1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review MASTER (2021) - @ N A N D

Discussion in 'MTownHub' started by Anand Jay Kay, Jan 14, 2021.

  1. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    [​IMG]

    ആ ജോഷി എന്നെ ചതിച്ചാശാനേ...എന്ന കോട്ടയം കുഞ്ഞച്ചൻ സിനിമയിലെ ഡയലോഗ് ആണ് മാസ്റ്റർ കണ്ടു കഴിഞ്ഞപ്പോൾ എന്നോട് സുഹൃത്ത് പറഞ്ഞത്. അന്നൗൻസ് ചെയ്ത സമയം മുതൽ കാത്തിരുന്ന ഒരു വിജയ് സിനിമ. അത് വിജയ് ആരാധകൻ അല്ലാഞ്ഞിട്ടു കൂടി. അതിനുള്ള കാരണം ലോകേഷ് കനഗരാജ് എന്ന സംവിദായകനിൽ ഉള്ള വിശ്വാസം ആയിരിന്നു. കൈതി എന്ന ചിത്രം ഒരു കൊമേർഷ്യൽ സിനിമ എങ്ങനെ എടുക്കാം എന്നതിന്റെ ഒരു ടെക്സ്റ്റ് ബുക്ക് റഫറൻസ് ആയിരിന്നു.

    കമൽ ഹാസന്റെ നമ്മവർ, കൊറിയൻ ചിത്രം സൈലെന്സഡ് ആയി ഒരു സാമ്യങ്ങൾ ഉണ്ട് മാസ്റ്ററിന്റെ പ്രമേയത്തിന്. മദ്യപാനിയായ ഒരു പ്രൊഫസർ ജുവനൈൽ ഹോംയിലെ പിള്ളേരെ നേർവഴിക്കു നടത്താൻ എത്തുന്നതാണ് സിനിമയുടെ സിംഗിൾ ലൈൻ എന്ന് പറയാം.

    മാസ്റ്റർ ഒരു വിജയ് സിനിമ എന്നതിൽ ഉപരി ഒരു വിജയ് സേതുപതി സിനിമ ആണ്. പലയിടത്തും ഭവാനി എന്ന കഥാപാത്രം ജെ.ഡി. മുകളിൽ നിൽക്കുന്നുണ്ട്. തമാശകൾ പറയുന്ന, അതി ക്രൂരനായ , മദ്യം കഴിക്കാത്ത, മൂന്ന് മതങ്ങളേം ഒരേ പോലെ കാണുന്ന ഒരു മോറൽ സൈക്കോ! വിജയ് സേതുപതിയുടെ ക്യാരീരിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന്.

    ചിലയിടത്തു അരോചകം ആയി തോന്നിയെങ്കിലും അനിരുദ്ധിന്റെ സംഗീതം മികച്ചയിരിന്നു. സത്യൻ സൂര്യന്റെ ഛായാഗ്രഹണവും കൊള്ളാം.ആക്ഷൻ കൊറിയോഗ്രാഫ്യ്ബി മികച്ചതായിരിന്നു പൊതുവെ.

    സിനിമയുടെ ഏറ്റവും വല്യ ദുര്ബലത അതിന്റെ തിരക്കഥയാണ്. അടിമുടി വിജയ് ഫാൻ ആയ രത്‌നകുമാർ ആണ് ഇതിന്റെ തിരക്കഥ നിര്വഹിച്ചിരിക്കുന്നത്. ഫാനിസം അതിരു കടക്കുമ്പോൾ കാണുന്ന എല്ലാ ദൂഷ്യങ്ങളും ഈ സിനിമയിൽ ഉണ്ട്. താരതമേന്യ മികച്ച ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലേക്ക് കേറുമ്പോൾ പലയിടത്തും തിരക്കഥ നൂലില പട്ടം പോലെയാണ്.മൂന്ന് മണിക്കൂറിനോട് അടുത്ത് ദൈർക്യം ഉള്ളത്കൊണ്ട് പലയിടത്തും മാസ്റ്റർ മടുപ്പിക്കുന്നുണ്ട്.

