1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review MAALGUDI DAYS - OPENING DISASTER OF 2016 - SHA KOLLAM REVIEW

Discussion in 'MTownHub' started by SHA KOLLAM, Jan 9, 2016.

  1. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    [​IMG]

    മാല്‍ഗുഡി ഡെയ്സ് - എന്റെ അഭിപ്രായം
    MAALGUDI DAYS - REVIEW BY SHA KOLLAM

    ഈ ചിത്രത്തിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. ഒരുപക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യമായി 3 പേര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ എന്ന ഖ്യാതി ഈ ചിത്രത്തിന് സ്വന്തം. സഹോദരങ്ങളായ വിവേക് , വിശാഖ് , വിനോദ് എന്നിവര്‍ ചേര്‍ന്നാണ് ഈ കൊച്ചു ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
    മറ്റൊന്ന് ഈ ചിത്രത്തില്‍ നായകനോ നായകിയോ ഇല്ല എന്നതാണ്.
    മാല്‍ഗുഡി സ്കൂളിലെ വിദ്യാര്‍ഥികളായ അഥീനയും (ബേബി ജാനകി) മിലന്‍ ജോസഫും (മാസ്റ്റര്‍ വിശാല്‍) ആണ് കേന്ദ്രകഥാപാത്രങ്ങള്‍.

    കഥ, തിരക്കഥ , സംഭാഷണം :
    സംവിധായകരായ ത്രിമൂര്‍ത്തികള്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അത്യാവശ്യം മോശമായ ഒരു കഥയില്‍ ധാരാളം പൊട്ടത്തരങ്ങളും മണ്ടന്മാരായ കുറെഅധികം കഥാപാത്രങ്ങളും ചേര്‍ത്ത് വളരെ മോശമായ ഒരു തിരകഥയാണ് ഈ പുതുമുഖ-സംവിധായക കൂട്ടുകെട്ട് പ്രേക്ഷകര്‍ക്കായി തയ്യാറാക്കി വെച്ചിരിക്കുന്നത്. ഇടയ്ക്കു പുട്ടിനു പീര എന്നത് പോലെ തിരുകികയറ്റിയ 3 ഗാനങ്ങളും. കുട്ടികള്‍ പാടുന്ന ആദ്യ ഗാനം കണ്ടപ്പോള്‍ സംവിധായകന്‍ ഫോട്ടോഷോപ്പ് ചെയ്ത് പഠിച്ചതാണോ എന്ന് തോന്നിപ്പോയി. പിന്നീട് വന്ന 2 ഗാനങ്ങളും തികച്ചും അനാവശ്യവും കല്ലുകടിയായും തോന്നി. പോരാത്തതിന് മെഗാ സീരിയലുകളെ വെല്ലുന്ന തരത്തിലുള്ള ഡയലോഗുകളും ..!!
    ഒരു തിരകഥയുടെ നട്ടെല്ലാണ് കഥാപാത്രസൃഷ്ടി . സ്വാഭാവിക ബുദ്ധിയുള്ള ഒരൊറ്റ കഥാപാത്രത്തെ പോലും സൃഷ്ട്ടിക്കുന്നതില്‍ 3 കഥാകൃത്തുകളും അതിഭീമമായി പരാജയപെട്ടിരിക്കുന്നു.

    സംവിധാനം : വിവേക് - വിശാഖ്- വിനോദ്
    ഒരാളല്ല , മറിച്ച് മൂന്നു പേരാണ് ഈ പടത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എന്നിട്ട് പോലും പ്രേക്ഷകനെ സന്തോഷിപ്പിക്കുന്നതോ , കൊരിതരിപ്പിക്കുന്നതോ , കയ്യടിപ്പിക്കുന്നതോ ആയ ഒരൊറ്റ രംഗം പോലും ഈ മൂന്നു പേര്‍ക്കും നല്‍കാനായില്ല എന്നത് ഈ ചിത്രത്തിന്റെ പരാജയത്തിനു ആക്കംകൂട്ടുന്നു. സിനിമ പിടിക്കുന്നതിലെ അടിസ്ഥാനപരമായ (Basics Of Cinema Making) പല കാര്യങ്ങളിലും ഈ മൂന്നു പേരുടെയും അറിവില്ലായ്മ ഈ ചിത്രത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഒരു ക്യാമറ ഉണ്ടെങ്കില്‍ 10 വയസ്സുള്ള പയ്യന് പോലും ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യാവുന്ന ഈ കാലഘട്ടത്തില്‍ , വലിയ സ്ക്രീനിലെ വലിയ സിനിമയെയും തിരക്കഥയെയും അതെ ലാഘവത്തോടെ കണ്ടതാണ് ഈ 3 സംവിധായകര്‍ക്കും പറ്റിയ ഏറ്റവും വലിയ അബദ്ധം.

    എന്ത് പറ്റി അനൂപ്‌ മേനോന് ..???
    മലയാള സിനിമ കണ്ട മികച്ച തിരകഥാകൃത്തുകളില്‍ ഒരാളാണ് അനൂപ്‌ മേനോന്‍. ഇത്രയും അബദ്ധജഡിലമായ തിരകഥ വായിച്ചിട്ടും ഇതില്‍ അഭിനയിക്കാന്‍ എന്തിനു സമ്മതിച്ചു അനൂപ്‌ മേനോന്‍ ..???
    നായകനായി അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടോണോ .??
    അതോ പുതുമുഖങ്ങള്‍ക്ക് സപ്പോര്‍ട്ട് ചെയ്തതാണോ ..??? ആവോ .!!

    സംവിധായകരോട് ഒരു വാക്ക് :
    100 രൂപയ്ക്കു ടിക്കറ്റ്‌ എടുത്തു സിനിമയ്ക്കു കയറുന്ന പ്രേക്ഷകരോട് അല്പമെങ്കിലും ഉത്തരവാദിത്വം കാണിക്കുക. അല്ലെങ്കില്‍ കാലത്തിന്റെ ചവറ്റുകൊട്ടയിലെക്ക് ഇത് പോലെ നിങ്ങളുടെ സിനിമയും എടുത്ത് എറിയപ്പെടും ...!!

    മുന്നറിയിപ്പ് : ഈ സിനിമ കാണുന്നത് നിങ്ങളുടെ സമ്പത്തിനും സമയത്തിനും ഒരു പോലെ ഹാനികരം ...!!

    MY RATING : 0/5 WASTE OF TIME & MONEY
    BOX OFFICE : DISASTER OF 2016.
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx Sha Kollam :Lol:

    Gd Rvw. :victory:
     
    SHA KOLLAM likes this.
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Shente ponno SHAAA..!

    Thanx macha.!:Yes:
     
    SHA KOLLAM likes this.
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks..
     
    SHA KOLLAM likes this.
  5. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Hayoo :Vandivittu:

    Thanks sha :Thnku:
     
    SHA KOLLAM likes this.
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
    SHA KOLLAM likes this.
  7. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Thnx sha
     
    SHA KOLLAM likes this.
  8. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    :Haha:
     
    SHA KOLLAM likes this.
  9. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Trophy Points:
    73
    Location:
    Thrissur
    Title kandu njetti poyii :victory:
     
    SHA KOLLAM likes this.
  10. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    anna Nalla review :cool: Thanks
     
    SHA KOLLAM likes this.

Share This Page