Dileep & Vedhika In 'Welcome To Central Jail' Dileep and Vedhika will play the lead roles in the upcoming comedy entertainerWelcome To Central Jail, directed by popular film-maker Sundar Das. The duo has earlier paired up in the 2013 movie Sringaravelan. Sundar Das, who gave Dileep a major breakthrough with his directorial debutSallapam, is teaming up with the actor after a long gap of 13 years. They last associated for the superhit comedy entertainer Kuberan, in 2002. It was reported that Dileep had a fallout with the director and decided not to work with him again, a few years back. According to the recent reports, the duo sorted out their differences and rekindled their friendship. Welcome To Central Jail, which is said to be an out-and-out comedy flick, is penned by Benny P Nayarambalam. The movie, which will have popular actors of the industry in major roles, is produced by Vaishak Rajan. It is a comeback for Vedhika into Mollywood, after a short gap. She was approached for some popular movies of 2015 including Chandrettan Evideya and Amar Akbar Anthony. But the actress turned down the offers due to her busy schedule. She has also signed the upcoming Prithviraj movie James And Alice, directed by cinematographer Sujith Vasudev. Dileep, on the other hand, is all set to release his Christmas movie Two Countries, directed by Shafi. Read more at: http://www.filmibeat.com/malayalam/...edhika-in-welcome-to-central-jail-207362.html
Malayalam Cinema: Christmas Releases 2015 Malayalam cinema is eagerly waiting to receive the most happening season of the business, Christmas. It is undoubtedly the most promising seasons for the industry, in which most of the much-awaited projects hit the theatres. November was a cold month for the Malayalam movie industry, as there were no high profile releases or thunderous box office hits. But a few good films, like Su Su Sudhi Vathmeekam, to the much happiness of the audience. But when it comes to the business, the industry undoubtedly needs some promising movies, which can equally satisfy the audiences and critics. It is a fact that the masses are least bothered about the quality films and gives importance to the entertainers, during the festive seasons. In such aspects, seasons like Christmas are very critical for the industry and takes the ample share of annual evaluations. So, expectations are riding high on the Christmas season of 2015, as some much-anticipated films, which stars the main-league actors of the industry, are awaiting the release. Christmas season of 2014 was highly disappointing for the Malayalam movie industry. All the films which hit theatres in December 2014 were critical and commercial failures. Some promising films that were slated to release in December 2014 postponed to January 2015. So, Mollywood a little concerned about this Christmas season and really hopes that all the movies will be released in the announced dates itself. As of now, 6 promising projects have confirmed to be released by the second and third weeks of December. Reportedly, a few other movies including Nivin Pauly's Action Hero Biju, are also expected to hit the theatres by the last week of December; but the team is yet to confirm the dates. We hope that this Christmas season will be exceptionally good for our movie industry, with some good quality box office hits.
