മഹാനടി അതു ഒരു സിനിമ അല്ല , ഒരു അനുഭവായിരുന്നു .ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു പിന്നീട് ഒരു നടിയായി ...പിന്നെ ജീവിതത്തിന്റെ ഏറ്റവും ഉയർച്ചയും അതേപോലെ തന്നെ താഴ്ചയും വളരെ മനോഹരമായ രീതിയിൽ ചിത്രീകരിച്ചു ഒരു ക്ലാസിക് സിനിമ..... സാവിത്രിയുടെയും ജെമിനി ഗണേശന്റെയും പ്രണയവും അതിനു ശേഷം ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ ആണ്. കീർത്തി സുരേഷ് ന്റെ അഭിനയമാണ് ശരിക്കും ഈ സിനിമയിൽ എന്നെ ഒരുപാടു ഞെട്ടിച്ചത് ...സാവിത്രിയായി ശരിക്കും ജീവിക്കുകയായിരുന്നു ... ഒരു ബിയോപിക് സിനിമയുടെ എല്ലാ ഭംഗിയും ഇതിനുണ്ടായിരുന്നു... ദുൽകർ സൽമാൻ എപ്പോലത്തെയും പോലെ സ്വന്തം കഥാപാത്രത്തെ ഏറ്റവും പെർഫെക്റ്റ് ആയി തന്നെ നമുക്ക് കാണിച്ചുതന്നു...ഒരു പോലെ നമ്മുടെ മനസ്സിൽ ഇഷ്ട്ടം തോന്നിക്കുകയും പിന്നീട് വെറുപ്പ് തോന്നിക്കുന്ന കഥാപാത്രമായി ദുൽകർ സിനിമയിൽ നിറഞ്ഞു നിന്നു..... അടുത്തതായി എടുത്തുപറയേണ്ടത് സാമന്തയുടെ പ്രകടനം ആണ്. സിനിമ കണ്ടു കഴിഞ്ഞു ഈ സിനിമയിലെ കഥാപാത്രങ്ങളെ പറ്റി ഗൂഗിൾ ചെയ്തു നോക്കി, ഇങ്ങനെ ഒരു ഫീൽ പ്രേക്ഷകനിൽ എത്തിച്ചത് കൊണ്ടാകാം ഇത് ഒരു വിജയ ചിത്രം ആയത്. Rating : 4.5/5 Keerthy Suresh Is An Actress Not To Be Trolled , She Is To Be Celebrated. Mahanadi Will Be Remembered For Ever As A Classic Piece Of Work Of Reference For New Film Makers Who Make Biopics In Future.