1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review MUNTHIRI VALLIKAL THALIRKKUMBOL REVIEW

Discussion in 'MTownHub' started by Vascco, Jan 21, 2017.

  1. Vascco

    Vascco Debutant

    Joined:
    Jun 22, 2016
    Messages:
    49
    Likes Received:
    62
    Liked:
    0
    Trophy Points:
    3
    തിയേറ്റര്* :

    കോഴിക്കോട് രാധ

    5.45 ഷോ

    STATUS :

    ബാല്കണി ഫുള്*

    ഫസ്റ്റ് ക്ലാസ്സ്* - 40%

    കഥ :

    പ്രനയോപിണഷത് എന്ന വി ജെ ജെയിംസ്* ന്റെ ചെറുകഥ . യാന്ധ്രികമായ ജീവിതത്തിനിടയില്* സ്വന്തം ഭാര്യയോട്* പ്രണയം തോനുന്ന ഒരു മധ്യ വയസ്കന്റെ പ്രണയ കഥ.

    അവലോകനം :
    വളരെ അധികം ഇഷ്ടപെട്ട ഒരു കഥ ആയിരുന്നു പ്രനയോപിണഷത് . മലയാളം സിനിമയില്* തന്നെ ആ വേഷം ചെയ്യാന്* കെല്പുള്ള ഒരു നടന്* മോഹന്*ലാല്* തന്നെ എന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു . വളരെ മെല്ലെ തുടങ്ങുന്ന സിനിമ തുടക്കത്തില്* അല്പം മുഷിപിച്ചു . അനൂപ്* മേനോന്* എന്നാ നടന്റെ വരവോടു കൂടി സിനിമ കൂടുതല്* നമ്മോടു അടുക്കും . നമ്മളില്* പലരെയും ഓര്*മിപികുന്ന കഥാ സാഹചര്യങ്ങള്* , കഥാപാത്രങ്ങള്* , രംഗങ്ങള്* എല്ലാം ആകാംക്ഷ ഉയര്*ത്തി . മീന എന്നാ നടി തന്റെ വേഷം അങ്ങേയറ്റം ഭംഗിയാക്കി . മോഹന്*ലാല്* തന്റെ ശൈലിയില്* നിന്ന് കൊണ്ട് തന്നെ വ്യത്യസ്ത ഭാവപ്രകടനങ്ങള്* നടത്തി നമ്മെ വിസ്മയിപിച്ചു .
    അനൂപ്* മേനോന്* എന്നാ നടനെ ആദ്യമായി വളരെ അധികം ഇഷ്ടപ്പെടുത്തി ഈ സിനിമ . ബിജു മേനോന്* എന്നാ നടനെ വച്ച് ചെയ്തിരുന്നേല്* ഈ സിനിമ ചിലപ്പോ വേറെ തലത്തില്* പോയി വന്* വിജയം ആവര്*ത്തിക്കുമായിരുന്നു . ജിബു ജേക്കബ്* എന്നാ സംവിധായകന്* ഈ സിനിമ വളരെ പെട്ടെന്ന്* ചെയ്തത് ആണെന്ന് സംശയം ഇല്ലാതെ പറയാം . ലാലേട്ടന്റെ DATE പുലി മുരുഗന്* കാരണം നീണ്ട് പോയത് ഒരു കാരണം ആവാം . എന്നാല്* സിനിമ വളരെ വലിച്ചു നീട്ടി ചില ഇടങ്ങളില്* ബോര്* അടിപ്പികുന്നുണ്ട്. നീളം ചുരുക്കി ചില പാട്ടുകള്* ഒഴിവാക്കി എടുത്താല്* വീണ്ടും കാണാന്* തോന്നും . വെള്ളിമൂങ്ങ പോലെ ഒരു FULL TIME POSITIVE ആയിടുള്ള ഒരു സിനിമ അല്ല ഇത്,.വെള്ളിമൂങ്ങയില്* ഇഷ്ടപെട്ട പെണ്ണിനെ പെണ്ണ് കാണാന്* ചെന്ന ചെക്കനെ പെണ്ണിന്റെ അപ്പന്* അപമാനിച് ഇറക്കി വിടുന്ന രംഗം വരെ വളരെ രസകരമായി എടുത്ത ജിബു ജക്കബ്നിന്റെ ആ കഴിവ് ഇവിടെ കാണാന്* കഴിയില്ല . അതിനു മുഖ്യ കാരണം supporting cast ആണ് . അനൂപ്* മേനോന്* , അലെന്സിയെര്* എന്നിവരെ മാറ്റി നിര്*ത്തിയാല്* ബാക്കി കഥാപാത്രങ്ങള്* ഒന്നും തന്നെ ഉദ്ദേശിച്ച നിലവാരം പുലര്*ത്തിയില്ല . സുരാജ് വെഞ്ഞാറമൂട് ,സുധീര്* കരമന എന്നിവര്* പോലും നിരാശപെടുത്തി . എന്നാല്* ലാലേട്ടന്റെ കൂടെ കട്ടക്ക് നിന്ന അനൂപ്* മേനോന്* , അലെന്സര്* , ആമി സെബാസ്റ്റ്യന്* , സനൂപ് , മീന എന്നിവര്* ഈ സിനിമയെ വന്* വിജയം ആക്കി തീര്*ത്തു എന്നത് സന്തോഷകരമായ കാര്യം തന്നെ ആണ്.