ചെന്നൈ വെള്ളപ്പൊക്കം: തന്റെ വീടുൾപ്പടെ 20 ഷെൽട്ടറുകൾ തുറന്ന് മമ്മൂട്ടി, സഹായവുമായി മോഹൻലാലും രംഗത്ത് ! ചെന്നൈയുടെ വിവിധ ഭാഗങ്ങളിലുള്ള തൻറെ സുഹൃത്തുക്കളുടെ വീടുകളും അപ്പാർട്ടുമെന്റുകളും മമ്മൂട്ടി ഇതിനായി ഉപയോഗിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു: ATTENTION PLEASE... Spread this message. People in Chennai for accommodation contact: People who are stuck near Valasaravakkam, Megamart area, pls contact Vignesh Mailappan at +918122829693. People who are stuck near Camp Road areas can contact Bala- +918056096733. People who are stuck near Keezhkattalai area can contact Santha- +919042122271. People who are stuck near Tambaram area can contact Prasanna - 9994816896 People who are stuck near Mogapair areas can contact aswin - 7299518047 People who are stuck near Pallikaranai, Narayanapuram areas can contact Gayathri - 8220738092 Pammal Area - Vinoth Sankar +919840280872 If any body need accomdation in perumbakkam.. Bollineni hillside.. 3 of them can accomdate... No power.. Preference family... Or elders.. Sri 8754964555 Anyone stuck in Annanagar,arumbakkam Aminjikarai, mmda colony,choolaimadu or any other area are welcome to my house, please be my guest. Can pick up people from nungambakkan station, arumbakkam metro station or anna arch,No restriction on no as i have lots of Mats to sleep, power for essential and enough food, brijesh - 9962400760 The list so far. . * Anna nagar, Ayanavaram - Ram Prakash - 9884842661 and Divagaran Thiagarajan - 9840680734 * Aminjikarai,adjoining areas - Lakshmi Ashok - 9840799553 * Villivalkam - Manjubashini - 9884360678 * Saligramam - Hari Ramachandran - 9500025950 * Kilpauk - Aravindan Sundar - 9884422922 * Kodambakkam - Krishna Soora - 9500191909 * Chrompet - Venkateswaran Whenghee Sekar - 9789892965, Christopher Gnanadurai - 9841422143 * Vadapalani - Manavalan Km, Suganya Vellaisamy * Adambakkam - Dhamodharan * Velachery - Prasanna Karthik * Alwarthirunagar - Balaji : 9789056768 * Adyar, Thiruvanmiyur - Arvind Aathreya - 9789961681 Anyone else willing to provide emergency support in areas near your home. . ? Spread the word. മോഹൻലാലും ചെന്നൈ വാസികൾക്ക് സഹായവുമായി സജീവമായി രംഗത്തുണ്ട്. മോഹൻലാലിന്റെ ഫേസ്ബുക്ക് സന്ദേശം: Let us help coordinate as best we can . Please share this and lets reach out and help #Chennai Anyone stranded in T nagar,Ekkadudhangal, Anna nagar west/east Kottur, besantngr, alwarpet n adyar. U have a place to stay, call- 46946000. ------------------- @sathyam_cinemas : yes we have also opened the doors to those who need the shelter for tonight at Sathyam cinemas -------------------- Any1 caught in Virugambakkam/Koyambedu/Vadapalni areas, Chinmaya Vidyalaya Virugambakkam is accommodating. --------------------- Guys imp news ppl whose home r flooded can come to MCC . Venue : exam hall and Anderson hall at mcc East Tambaram ..... Try to pass this msg . ------------------ If any of you are struck in rain hit areas without any food or groceries or vegetables you can contact Ayyapan--94 44 915803 People affected by rains can stay at @AGSCinemas villivakkam . OMR property is flooded. ------------------- 5000+ food packets are ready for distribution Pls contact: vineet Jain 9840426263 Gaurav Jain 9841062626 -------------------- NTL have arranged trained emergency rescue team with boats to salvage the needy families Helpline number : 7708068600 ------------------- SRM University is accommodating ppl in their buildings Whoever standed n GST pls go thr For Food Contact Mr.Jogani 9840042152 #ChennaiRains PS: KINDLY DO SHARE
