1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Marubhoomiyile Aana ✦✦ National Star ✦✦

Discussion in 'MTownHub' started by National Star, Aug 17, 2016.

  1. National Star

    National Star Debutant

    Joined:
    Dec 5, 2015
    Messages:
    37
    Likes Received:
    256
    Liked:
    0
    Trophy Points:
    3
    വി കെ പ്രകാശ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണു മരുഭൂമിയിലെ ആന. കൃഷ്ണ ശങ്കര്‍ , ബിജു മേനോന്‍, ലാലു അലക്സ് എന്നിവരാണു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വൈ വി രാജേഷ് ആണു ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

    കഥ

    ഖത്തറില്‍ വെച്ച് അവിടുത്തെ ഒരു പ്രശസ്ത ബിസിനസ്സുകാരന്‍ കൊല്ലപ്പെടുന്നിടത്താണു മരുഭൂമിയിലെ ആന ആരംഭിക്കുന്നത്. പിന്നീട് ഇങ്ങ് കേരളത്തില്‍ തന്റെ അഛന്റെ ആശ്രിതനാല്‍ ചതിക്കപ്പെട്ട് വീടും സ്വത്തും നഷ്ട്ടപ്പെട്ട സുകുവിന്റെ കഥയാണു കാണിക്കുന്നത്. സുകു തന്റെ അഛനെ ചതിച്ച കമലന്റെ മകളുമായി പ്രേമത്തിലാണ്. കമലന്‍ ചതിച്ച് നേടിയെടുത്ത് വീടും പറമ്പും വീണ്ടെടുക്കാന്‍ ഖത്തറിലേക്ക് മയക്കു മരുന്ന് കരിയര്‍ ആയി പോകാന്‍ സുകു തയ്യാറാവുന്നു. 30 ലക്ഷം രൂപ പ്രതിഫലം പറഞ്ഞിരുന്നെങ്കിലും ആകെ തൊണ്ണൂറായിരം രൂപയാണു സുകുവിനു ലഭിച്ചത്. നിരാശനായി നാട്ടില്‍ മടങ്ങിയെത്തിയ സുകു ഫ്ലൈറ്റില്‍ തന്റെ കൂടെ ഉണ്ടായിരുന്ന ഖത്തര്‍ റോയല്‍ ഫാമിലിയിലെ ഷേയ്ഖ് അല്‍.... അങ്ങനെ നീണ്ട ഒരു പേരുള്ള ഷേയ്ഖിനെ എയര്‍പോര്‍ട്ടില്‍ പോകാന്‍ കാര്‍ വരാതെ കാത്തു നില്ക്കുന്നത് കാണുന്നു. ഷേയ്ഖിനെ സുകു തന്ത്രപരമായി തന്റെ കൂടെ കൂട്ടുന്നു. പിന്നീടങ്ങോട്ട് ഷെയ്ഖും സുകുവും ചേര്‍ന്നൊരു കളിയാണ്..!!!
    വിശകലനം

    2000ല്‍ ആരംഭിച്ച കരിയറില്‍ ഇന്നേ


    വരെ 19 സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ളയാളാണു വി കെ പ്രകാശ്. ഇതില്‍ ഹിറ്റായത് രണ്ടേ രണ്ടു സിനിമകള്‍ മാത്രമാണ് എന്ന് അറിയാവുന്ന ആരും സാധാരണ വി കെ പ്രകാശ് സിനിമകളില്‍ ഒരു പ്രതീക്ഷയും വെക്കാറില്ല. എന്നാല്‍ ബിജുമേനോന്‍ എന്ന ഒരൊറ്റ നടന്‍ അഭിനയിക്കുന്നു എന്ന കാരണം കൊണ്ട് മാത്രമാണു മരുഭൂമിയിലെ ആന എന്ന ചിത്രം പ്രേക്ഷകരുടെ ഇഷ്ട ചോയ്സ് ആയി മാറിയത്.
    അങ്ങനെ തിയറ്ററിലെത്തിയ പ്രേക്ഷകരുടെ മനം മടുപ്പിക്കുന്ന ഒരു സിനിമയാണു വി കെ പി ഒരുക്കി വെച്ചിരിക്കുന്നത്.

    റോമന്‍സ് പോലൊരു ഹിറ്റ് ചിത്രം എഴുതിയ തിരകഥാകൃത്താണെങ്കിലും ഷാജഹാന്‍ പരീക്കുട്ടിയില്‍ എത്തി നില്ക്കുന്ന വൈ വി രാജേഷിന്റെ നിലവാര തകര്‍ച്ച മരുഭൂമിയിലെ ആനയില്‍ പൂര്‍ത്തിയാകുന്നു.
    കൃഷ്ണ ശങ്കറിന്റെയും സാജു നവോദയുടെയും ബാലു ശങ്കറിന്റെയും കോമഡികള്‍ പലതും ചിരിയുണര്‍ത്തിയെങ്കിലും ബിജുമേനോന്റെ ഒരു പൂണ്ടുവിളയാട്ടം ഇല്ല എന്നത് ചിത്രത്തിനു ഒരു വലിയ തിരിച്ചടിയായി. ഏറെ നാളുകള്‍ക്ക് ശേഷം സ്ക്രീനില്‍ മുഴു നീള വേഷം ലഭിച്ച ലാലു അലക്സിനും കാര്യമായി തിളങ്ങാനുള്ള വകുപ്പ് സിനിമയില്‍ ഇല്ലായിരുന്നു. നായികയായി പേരിനു എഴുന്നൊള്ളിച്ച സംസ്കൃതി ഷേണായി ഇടയ്ക്കിടെ വന്നു പോയി കൊണ്ടിരുന്നു. ഈ സിനിമയുടെ കഥ കഥയായി മാത്രം പറയുമ്പോള്‍ കേള്‍ക്കാന്‍ നല്ല ട്വിസ്റ്റും സസ്പെന്‍സുമൊക്കെയുണ്ട്. അത് വേറെരു തിരകഥാകൃത്തിനെ കൊണ്ട് എഴുതിച്ച് നല്ലൊരു





    സംവിധായകന്റെ കൈകളില്‍ കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷെ പടം മറ്റൊരു ലെവലിലെത്തിയേനെ.. ഇപ്പോഴും ഒരു ലെവലില്‍ ആണ് അതു പക്ഷെ ലോ ലെവല്‍ ആണെന്ന് മാത്രം..!!!

    പ്രേക്ഷക പ്രതികരണം

    മറ്റൊരു വെള്ളി മൂങ്ങ പ്രതീക്ഷിച്ച് വന്നവരെ പാടേ നിരാശരാക്കി സിനിമ മടക്കി

    ബോക്സോഫീസ് സാധ്യത

    5 പേരു കണ്ടാല്‍ 50 ആളോട് മോശം എന്നു പറയുന്ന സിനിമയ്ക്ക് ഇനി എന്ത് ബോക്സോഫീസ് സാധ്യത

    റേറ്റിംഗ് : 1.5 / 5

    അടിക്കുറിപ്പ്: എന്നാലും ബിജു മേനോന്‍ ചേട്ടാ.. ഇങ്ങളീ ചതി ചെയ്യുമെന്ന് നമ്മള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. മാഫി ഫുലുസ് മാഫി മുഷ്ക്കില്‍..!!
     
    Spunky, Johnson Master, Janko and 3 others like this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks ns...
     
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    thanx macha :Yes:
     

Share This Page