    പ്രകടനങ്ങള്‍ :

    മോഹന്‍ലാല്‍ - വളരെ തന്മയത്വത്തോടെ ചെയ്ത ഒരു റോള്‍ . എല്ലാവര്ക്കും ഇഷ്ടപെടുന്ന ഒരു സാധാരണ കഥാപാത്രം .

    അനൂപ്‌ മേനോന്‍ - ആദ്യമായി ആണ് ഈ സാധനത്തിനെ ഇത്ര ഇഷ്ടമായത് . ഗംഭീരം ആയി ഈ ചേഞ്ച്‌ . മോഹന്‍ലാലും ആയുള്ള രംഗങ്ങള്‍ ഗംഭീരം ആയി

    മീന - എല്ലാ പ്രാവശ്യത്തെ പോലെ മീന തന്റെ റോള്‍ നന്നായി തന്നെ ചെയ്തു . വളരെ അധികം ഇഷ്ടപെടുന്ന ഒരു PAIR ആയി മാറി മീന ലാലേട്ടന്‍ ജോഡി .

    ആമി സെബാസ്റ്റ്യന്‍ - ആശ്ച്ചര്യപെടുത്ന്നു ഈ നടി ...വലിയ നടനായ ലാലേട്ടന്റെ കൂടെ ഉള്ള രംഗങ്ങള്‍ എല്ലാം തന്നെ ഇത്ര മനോഹരമായി അല്ല വളരെ സാധാരണമായി കൃത്രിമത്വം തോന്നാത്ത രീതിയില്‍ ചെയ്തു .

    ബാക്കി ഉള്ളവര്‍ ഒന്നും അത്ര എടുത്തു പറയാവുന്ന പ്രകടനങ്ങള്‍ നടത്തിയതായി എനിക്ക് തോന്നിയില്ല.


    പോസിറ്റീവ്സ് :

    1. കഥ - വളരെ നല്ല ഒരു ചെറുകഥ ...അതില്‍ നിന്ന് തന്നെ ഒരു ഹിറ്റ്‌ മണക്കുന്നുണ്ടയിരുന്നു സിനിമ ആക്കുമ്പോള്‍
    2. മോഹന്‍ലാല്‍ - മീന - ഈ ജോടിയെ കാണാന്‍ കുടുംബ പ്രേക്ഷകര്‍ കയറും എന്നത് ഉറപ്പല്ലേ
    3. ജിബു ജേക്കബ്‌ - ഇദേഹതിനെ സംവിധാനം വെള്ളിമൂങ്ങ പോലെ ഗംഭീരം ആയില്ലെങ്കിലും മോഹന്‍ലാല്‍ എന്നാ നടനെ വച്ച് ഒരു സുപ്പെര്‍ഹിറ്റ് കിട്ടാന്‍ ഇത് മതി. എന്നാല്‍ ഒരു നല്ല ഉപദേശം നല്കാന്‍ ജിബു ജേക്കബ്‌ എന്നാ സംവിധായകന് കഴിഞ്ഞു എന്നുള്ളത് അഭിനന്ദനാര്‍ഹം തന്നെ ആണ് .
    4. യാതൊരു ബഹളവും - അടിപിടിയും ഇല്ലാതെ സിനിമ അവസനിപിക്കാന്‍ കഴിഞ്ഞത് കുടുംബങ്ങളെ കൂടുതകള്‍ ആകര്‍ഷിക്കും എന്നത് ഉറപ്പാണ്‌ .


