മുന്തിരിവള്ളികൾ തളിർക്കുമ്പോൾ : വെള്ളിമൂങ്ങയുടെ ഗംഭീരവിജയത്തിനു ശേഷം ജിബു ജേക്കബ്.. പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം ലാലേട്ടൻ.. ദൃശ്യം എന്ന ഇന്ഡസ്റ്ററി ഹിറ്റിന് ശേഷം ലാലേട്ടൻ-മീന ജോഡികൾ.. അങ്ങനെ കാരണങ്ങൾ ഒറ്റുപാട് ഈ മുന്തിരിവള്ളിയിൽ പ്രതീക്ഷകൾ വരാൻ.. ചിത്രത്തിലേക്ക്.. സാധാരക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ, ഉലഹന്നാൻ. അയാൾക്ക് പക്ഷെ ഇപ്പൊ എന്തിനോടും മടുപ്പാണ്.. അത് ജോലിയോടായാലും ഭാര്യ ആനിയമ്മയോടായാലും.. ആ മടുപ്പ് അയാളെ ചില തെറ്റായ വഴികളിലൂടെ നടക്കാൻ പ്രേരിപ്പിക്കുന്നു.. എന്നാൽ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി, സ്നേഹിക്കുന്ന ഒരു ഭർത്താവാണ് ഭാര്യയുടെ ഏറ്റവും വലിയ സന്തോഷം എന്ന് ഉലഹന്നാൻ തിരിച്ചറിയുന്നതോടെ അയാളുടെ ജീവിതം മാറുകയാണ്.. പിന്നീട് അവരുടെ കുടുംബജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്.. അച്ഛനമ്മമാരുടെ പ്രണയം കണ്ടുവേണം മക്കൾ വളരാൻ എന്ന അതിസുന്ദരമായ ഒരു സന്ദേശമാണ് ചിത്രം നൽകുന്നത്.. പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ എന്നത്തെയും പോലെ മോഹൻലാൽ ഉലഹന്നാനായി ജീവിച്ചു കൂടെ ആനിയമ്മയായി മീനയും.. അവരുടെ കെമിസ്ട്രി ഇത്തവണയും നല്ല രീതിയിൽ വർക് ഔട്ട് ആയിട്ടുണ്ട്.. മക്കളായി എത്തിയ ഐമയും സനൂപും അവരവരുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട്.. അനൂപ് മേനോൻ അപ്രതീക്ഷിതമായി നല്ല പ്രകടനമായിരുന്നു.. പ്രത്യേകിച്ചും രണ്ടാം പകുതിയിൽ വരുന്ന ഫോൺ വിളി രംഗങ്ങൾ ചിരിപ്പിച്ചു.. അലൻസിയർ, ഷറാഫുദീൻ, ഷാജോൺ തുടങ്ങി ഒരുപിടി സഹതാരങ്ങളും ചിത്രത്തിലുണ്ട്.. പ്രമോദ് പിള്ളയുടെ ഛായാഗ്രഹണം നന്നായിരുന്നു.. സിന്ധുരാജിന്റെ തിരക്കഥ ആദ്യ പകുതിയിൽ ചെറിയ വലിപ്പിക്കൽ അനുഭവപ്പെട്ടെങ്കിലും മികച്ച ഒരു രണ്ടാം പകുതിയുമായി ശക്തമായി തിരിച്ചു വന്നു.. ആദ്യ പകുതിയിൽ കുറച്ചധികം ദ്വയാർത്ഥ പ്രയോഗങ്ങൾ വരുന്നതായുണ്ട്.. എന്തായാലും സിന്ധുരാജ് ചതിച്ചില്ല.. ചിത്രത്തിലെ ഗാനങ്ങൾ ആണ് ഒരു പോരായ്മയായി തോന്നിയത്.. ഒന്നും അങ്ങോട്ട് മുഴുവനായി തൃപ്തിപ്പെടുത്തിയില്ല.. മൊത്തത്തിൽ പറഞ്ഞാൽ.. ചെറിയ നർമ്മരംഗങ്ങളും ഉലഹന്നാന്റെ മടുപ്പും എല്ലാം നമ്മിലേക്ക് എത്തിക്കുന്ന ഒരു ശരാശരി ഒന്നാം പകുതിയും അതിനുശേഷം നമ്മെ നന്നായി ആസ്വാധിപ്പിച്ചു പിടിച്ചിരുത്തുന്ന, നല്ല നീറ്റ് ക്ലൈമാസൊട് കൂടിയ അതിസുന്ദരമായ ഒരു സന്ദേശം നൽകുന്ന രണ്ടാം പകുതിയും.. അതാണ് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ.. ഒരു സിനിമ ആസ്വാദകൻ അല്ലെങ്കിൽ ഒരു മോഹൻലാൽ ആരാധകൻ എന്നതിനേക്കാളുപരി ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ കൂടി ഞാൻ ഈ ചിത്രത്തെ സമീപിച്ചിട്ടുണ്ടാകാം.. അതുകൊണ്ടു തന്നെ വളരെയാധികം റിലവെന്റ് ആയ ഒരു സന്ദേശം നൽകുന്ന ചിത്രം നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.. അപ്പൊ ഇനി പ്രണയിക്കാം.. കുടുംബങ്ങളുടെ ഓരോ അച്ഛനമ്മമാരും ഉലഹന്നാനെയും ആനിയമ്മയെയും പോലെ പ്രണയിക്കട്ടെ.. ആ പ്രണയം കണ്ടു അവരുടെ മക്കൾ വളരട്ടെ.. മുന്തിരിവള്ളികൾ തളിർക്കട്ടെ.. മുന്തിരിവള്ളികൾ തളിർക്കുന്നു : 3.5/5 @Vincent Gomas Ithaa Rvw @Mangalassery Karthikeyan nte,,