"ശ്രീദേവിയെ താരമാക്കിയത് അവരുടെ തുടകൾ" - വിവാദക്കൊടുങ്കാറ്റുയർത്തി രാംഗോപാൽ വർമ വിവാദവും സംവിധായകൻ രാം ഗോപാൽ വർമയും ഇരട്ടപെറ്റവരെപ്പോലെയാണ്. രാമു എവിടെയുണ്ടോ അവിടെ വിവാദവുമുണ്ട്. ഇപ്പോൾ ആർ ജി വിയുമായി ബന്ധപ്പെട്ട വിവാദത്തിലെ നായിക ബോളിവുഡിലെ ഒരു കാലഘട്ടത്തിന്റെ താരറാണിയായ ശ്രീദേവിയാണ്. ശ്രീദേവിയെ താരമാക്കിയത് അവരുടെ മനോഹരമായ തുടകളാണെന്ന രാമുവിന്റെ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ശ്രീദേവിയുടെ ഭർത്താവ്ബോണി കപൂർ തന്നെ രാമുവിനെതിരെ രംഗത്തെത്തി. ഇതോടെ കൂടുതൽ വിശദീകരണങ്ങളുമായി രാം ഗോപാൽ വർമ ട്വിറ്ററിൽ നിറയുകയാണ്. 80കളിലും 90കളിലും ബോളിവുഡ് അടക്കിഭരിച്ച ശ്രീദേവിയെ അതിന് പ്രാപ്തമാക്കിയത് അവരുടെ അഭിനയവൈഭവം മാത്രമല്ല, മനോഹരമായ തുടകൾ കൂടിയായിരുന്നു എന്നാണ് രാം ഗോപാൽ വർമ ട്വീറ്റിയത്. സംഗതി വിവാദമായതോടെ രാമു വിശദീകരണം ട്വിറ്ററിൽ കൂടിത്തന്നെ നൽകി. "അഭിനയം മാത്രമായിരുന്നു മാനദണ്ഡമെങ്കിൽ സ്മിത പാട്ടീൽ ശ്രീദേവിയേക്കാൾ വലിയ താരമാകുമായിരുന്നു. അപ്പോൾ അതല്ല, ശ്രീദേവിയുടെ മനോഹരമായ തുടകളും അവരുടെ വിജയത്തിന് കാരണമായിട്ടുണ്ട്. ഭർത്താവ് എന്ന നിലയിൽ ബോണി ശ്രീദേവിക്ക് നൽകുന്ന ബഹുമാനത്തേക്കാൾ ഒരു ഫാൻ എന്ന നിലയിൽ ഞാൻ ശ്രീദേവിയെ ബഹുമാനിക്കുന്നു. എന്നോട് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് 'തോക്കുകളും തുടകളും' എന്ന ആത്മകഥയിൽ ഞാൻ ശ്രീദേവിയെക്കുറിച്ചെഴുതിയ ലേഖനം പൂർണമായും വായിക്കാൻ ബോണി കപൂർ തയ്യാറാകണം" - ട്വിറ്ററിൽ രാം ഗോപാൽ വർമ കുറിച്ചു. മുമ്പ് 'ശ്രീദേവി' എന്ന പേരിൽ അമിത ശരീരപ്രറ്ശനങ്ങളുള്ള ഒരു സിനിമ രാം ഗോപാൽ വർമ സംവിധാനം ചെയ്തിരുന്നു. അതിനെതിരെ ശ്രീദേവിയും ബോണി കപൂറും രാമുവിന് നോട്ടീസ് അയച്ചിരുന്നു.
മെമ്മറീസ് വീണ്ടും വരുന്നു, ഫെബ്രുവരി റിലീസ്! ‘മെമ്മറീസ്’ മലയാളത്തിലെ വലിയ ഹിറ്റുകളില്‍ ഒന്നാണ്. വളരെ ഗ്രിപ്പിംഗായ, സ്റ്റൈലിഷ് ത്രില്ലറായിരുന്നു അത്. ഒരു സീരിയല്‍ കില്ലറും അയാളെ അന്വേഷിച്ച് മദ്യത്തിനടിമയായ ഒരു പൊലീസ് ഉദ്യോഗസ്ഥനും. സാം അലക്സ് എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയത് പൃഥ്വിരാജ്. ജീത്തു ജോസഫ് എന്ന സംവിധായകന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് മെമ്മറീസ്. ആ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ അരുള്‍ നിധിയാണ് ചിത്രത്തിലെ നായകന്‍. ‘ഈറം’ എന്ന മെഗാഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനായ അറിവഴകനാണ് മെമ്മറീസിന്‍റെ റീമേക്കായ ‘ആറാത് സിനം’ ഒരുക്കുന്നത്. ഫെബ്രുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഡിസംബറില്‍ ട്രെയിലര്‍ പുറത്തിറങ്ങും. ഐശ്വര്യ ദത്ത, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തമന്‍ സംഗീതം നല്‍കിയ ചിത്രത്തില്‍ വിജയ് യേശുദാസ് മനോഹരമായ ഒരു ഗാനം ആലപിക്കുന്നുണ്ട്. ചിത്രത്തിന്‍റെ 90 ശതമാനം ചിത്രീകരണവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ശ്രീ തെനന്‍ഡല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആറാത് സിനത്തിന്‍റെ കുറച്ചു സീനുകള്‍ ഇനി മധുരയില്‍ ചിത്രീകരിക്കാനുണ്ട്. വെറും 39 ദിവസങ്ങള്‍ കൊണ്ടാണ് ഈ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നത്. വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നത് തമിഴ് സിനിമയില്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. കമല്‍ഹാസന്‍ ചിത്രങ്ങളാണ് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നതില്‍ മുമ്പില്‍. ‘പാപനാശം’ പൂര്‍ത്തിയാക്കിയത് 39 ദിവസം കൊണ്ടായിരുന്നു. കമലിന്‍റെ പുതിയ സിനിമയായ തൂങ്കാവനം 35 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്.