    നെഗറ്റീവ്സ് :

    1. ആശ സരത് , ജോയ് മാത്യു - കഥയ്ക്ക ഒട്ടും അവസ്യമില്ലാത്ത ഒരു വഴിത്തിരിവ് . തുടക്കത്തില്‍ തന്നെ വേരുപിക്കാന്‍ ഇവര്‍ക്ക് സാധിച്ചു എന്നത് വലിയൊരു പോരായ്മകള്‍ തന്നെ ആണ് .
    2. നീളം - ആവശ്യത്തില്‍ കൂടുതല്‍ നീളം ഉണ്ടായിരുന്നു ഈ സിനിമക്ക് . 2 മണിക്കൂറില്‍ അവസനിപികേണ്ട കഥ 2.30 മണികൂര്‍നു മുകളില്‍ പോയത് മുഷിപ്പിച്ചു .
    3. സഹ നടന്‍മാര്‍ - സുരാജ് വെഞ്ഞാറമൂട് , സുധീര്‍ കരമന എന്നിവരുടെ രംഗങ്ങള്‍ ശരാ ശരിയില്‍ ഒതുങ്ങിയത് വലിയൊരു തിരിച്ചടി ആയി .

    4. പാട്ടിനിടയിലെ ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ ഒക്കെ അനാവശ്യമായി തോന്നി


    അനുരാഗ കരിക്കിന്* വെള്ളം പോലെ നായക കഥാപാത്രത്തെ ഒതുക്കി മകന്റെ കാമുകിയുടെ കഥയിലേക്ക് പോകുന്ന രീതിയില്* അല്ല ഈ സിനിമ എടുത്തിരികുന്നെ അത് കൊണ്ട് തന്നെ അനുരാഗ കരിക്കിന്* വെള്ളം എന്നാ ചിത്രവുമായി ഒരു താരതമ്യം ഈ ചിത്രത്തിന് ആവശ്യമില്ല . എല്ലാ ചേരുവകളും ചേര്*ത്ത ഒരു സിനിമ ആണിത് . നൂറു ശതമാനം നമ്മെ രസിപിച്ച വെള്ളിമൂങ്ങ പ്രതീക്ഷിച് പോയാല്* ചിലപ്പോള്* നിരാശപെട്ടെക്കാം എന്നാല്* മോഹന്*ലാല്* , മീന എന്നിവര്* നിങ്ങളെ രണ്ടര മണികൂര്* പിടിച്ചിരുത്തും അത് ഉറപ്പാണ്* . കുറച്ചു സമയം എടുത്ത് ചെയ്യേണ്ട ഒരു സിനിമ ആയിരുന്നു ഇത് . നല്ല ഒരു EDITING ന്റെ അഭാവം ഇതില്‍ വ്യക്തം ആണ്.
    മോഹന്‍ലാല്‍ എന്നാ നടന്‍ വരി വലിച് സിനിമ ചെയ്യുനതിനു പകരം ഇത് പോലെ ഉള്ള സിനിമകള്‍ സമയം എടുത്ത് ചെയ്തിരുന്നേല്‍ മലയാളം സിനിമ എല്ലാ വര്‍ഷവും ൫൦ കോടി കാണാന്‍ ഭാഗ്യം കിട്ടിയേനെ .


    RATING - ഇതിനു അത് ആവശ്യമില്ല . ഒരു കുടുംബ ചിത്രം അത് മതി. ഒരു പാട് പോരായ്മകള്* ഉണ്ട് ഈ ചിത്രത്തില്* എന്നാല്* മോഹന്*ലാല്* ഇത് സൂപ്പര്* ഹിറ്റില്* എത്തിക്കും എന്ന വിശ്വസിക്കാം . കുടുംബ പ്രേക്ഷകര്* ഒരുപാട് സിനിമ കാണാന്* വന്നിട്ടുണ്ടായിരുന്നു എന്നത് ആ മഹാനടന്റെ വിജയം തന്നെ ആണ് . സിനിമ കഴിഞ്ഞപ്പോള്* കയ്യടി ഉണ്ടായിരുന്നു

     
  2. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    :clap: :clap:
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx macha :clap:
     
  6. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Thmx vasco
     
  7. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Thanks Vascco
     
  8. JJK

    JJK Star

    Joined:
    Dec 1, 2015
    Messages:
    1,657
    Likes Received:
    520
    Liked:
    1
    Trophy Points:
    83
    Location:
    EKM/CLT
    Thanks.
     

Share This Page