ഒരു വൈശാഖ്-ഉദയകൃഷ്ണ സിനിമയെ കുറിച്ച് മുൻ വിധികളില്ല, മുൻധാരണകളേ ഉള്ളൂ. പ്രത്യേകിച്ച് പോക്കിരിരാജയുടെ രണ്ടാം ഭാഗം എന്നു പറയുമ്പോൾ, എന്താണ്‌സ്ക്രീനിൽ കാണാൻ പോവുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ഒരു രൂപം ആർക്കുമുണ്ടാവും. ഉള്ളടക്കത്തിലോ രൂപത്തിലോ യാതൊരുവിധത്തിലുള്ള പരീക്ഷണങ്ങൾക്കും മുതിരാതെ, "ഇതാ ഒരു തട്ടുപൊളിപ്പൻ മസാല സിനിമ" എന്ന മട്ടിൽ സിനിമ ചെയ്യുന്നവരാണ്, വൈശാഖും ഉദയനും. അതിൽ എനിക്കവരോട് ബഹുമാനമുണ്ട്. അകം പൊള്ളയായ ബൗദ്ധിക ജാഡകളേക്കാൾ നല്ലത്, യാതൊരു വൈമനസ്യവുമില്ലാത്ത ഇത്തരം കച്ചവടപരതയാണ്. പുലിമുരുകൻ എന്ന ബെഞ്ച്മാർക്ക് മാസ് മസാല ചിത്രത്തിലുൾപ്പടെ, വൈശാഖും ഉദയനും പിന്തുടരുന്നത് തെലുങ്ക് വാർപ്പ് മാതൃകകളെയാണ്. ബോയപ്പാട്ടി ശ്രീനു തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങൾ. തിരക്കഥയുടെ ഗ്രാഫ്, അതിലെ സംഭവങ്ങളുടെ പ്ലെയ്സ്മെന്റ്സ്, എല്ലാം അത്തരം സിനിമകളുടെ തുടർച്ച തന്നെ. എന്നാൽമധുരരാജയിൽ ഇതെല്ലാം മുമ്പ് വൈശാഖും ഉദയനും ചെയ്ത ചിത്രങ്ങളുടെ തന്നെ ആവർത്തനങ്ങളായി മാറുകയും impact-നു വേണ്ടി എല്ലാറ്റിന്റേയും ഡോസ് കൂട്ടി, 'ഓവർ' ആക്കുകയും ചെയ്തു എന്നതാണ് സത്യം. അത് കൊണ്ട് തന്നെയാവണം വലിയ ഒരു ഇനിഷ്യൽ കളക്ഷനുശേഷം, ചിത്രം 'ഇരുന്നു'പോയത്. ചിത്രം നമ്മളോട് പറയുന്നത്: ഒരു വൻ മാസ് പടവുമായി മമ്മുക്ക വന്നാൽ, ഇപ്പോഴും കിടിലൻ സാധ്യതകൾ ഉണ്ട്. ചിത്രം വൈശാഖിനോട് പറയുന്നത്: താങ്കൾ ഉദയനേയും ക്യാമറാമാൻ ഷാജിയേയും മാറ്റി പിടിച്ചില്ലെങ്കിൽ, താങ്കളുടെ സിനിമയിൽ വിശേഷിച്ച് ഒരു മാറ്റവും ജനങ്ങൾക്ക് തോന്നില്ല ചിത്രം ഉദയനോട് പറയുന്നത്: നല്ല സ്ക്രിപ്റ്റ് സെൻസുള്ള ഒരു സംവിധായകനുമായിട്ടാവട്ടെ അടുത്ത സിനിമ. ആ 20-20 ഇട്ടൊന്നുകൂടി കാണ്. കമോണ്ട്രാ... you can do it, dude