ആ നേരത്ത് കീര്‍ത്തി സുരേഷ്... ! കീര്‍ത്തി സുരേഷ് തമിഴകം കീഴടക്കി ഇനി തെലുങ്കിലേക്ക്. ‘നേരം’ എന്ന മെഗാഹിറ്റ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പില്‍ കീര്‍ത്തി സുരേഷ് നായികയാകും. അനില്‍ കന്നെഗന്തി സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ ആരായിരിക്കുമെന്ന് അറിവായിട്ടില്ല. അല്‍ഫോണ്‍സ് പുത്രന്‍റെ സംവിധാനത്തില്‍ മലയാളത്തിലും തമിഴിലും ഒരേസമയം ഇറങ്ങി ഹിറ്റായ ചിത്രമാണ് നേരം. നിവിന്‍ പോളിയും നസ്രിയയുമായിരുന്നു ജോഡി. നസ്രിയ അവതരിപ്പിച്ച കഥാപാത്രത്തെയാണ് കീര്‍ത്തി സുരേഷ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്. മുന്‍ തെന്നിന്ത്യന്‍ നായിക മേനകയുടെയും നിര്‍മ്മാതാവ് സുരേഷ്കുമാറിന്‍റെയും മകളായ കീര്‍ത്തി ‘ഗീതാഞ്ജലി’ എന്ന പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് റിംഗ് മാസ്റ്റര്‍ എന്ന മെഗാഹിറ്റ് ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി. ‘ഇത് എന്ന മയക്കം’ എന്ന തമിഴ് ചിത്രത്തില്‍ കീര്‍ത്തിയായിരുന്നു നായിക. രജനി മുരുഗന്‍, പാമ്പുസട്ടൈ, പ്രഭു സോളമന്‍റെ ധനുഷ് നായകനാകുന്ന സിനിമ എന്നിവയാണ് തമിഴില്‍ കീര്‍ത്തി സുരേഷ് ഇപ്പോള്‍ ചെയ്യുന്ന ചിത്രങ്ങള്‍. ഭാഗ്യരാജ് എന്ന പുതിയ സംവിധായകന്‍ ശിവ കാര്‍ത്തികേയനെ നായകനാക്കി ചെയ്യുന്ന ചിത്രത്തിലും കീര്‍ത്തിയാണ് നായിക. നേരത്തിന്‍റെ തെലുങ്ക് പതിപ്പിനൊപ്പം ഐന ഇഷ്ടം നുവ്വു, ഹരികഥ എന്നീ തെലുങ്ക് ചിത്രങ്ങളിലും കീര്‍ത്തി സുരേഷ് നായികയാകുന്നുണ്ട്.