    എന്നാൽ മാസ്റ്റർ ഒന്നിന്നും കൊള്ളാത്ത ചവറു പടം...ഇത് ലോകേഷിന്റെ ഒരു കയ്യൊപ്പും ഇല്ലാത്ത പടം എന്ന അഭിപ്രായം എനിക്കില്ല. മാസ്റ്റർ ഒരു മോശം സിനിമ അല്ല...അതൊരു നിരാശപ്പെടുത്തിയ സിനിമ ആണ്. ലോകേഷിന്റെ സിനിമ തുടങ്ങി കഴിഞ്ഞുള്ള ക്രെടിട്സ്, വിന്റജ് തമിഴ് പാട്ടുകളുടെ ഉപയോഗം, പ്രധാനമായും രാത്രിയിൽ ഉള്ള കഥാപരിസരം ഒക്കെ മാസ്റ്ററിൽ അതുപോലെയുണ്ട്. വിജയെ വളരെ ഫ്രഷ് ആയി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്, ആദ്യ പകുതി വരെ. സാദാരണ തമിഴ് സിനിമകളിൽ നിന്ന് മാറി നടന്ന സിനിമ ആണ് മാസ്റ്റർ ഒരു പരിധി വരെ. നായകന് പകരം വില്ലന്റെ ഫ്ലാഷ്ബാക്കിൽ നിന്നാണ് കഥ തുടങ്ങുന്നത്. ഇതിനു മുൻപ് സൂര്യ നായകനായ 24 മാത്രമാണ് ഇങ്ങനെ ഒരു തുടക്കം ഉണ്ടായിരുന്നത്. പക്ഷെ അവിടെ, നായകനും VILLAINUM ഒരേ നടൻ ആയിരിന്നു എന്നത് മറ്റൊരു കാര്യം. നായകനെക്കാൾ വ്യക്തമായ CHARACTERISATIONUM വില്ലന് തന്നെയാണ് മാസ്റ്ററിൽ. തുടക്കം മുതലേ വില്ലന്റെ കൈകളുടെ ബലത്തെ ഫോക്കസ് ചെയ്യുന്നുണ്ട് സിനിമ. ക്ലൈമാക്സ് ആക്ഷൻ സെക്യുഎൻസിൽ പോലും ഒരു പ്രേത്യേക ഷോട്ടിൽ വിജയുടെ കഥാപാത്രം ഇതിനെ ഭയപ്പെടുന്ന ഒരു ഷോട്ട് കാണിക്കുന്നുണ്ട്. അത് ലോകേഷിന്റെ ബ്രില്ലിയൻസ് തന്നെയാണ്.

    വിജയുടെ തിരിച്ചു വരവിനു കാരണമായ തുപ്പാക്കി, കത്തി എന്ന സിനിമകളോട് കിട പിടിക്കുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിൽ ആണ് മാസ്റ്റർ താഴോട്ട് പോകുന്നത്. രണ്ടാം പകുതി വിജയ് എന്ന താരത്തിനെ ഉപയോഗിക്കാൻ നോക്കിയത്. ഒരു താരം അല്ല ഒരു നല്ല സിനിമ ആണ് വിജയത്തെ നിർണയിക്കുന്നത് എന്ന ബേസിക് കാര്യം ലോകേഷ് വിട്ടു പോയി. കബഡി FIGHTIL ഗില്ലി മുതൽ സർക്കാർ, മെർസൽ വരെയുള്ള ഒട്ടുമിക്ക സിനിമകളുടെ സ്റ്റൈൽ ഫാൻസിനു വേണ്ടി കൊടുക്കുന്നുണ്ട്. പക്ഷെ സിനിമയുടെ മൊത്തം സിനിമയുടെ സ്വഭാവത്തിന് നിരാകാതെ ഇത് വരുമ്പോൾ ഒരു ഏച്ചുകേട്ടൽ ആയിട്ടാണ് അത് അനുഭവപ്പെട്ടത്. ക്ലൈമാക്സിലെ ഡാൻസ് രംഗം ഒക്കെ തീർത്തും മോശം ആയി. രണ്ടാം പകുതിയിൽ തന്നെയുള്ള ആർച്ചെറി സെക്യുഎൻസ് ഒക്കെ കൈതിയിലെ ക്ലൈമാക്സ് പോലെ വ്യത്യസ്തമായ ഒരു ആക്ഷൻ സെക്യുഎൻസ് ആയിരിന്നു. കൈതിയിൽ അത് കൊടുത്ത ഇമ്പാക്ട് ഇവിടെ കൊടുക്കാത്തതിന് കാരണം, സിനിമയ്ക്ക് ശക്തമായ ഒരു ഇമോഷണൽ ബേസ് ഇല്ലാത്തതും, ലോജിക്കിന് നിരക്കാത്തതും ആയതു കൊണ്ടാണ്. രണ്ടാം പകുതിയിൽ ആക്ഷൻ ഓവർ ഡോസ് ആയിട്ടാണ് മാസ്റ്റർ അനുഭവപ്പെട്ടത്. ഒരു പക്ഷെ എഡിറ്റിംഗിൽ കൃത്യത പാലിച്ചിരുനെൽ വിജയുടെ ക്യാരീരിലെ ഏറ്റവും വല്യ വിജയം ആയേനെ മാസ്റ്റർ.

    മൊത്തത്തിൽ പറഞ്ഞാൽ മാസ്റ്റർ ഒരു മികച്ച സിനിമ അല്ല. കൈതിയുടെ അടുത്ത് പോലും ഇമ്പാക്ട് ഉണ്ടാക്കുന്നതും ഇല്ല.എന്നാൽ തീരമോശം എന്ന അഭിപ്രായവും ഇല്ല. ബീഗിൾ, സർക്കാർ, മെർസൽ എന്ന സിനിമകളേക്കാൾ മികച്ച ചിത്രം തന്നെയാണ് മാസ്റ്റർ. ലോകേഷിന്റെ വിക്രം, സൂര്യ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കാൻ ഇപ്പോഴും വകുപ്പുണ്ട് താനും.

    3/5

    ABOVE AVERAGE
     
    Last edited: Jan 14, 2021
    Viki and ANIL like this.
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Thanx bhai
     
    Anand Jay Kay likes this.

Share This Page