രകടനം. ഈ നൂറ്റാണ്ടിന്റെ ഐക്കൺ ആയ കഥാപാത്രം. പഴയ ലാലേട്ടനെയല്ല ഇന്നേവരെ കാണാത്തൊരു ലാലേട്ടനെയാണ് പൃഥ്വി ഒരുക്കി തന്നിരിക്കുന്നത്. വാക്കുകൾക്കും വർണ്ണനകൾക്കും അതീതമായ പ്രകടനം.

    Manju Warrierരുടെ പ്രിയദർശിനി രാംദാസ്.... മഞ്ജു ചേച്ചിയുടെ ഇൻട്രോ സീനിൽ അവർക്ക് വേണ്ടി ആർപ്പ് വിളിക്കാനും കൈയ്യടിക്കാനും ഞാൻ മാത്രമേ തിയ്യേറ്ററിൽ ഉണ്ടായിരുന്നുള്ളൂ.... നാനാ ഭാഗത്ത്‌ നിന്നും കൂവലുകളും കഞ്ഞി ഡയലോഗുകളും തെറി വിളികളുമായിരുന്നു.... ആദ്യ സംഭാഷണം കഴിഞ്ഞത് മുതൽ പ്രിയദർശിനി എന്ന കഥാപാത്രം വരുന്ന രംഗങ്ങളിൽ എന്നേക്കാൾ മുൻപേ കൈയ്യടിക്കാനും ആർപ്പ് വിളിക്കാനും ആവേശം അവരെ സ്‌ക്രീനിൽ കാണിച്ചപ്പോൾ കൂവിയ അതേ ആളുകൾക്കായിരുന്നു. എന്തിന് സിനിമ കഴിഞ്ഞപ്പോൾ ഒരു കടുത്ത ദിലീപ് ആരാധകനും മഞ്ജു വിരോധിയുമായ എന്റെ ഒരു സുഹൃത്ത് കൈ ചേർത്തു പിടിച്ചു പറഞ്ഞത് മഞ്ജു നന്നായി ചെയ്തു എന്നാണ് മാത്രമല്ല എന്നെ ചൊറിയാൻ വന്നവർക്ക് എന്നേക്കാൾ മുൻപ് മറുപടി കൊടുത്തതും അവനായിരുന്നു. അപ്പൊ ഉദ്ദേശിച്ചത് ആ കഥാപാത്രത്തിന്റെ.... അവരുടെ പ്രകടനത്തിന്റെ റേഞ്ച് ആണ്..... കണ്ണിൽ അഗ്നിപടർന്ന നോട്ടം കൊണ്ടും ശക്തമായ സംഭാഷണങ്ങൾ കൊണ്ടും ഇമോഷണൽ സീനുകളിലെ മികവുകൊണ്ടും പ്രിയദർശിനിയെ മഞ്ജു അതിഗംഭീരമാക്കി തിരിച്ചു വരവിലെ ശക്തമായ വേഷം എന്ന് തന്നെ പറയാം. മഞ്ജുവിനെ എങ്ങനെയാണോ മലയാളികൾ കാണാൻ ആഗ്രഹിച്ചത് അതിനേക്കാൾ ഏറെ മികവോടെ അവരുടെ ഏറ്റവും വലിയ ആരാധകനായ പൃഥ്വിരാജ് അവരെ നമുക്ക് ഒരുക്കി തന്നു. ഒരു അമ്മയുടെ സ്നേഹവും ജീവിതം തകർത്തവനോടുള്ള പ്രതികാരവും തുടങ്ങി എല്ലാ വികാരങ്ങളുമടങ്ങിയ പ്രിയദർശിനിയെ മഞ്ജു ചേച്ചി അതിഗംഭീരമാക്കി.

    Vivek Anand Oberoi ബോബി എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു.... മനോഹരമായിരുന്നു.... മലയാള സംഭാഷണങ്ങൾക്ക് മികച്ച രീതിയിൽ ചുണ്ടനക്കിയത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. അദ്ദേഹത്തിന് ശബ്ദം കൊടുത്ത നടൻ വിനീതും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

    Indrajith Sukumaran ഗോവർദ്ധൻ എന്ന കഥാപാത്രത്തെ മികവുറ്റതാക്കി.... ചില ഭാവങ്ങളൊക്കെ അതിഗംഭീരമായിരുന്നു.... മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിക്കാത്ത കലാകാരന് ചെറുതാണേലും ശക്തമായൊരു വേഷം തന്നെ അനിയൻ നൽകി.... അത്‌ അദ്ദേഹം ഗംഭീരമാക്കുകയും ചെയ്തു.

