1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Mohankumar Fans - My Review !!!

Discussion in 'MTownHub' started by Rohith LLB, Mar 19, 2021.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    Trophy Points:
    28
    മോഹൻകുമാർ ഫാൻസ്.
    ഫീൽ ഗുഡ് സിനിമകളുടെ മികച്ച ബ്രാൻഡ് ആണ് ജിസ് ജോയ് എന്ന സംവിധായകൻ.പതിവ് തെറ്റിക്കാതെ ഈ സിനിമയും അതേ ജോണറിലാണ് ഉള്ളത്. എല്ലാ ടെൻഷനും മാറ്റി വെച്ചു കുറച്ചു നേരം തീയേറ്ററിൽ ഇരുന്ന് സമയം കളയാം. ഒരു സ്ഥലത്തും ബോറടിക്കാതെ കണ്ടിരിക്കാം ഈ സിനിമ.

    പഴയകാല നടനായ മോഹൻ കുമാറിനെയും അയാളുടെ ഡ്രൈവറായ കൃഷ്ണനുണ്ണിയുടെയും കഥയാണ് സിനിമ പറയുന്നത്. സബ്ബ് പ്ലോട്ടായ സൂപ്പർ സ്റ്റാർ കൃപേഷ് വരുന്ന ഭാഗങ്ങൾ ആണ് സിനിമയിൽ ചിരി പടർത്തുന്നത്. കൃപേഷ് ആയി വിനയ് ഫോർട്ട് തകർത്തു. സിദ്ധിഖ്, മുകേഷ് എന്നിവർ ആയിരുന്നു അഭിനേതാക്കളിൽ ഏറ്റവും സ്കോർ ചെയ്തത്. കാലങ്ങൾക്ക് ശേഷമാണ് ഇവർ ഒരുപാട് പെർഫോം ചെയ്യാൻ ഉള്ള റോളുകളിൽ കാണുന്നത്. കുഞ്ചാക്കോ ബോബൻ പതിവ് പോലെ നന്നായി . നായികയും മറ്റ് സഹതാരങ്ങളുമൊക്കെ കുറച്ചേ ഉണ്ടായിരുന്നെങ്കിലും എല്ലാവരും അവരവരുടെ റോളുകൾ മികച്ചതാക്കി.

    കുറച്ച് കോമഡി, കുറച്ച് ഉപദേശം, കുറച്ച് നന്മ, തെറ്റില്ലാത്ത ഗാനങ്ങൾ എല്ലാം ഒത്തിണങ്ങിയ ഒരു ഫീൽ ഗുഡ് സിനിമയാണ് മോഹൻ കുമാർ ഫാൻസ്.
    ഫാമിലി ആണ് ഈ സിനിമയുടെ ടാർഗറ്റ് ഓഡിയൻസ്..
     

Share This Page