1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review MONSOON MANGOES - HEADACHE GUARANTEED- SHA KOLLAM REVIEW

Discussion in 'MTownHub' started by SHA KOLLAM, Jan 19, 2016.

  1. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    [​IMG]



    MONSOON MANGOES - MY OPINION - SHA KOLLAM
    മണ്‍സൂണ്‍ മാന്‍ഗോസ് - എന്റെ അഭിപ്രായം - ഷാ കൊല്ലം

    ഫഹദ് ഫാസില്‍ എന്ന നടനെ സംബന്ധിച്ച് 2015 വളരെ മോശം വര്‍ഷങ്ങളില്‍ ഒന്നായിരുന്നു. ഇറങ്ങിയ ചിത്രങ്ങളില്‍ ഒന്ന് പോലും വിജയിക്കാത്തത് താരത്തെ സമ്മര്‍ദത്തിലാക്കി. തുടര്‍ന്ന് ഡേറ്റ് കൊടുത്ത പല ചിത്രങ്ങളില്‍ നിന്ന് ഫഹദ് പിന്മാറിയതും വാര്‍ത്തയായിരുന്നു. 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിന് ശേഷം 6 മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടുമൊരു ഫഹദ് ചിത്രം റിലീസ് ആകുന്നത്. പൊതുവേ ഫഹദിലെ നടനെ ഇഷ്ടപെടുന്ന ഞാന്‍ അതുകൊണ്ട് തന്നെയാണ് ആദ്യ ദിനം തന്നെ പടം കാണാന്‍ തീരുമാനിച്ചതും ..!!

    #ചിത്രത്തെക്കുറിച്ച് :
    1980-കളില്‍ അമേരിക്കയിലെ ന്യൂ ഒര്‍ലീന്‍സ് സംസ്ഥാനത്താണ് പൂര്‍ണ്ണമായും ഈ കഥ നടക്കുന്നത്. "DP പള്ളിക്കല്‍ " (ഫഹദ് ഫാസില്‍) എന്ന സംവിധായകന്‍ ആകാന്‍ ആഗ്രഹിച്ചു നടക്കുന്ന യുവാവിന്റെ കഥയാണ്‌ മണ്‍സൂണ്‍ മാന്‍ഗോസ്. ആര്‍ക്കും വേണ്ടാത്ത കുറെ ഷോര്‍ട്ട് ഫിലിം എടുത്തു നാട്ടുകാരെ വെറുപ്പിക്കുകയും , 'ഒന്നിനും കൊള്ളാത്തവന്‍' എന്ന പേര് സ്വന്തം വീട്ടില്‍ നിന്ന് തന്നെ സമ്പാദിക്കുകയും ചെയ്ത സമയത്താണ് , ബോളിവുഡില്‍ നിന്ന് ഫീല്‍ഡ് ഔട്ട്‌ ആയ പഴയ നടന്‍ പ്രേം കുമാറിനെ (വിജയ്‌ റാസ്) കണ്ടുമുട്ടുന്നത്. പ്രേമിനെ വെച്ച് പടമെടുക്കാന്‍ DP പ്രേമിന്റെ പിന്നാലെ നടക്കുന്നു ..


    #FAHADH FAASIL : "DP പള്ളിക്കല്‍ " എന്ന കഥാപാത്രം ഫഹദ് എന്ന നടനില്‍ ഭദ്രമാണെങ്കിലും ഒരു നായകന് ചെയ്യാനുള്ള യാതൊന്നും ഈ കഥയില്‍ ഇല്ല എന്നുള്ളതാണ് വാസ്തവം.
    #ISWARYA MENON, TOVINO THOMAS , SANJU SHIVRAM , VINAY FORT തുടങ്ങിയ നല്ലൊരു താരനിര തന്നെ ചിത്രത്തില്‍ ഉണ്ടെങ്കിലും പ്രേക്ഷകനില്‍ യാതൊരു ചലനവും സൃഷ്ട്ടിക്കാതെ ഇടയ്ക്കു വരികയും അതുപോലെ തന്നെ പോവുകയും ചെയ്തു.

    #"അക്കരക്കാഴ്ചകള്‍" എന്ന പരമ്പരയിലൂടെ പ്രസിദ്ധനായ അബി വര്‍ഗീസ്‌ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . സംവിധായകനും കൂടെ രണ്ടു പേരും ചേര്‍ന്നാണ് ഇതിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.
    മലയാള സിനിമ കണ്ട ഏറ്റവും മോശം തിരക്കഥകളില്‍ ഒന്നാണ് പ്രേക്ഷകര്‍ക്ക്‌ വേണ്ടി അബിയും കൂട്ടരും 'മണ്‍സൂണ്‍ മാന്‍ഗോസ് ' എന്ന പേരില്‍ തയ്യാറാക്കി വെച്ചിരിക്കുന്നത്. ഒരു ഷോര്‍ട്ട് ഫില്‍മില്‍ ഒതുക്കേണ്ട കഥയെ വലിച്ചു നീട്ടി വലിച്ചു നീട്ടി 2 മണിക്കൂര്‍ 10 മിനുട്ട് നേരമുള്ള ഫീച്ചര്‍ ഫിലിം ആക്കി പ്രേക്ഷകന്റെ ക്ഷമയെ വല്ലാതെ പരീക്ഷിച്ചു കളഞ്ഞു സംവിധായകന്‍. ഒരു സിനിമയ്ക്കു ആവശ്യമായ കാമ്പുള്ള കഥയോ , നല്ലൊരു തിരക്കഥയോ , എന്തിന്, ഓര്‍ത്തിരിക്കാന്‍ പറ്റിയ നല്ലൊരു രംഗം പോലും ഈ സിനിമയില്‍ ഇല്ലാത്തത് പ്രേക്ഷകനില്‍ അരോചകം മാത്രമല്ല , സംവിധായകനോട് ദേഷ്യവും തോന്നിപ്പിക്കുന്നു.
    പണം മുടക്കി പടത്തിനു കയറുന്ന പ്രേക്ഷകനെയും , പണം മുടക്കി പടം നിര്‍മിക്കുന്ന നിര്‍മ്മാതാവിനേയും മറന്നു സിനിമ എടുക്കുന്ന ഇത് പോലുള്ള സംവിധായകരാണ് മലയാള സിനിമയുടെ യഥാര്ത്ഥ ശാപം..!!

    #ഈ ചിത്രത്തിന്റെ പരാജയത്തിനു പൂര്‍ണ്ണമായ ഉത്തരവാദി ഫഹദ് ഫാസില്‍ തന്നെയാണ്. കരിയറിന്റെ ഏറ്റവും മോശം അവസ്ഥയില്‍ ആയിരുന്നിട്ടു പോലും ഇത് പോലുള്ള പൊട്ട പടങ്ങള്‍ക്ക് ഡേറ്റ് കൊടുത്തതാണ് ഫഹദ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം.

    അവസാന വാക്ക് : ഉറക്കമില്ലാതെ വിഷമിക്കുകയാണോ..??
    എങ്കില്‍ ധൈര്യമായി ടിക്കറ്റ്‌ എടുത്തോളൂ..!!
    MY RATING : 0/5 തലവേദന ഗ്യാരന്റ്റി
    BOX OFFICE : UTTER FLOP / DISASTER
     
    Spunky and Mayavi 369 like this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx Macha
     
    SHA KOLLAM likes this.
  3. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thanks sha :Thnku:

    :Vandivittu:
     
    SHA KOLLAM likes this.

Share This Page