    Tovino Thomas ജതിൻ രാംദാസ് എന്ന കഥാപാത്രമായി എത്തിയ ടോവിനോയെ സ്‌ക്രീനിൽ കാണിച്ചപ്പോൾ എല്ലാം തന്നെ കരഘോഷങ്ങളായിരുന്നു.... ജതിൻ രാംദാസിനെ ടോവിനോ അതിഗംഭീരമാക്കി.

    Saniya Iyappanന്റെ ജാൻവി എന്ന കഥാപാത്രവും Baiju Santhosh Kumarന്റെ മുരുകനും Kalabhavan Shajohnന്റെ അലോഷിയും Sai Kumarന്റെ മഹേശ വർമ്മയും Nyla Ushaയുടെ അരുന്ധതിയും Giju Johnന്റെ സഞ്ജീവും Fazil സാറിന്റെ ഫാദർ നെടുമ്പള്ളിയും Sachin Khedekerന്റെ രാംദാസും Shivaji Guruvayoorന്റെ മേടയിൽ രാജനും നന്ദുവിന്റെ പീതാംബരനും John Vijayയുടെ മയിൽ വാഹനവും Aneesh G Menonന്റെ സുമേഷും Kainakari Thankarajന്റെ നെടുമ്പള്ളി കൃഷ്ണനും Filmactor Balaയുടെ ഭദ്രനും Adil Ibrahimന്റെ റിജുവും Shaun Romyയുടെ അപർണ്ണയും Murukanന്റെ മുത്തുവും തുടങ്ങി ഓരോ സീനിൽ വന്ന കഥാപാത്രങ്ങളും ഗംഭീരമായിരുന്നു.... കൂട്ടത്തിൽ സ്കോർ ചെയ്തത് ശ്രീ ബൈജു തന്നെ. ഏറ്റവും കൂടുതൽ കൈയ്യടി നേടിയത് വലിയ ഡയലോഗ് ഒന്നും ഇല്ലാതെ വെടിച്ചില്ല് കണക്ക് cameo ആയി എത്തിയ സയേദ് മസൂദ് എന്ന കഥാപാത്രമാണ് ക്യാപ്റ്റൻ Prithviraj Sukumaran തന്നെ അവതരിപ്പിച്ച കഥാപാത്രം.

    ലൂസിഫർ എന്നെ സംബന്ധിച്ച് ഒരു ഉത്സവമാണ് മതിമറന്ന് ആഘോഷത്തിമിർപ്പിൽ ആറാടിയ ഒരു മഹോത്സവം. ഒരു ആരാധകനെന്ന നിലയിൽ പുലിമുരുഗനെക്കാളേറെ ആഘോഷമാക്കിയ ചിത്രം. ഒരുപാട് ആശങ്കകളോടെ വലിയ പേടിയോടെയായിരുന്നു ചിത്രത്തിന് കയറിയത് കാരണം ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന താരങ്ങൾ ആയിരുന്നു തിരശ്ശീലക്ക് മുൻപിലും പിന്നിലും പ്രവർത്തിക്കുന്നത്.... ലാലേട്ടൻ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ടോവിനോ തോമസ്.... ചിത്രം കിടുക്കിയാൽ മാത്രം പോരായിരുന്നു ഓരോ കഥാപാത്രങ്ങളും മികച്ചു നിൽക്കുക കൂടി വേണമായിരുന്നു അതിഗംഭീരമായ സംവിധാന മികവ് വേണമായിരുന്നു.... ആശങ്കകളേയും പേടിയേയും എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് പൃഥ്വിരാജ് സുകുമാരൻ എന്ന സിംഹഹൃദയൻ വിസ്മയിപ്പിച്ചു.

    ഓരോ അഭിനേതാക്കളും അവരിൽ നിന്ന് ഇന്നേവരെ കാണാത്ത തരത്തിലുള്ള ഭാവങ്ങളോടെയായിരുന്നു ചിത്രത്തിലുടനീളം നിറഞ്ഞാടിയത്.... ആരുടേയും പ്രകടനത്തിൽ ആവർത്തന വിരസതയുടെ ചെറു കണിക പോലുമില്ലായിരുന്നു എന്ന് സാരം. വരുന്നവനും പോകുന്നവനുമെല്ലാം മാസ്സ് കാണിച്ചു പോയൊരു സിനിമ..... മാസ്സ് സംവിധായകന്റെ സിനിമ.

