Watched Maradona മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്നൊരു നല്ല സിനിമ. ചെറിയ തോതിൽ പുതുമയുള്ളൊരു വിഷയമെടുത്ത് അതിനെ വ്യത്യസ്ഥമായ അവതരണ ശൈലി കൊണ്ടും..... അഭിനേതാക്കളുടെ മികവുറ്റ പ്രകടനങ്ങളാലും..... മനോഹരമായ ഛായാഗ്രഹണം കൊണ്ടും നല്ലൊരു സിനിമയാക്കി മാറ്റിയിരിക്കുന്നു അണിയറപ്രവർത്തകർ. Vishnu Narayn എന്ന നവാഗത സംവിധായകൻ ഒരു തുടക്കക്കാരന്റെ പതർച്ചയൊന്നുമില്ലാതെ മികച്ച രീതിയിൽ തന്നെ തന്റെ ആദ്യ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നു. കൃഷ്ണ മൂർത്തിയുടെ രചന നന്നായിരുന്നു. പ്രത്യേകിച്ച് സംഭാഷണങ്ങൾക്കൊക്കെ ഒരു ശക്തിയുണ്ടായിരുന്നു.... മനോഹരമായിരുന്നു ചിലതൊക്കെ. ദീപക് ഡി മേനോന്റെ ഛായാഗ്രഹണം സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളിൽ ഒന്നാണ്. മികച്ച വർക്ക്. Sushin Shyam ഒരുക്കിയ സംഗീതവും മികച്ചു നിന്നു. Tovino Thomas ഓരോ സിനിമ കഴിയുന്തോറും പ്രകടനം കൊണ്ടും സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ വ്യത്യസ്ഥതകൊണ്ടും മലയാളികൾക്ക് പ്രിയങ്കരനായി മാറുന്നു. മറഡോണ എന്ന കഥാപാത്രമായി അദ്ദേഹം നിറഞ്ഞാടി. ആ കഥാപാത്രത്തിനെ പൂർണ്ണമായും ഉൾക്കൊണ്ട് അതിനെ ഏറ്റവും മികച്ച രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു. Tito Wilson സുധി എന്ന കഥാപാത്രമായി മികച്ച പ്രകടനം. ക്ലൈമാക്സിനോടടുക്കുന്ന സീനുകളിലെ അദ്ദേഹത്തിന്റെ പ്രകടനം അതി ഗംഭീരമായിരുന്നു. Sharanya R ആശ എന്ന കഥാപാത്രത്തെ ശരണ്യ മനോഹരമാക്കിയിരിക്കുന്നു എന്ന് വേണം പറയാൻ.... മറഡോണയും ആശയും തമ്മിലുള്ള രംഗങ്ങൾക്കൊക്കെ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. മലയാള സിനിമയ്ക്ക് ഒരു മികച്ച അഭിനേത്രിയെക്കൂടെ കിട്ടിയിരിക്കുന്നു. Leona Lishoy,Chemban Vinod Jose,Jins Baskar,Kichu Tellus,Shalu Rahim,Nistar Ahmed,etc.... തുടങ്ങിയ അഭിനേതാക്കളെല്ലാം മികച്ചു നിന്നു. ഇടയ്ക്കിടെ ഉയർച്ചകളും താഴ്ച്ചകളുമൊന്നുമില്ലാതെ ആദ്യാവസാനം ഒരേ ലെവലിൽ സഞ്ചരിച്ചൊരു സിനിമ. സിനിമയുടെ ദൈർഘ്യം ചെറിയൊരു അസ്വസ്ഥതക്ക് കാരണമായി. എന്നിരുന്നാലും ഒരു ക്വാളിറ്റിയുള്ള നല്ല സിനിമ തന്നെയാണ് മറഡോണ. (അഭിപ്രായം തികച്ചും വ്യക്തിപരം)