നാഗവല്ലിയും നകുലനും സണ്ണിയും വീണ്ടും, പേടിക്കാന്‍ റെഡിയാണോ? 'മണിച്ചിത്രത്താഴ്’ ഇറങ്ങിയിട്ട് 22 വര്‍ഷങ്ങള്‍ തികയുകയാണ്. ആ സിനിമയെപ്പറ്റി നാം ഇതുവരെ സംസാരിച്ചുതീര്‍ന്നിട്ടില്ല. ഇപ്പോഴും ഓരോ തവണ മണിച്ചിത്രത്താഴ് ചാനലുകളില്‍ വരുമ്പോഴും ചാനല്‍ മാറ്റാതെ, ആ സിനിമ മുഴുവന്‍ കാണാന്‍ മലയാളി ശ്രമിക്കുന്നു. എന്തിന്, ആ ചിത്രത്തിന്‍റെ ജനനത്തേക്കുറിച്ച് സംവിധായകന്‍ ഫാസില്‍ ഇപ്പോള്‍ മനോരമ ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ഓരോ സിനിമാ ചര്‍ച്ചയിലും മണിച്ചിത്രത്താഴ് പരാമര്‍ശിക്കപ്പെടുന്നു. ആ സിനിമയുടെ ക്രാഫ്റ്റിനെക്കുറിച്ച് മാത്രമല്ല, ആ സിനിമ സ്വീകരിച്ച വിഷയത്തേക്കുറിച്ചും ചര്‍ച്ചകളും പഠനങ്ങളും തുടരുന്നു. മാടമ്പള്ളി തെക്കിനിയില്‍ നിന്ന് രാത്രികാലങ്ങളില്‍ കേള്‍ക്കുന്ന ഒരു പാട്ട്. ആ പാട്ട് ചെയ്യാനാണ് ഫാസില്‍ സംഗീത സംവിധായകനായ എം ജി രാധാകൃഷ്ണനെയും ഗാനരചയിതാവായ ബിച്ചു തിരുമലയെയും ഏല്‍പ്പിച്ചത്. ആഹരിയായിരുന്നു രാഗം. ദിവസങ്ങള്‍ക്ക് ശേഷം എം ജി രാധാകൃഷ്ണന്‍ ഒരു പാട്ട് പാടിക്കേള്‍പ്പിച്ചു. ബിച്ചു എഴുതിയ വരികള്‍. “പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറ മൈന മയങ്ങി...” - ഈ പാട്ട് കേട്ടയുടന്‍ ഇത് മറ്റൊരു സന്ദര്‍ഭത്തില്‍ ഉപയോഗിക്കാന്‍ ഫാസില്‍ തീരുമാനിച്ചു. അങ്ങനെയൊരു സന്ദര്‍ഭം മുമ്പ് ആലോചിച്ചിരുന്നില്ല. ഈ പാട്ടില്‍ നിന്നാണ് ആ മുഹൂര്‍ത്തങ്ങള്‍ ഫാസിലിന്‍റെ മനസില്‍ തെളിഞ്ഞുവന്നത്. ബിച്ചു തിരുമല എഴുതിയ വരികളില്‍ നിന്ന് ഫാസിലിന് ചിത്രത്തിന്‍റെ ടൈറ്റിലും ലഭിച്ചു - മണിച്ചിത്രത്താഴ് ! മണിച്ചിത്രത്താഴ് സിനിമ ഇറങ്ങിയ 1993ല്‍ ടീസറും ട്രെയിലറുമൊന്നും ആരുടെയെങ്കിലും മനസില്‍ പോലും തോന്നിയിട്ടില്ലാത്ത ആശയമായിരുന്നു. ഇപ്പോള്‍, 22 വര്‍ഷത്തിന് ശേഷം മണിച്ചിത്രത്താഴിന് ഒരു ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു. ആ സിനിമ അനുഭവിപ്പിച്ച ഭീതിയും പ്രണയവും ദുരൂഹതയും സംഗീതവുമെല്ലാം ഈ ട്രെയിലറും അനുഭവിപ്പിക്കും. മനോഹരമായാണ് ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.