    ഓരോ വിഭാഗങ്ങളും അവരുടെ മാക്സിമം പുറത്തെടുത്ത ഒരു ദൃശ്യവിസ്മയം.... സംവിധായകന്റെ.... അതും ഒരു പുതുമുഖ സംവിധായകന്റെ കൈ എല്ലായിടത്തും മികവിന്റെ മാക്സിമത്തിൽ ഇത്രയേറെ ആഴത്തിൽ പതിഞ്ഞൊരു ചിത്രം.....

    ഈയിടെ ഇറങ്ങിയ ഒരു സിനിമയിലെ തരംഗമായ വാക്കുകൾ കടമെടുത്താൽ മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയങ്കരമായിരുന്നു.... ലൂസിഫറിനെ സംബന്ധിച്ച് മുറിവേറ്റ സിംഹങ്ങൾ ആയിരുന്നു എല്ലാവരും അപ്പൊ പിന്നെ പറയണോ അവര് അവരുടെ വിശ്വരൂപം പുറത്തെടുത്താലുള്ള അവസ്ഥ.....

    ഈ സിനിമ കണ്ടിറങ്ങിയതിന് ശേഷം എന്റെ മനസ്സ് മുഴുവൻ ലാലേട്ടനല്ല (അദ്ദേഹത്തിന് പിന്നെ ഹൃദയത്തിന്റെ ഒരു ഭാഗത്ത്‌ സ്ഥിര സ്ഥാനമാണല്ലോ)പൃഥ്വിരാജ് സുകുമാരൻ എന്ന വ്യക്തിമാത്രമാണ്.... ആദ്യ പ്രദർശ്ശനം കഴിഞ്ഞുള്ള അദ്ദേഹത്തിന്റെ കലങ്ങിയ കണ്ണുകളും വിജയാഘോഷത്തിൽ ലാലേട്ടന്റെ കാല് തൊട്ട് വണങ്ങലും കൂടെ കണ്ടപ്പോൾ എന്തോ പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരമാണ് ആ മനുഷ്യനോട്....

    നന്ദി രാജുവേട്ടാ ഒരായിരം നന്ദി.... എന്റെ ഇഷ്ടതാരങ്ങളെ ഞാൻ ആഗ്രഹിക്കുന്നതിലും അപ്പുറത്തെ രീതിയിൽ ഒരുക്കി തന്നതിന്.... അതിഗംഭീരമായ ഒരു ദൃശ്യ വിസ്മയം ഒരുക്കി തന്നതിന്..... ഒരു ആരാധകൻ എന്ന നിലയ്ക്ക് തിയ്യേറ്ററിൽ നിന്നും "നെഞ്ചും വിരിച്ച്" തലയുയർത്തിപ്പിടിച്ച് ഇറങ്ങാൻ സാധിപ്പിച്ചതിന്..... മലയാള സിനിമയുടെ അഭിമാനമായതിന്..... ഒപ്പം മറ്റുള്ളവർക്ക് ഒരു മാതൃകയായതിന്..... "നമ്മ പേസക്കൂടാത് പടം താ പേസണം" പലരേയും ഓർമ്മിപ്പിച്ചതിന്.....

    പൃഥ്വിരാജ് സുകുമാരൻ..... സിനിമയെന്നാൽ ഈ മനുഷ്യന് എന്താണ് എന്ന് മനസ്സിലായി.....

    നന്ദി രാജുവേട്ടാ ഹൃദയം നിറഞ്ഞ നന്ദി.... നന്ദി..... നന്ദി..... നന്ദി......

    ലൂസിഫർ..... "സിംഹഹൃദയന്റെ ശൗര്യവും വീര്യവും അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയ ഗർജ്ജനം"

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks @Adhipan ... Lengthy review anallo.. .padam nalla pole pidichu ennu thonnunnu
     
    Adhipan likes this.
  3. manoorogi

    manoorogi Star

    Joined:
    Oct 20, 2016
    Messages:
    1,014
    Likes Received:
    143
    Liked:
    64
    Trophy Points:
    18
    thanks adhipan ...
    nice review...

    Sent from my CPH1609 using Tapatalk
     
    Adhipan likes this.
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanks Adhipan excellent review !
     
    Adhipan likes this.
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Thnx kidilan review
     
    Adhipan likes this.
  6. solomon joseph

    solomon joseph Established

    Joined:
    Dec 4, 2015
    Messages:
    674
    Likes Received:
    536
    Liked:
    562
    Trophy Points:
    48
    Location:
    Bangalore
    Kidu review.. thanks adhipan
     
    Adhipan likes this.
  7. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Adhipan likes this.

Share This Page