1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review My Santa - My Review !!!

Discussion in 'MTownHub' started by Adhipan, Dec 30, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    My Santa Movie

    കുട്ടികളെ ചിരിപ്പിച്ചും കുടുംബപ്രേക്ഷകരെ ചെറുതായ് ചിന്തിപ്പിച്ചും കണ്ണ് നനയിച്ചും പറഞ്ഞു പോകുന്ന ഒരു കുഞ്ഞു ചിത്രം.... കൊച്ചു കുട്ടികൾക്കുള്ള ഒരു മനോഹരമായ കുഞ്ഞു ക്രിസ്മസ് സമ്മാനം അതാണ് മൈ സാന്റാ.

    ചെറിയ കുട്ടികളേയും കൊണ്ട് അവധി ആഘോഷിക്കാൻ ഇറങ്ങിയാൽ അവർക്ക് നൽകാൻ കഴിയുന്നൊരു മനോഹരമായ സമ്മാനമാണ് മൈ സാന്റാ. അവരെ സന്തോഷിപ്പിക്കുന്ന.... അവർക്ക് ആസ്വദിച്ചു കാണാൻ സാധിക്കുന്ന എല്ലാ ചേരുവകളും അടങ്ങിയ ഒരു കൊച്ചു ചിത്രം.

    കുട്ടികൾക്കുള്ള വെറുമൊരു കൊച്ചു ചിത്രം എന്നതിലുപരി മികച്ച ഒരു ഓർമ്മപ്പെടുത്തലുമാണ് മൈ സാന്റാ. ചെറിയ പ്രായത്തിൽ അപ്പോഴത്തെ കാര്യം നടക്കാൻ വേണ്ടി കുട്ടികളെ പറ്റിക്കാൻ പറയുന്ന പല കാര്യങ്ങളും അവരുടെ മനസ്സിനെ എത്രത്തോളം സ്വാധീനിക്കുന്നു എന്നും ഭാവിയിൽ അത് വരുത്തി വെക്കുന്ന ഭവിഷ്യത്തുകളും പ്രശ്നങ്ങളും പറഞ്ഞു തരുന്നുണ്ട് ചിത്രം. എങ്ങനെയൊക്കെ അവരുടെ ജീവിതത്തെ അത് ബാധിക്കും എന്നത് വ്യക്തമായി വരച്ചു കാണിക്കുന്നുണ്ട്.

    "Maturity is all about losing your innocence" പക്വത നഷ്ടപ്പെടുത്തുന്ന ഒന്നാണ് നമ്മുടെ നിഷ്കളങ്കത.... പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ സ്വഭാവത്തിലേക്ക് കടന്നു വരുന്ന ചില മോശം കാര്യങ്ങളാണ് കളവ് പറയുന്നതും അസൂയയും അഹങ്കാരവും വൈരാഗ്യംവും പകയും സഹജീവികളോട് സ്നേഹമില്ലായ്മയും എല്ലാം.... ഇതൊക്കെ തിരിച്ചു പിടിക്കാൻ നമ്മള് മറ്റൊരു സ്ഥലത്തേക്കും പോകേണ്ട.... അല്ലേൽ മറ്റുള്ള മഹാന്മാരെ മാതൃകയാക്കാൻ നിൽക്കേണ്ട.... നമ്മള് ഒന്ന് ചുറ്റും കണ്ണോടിച്ചു നോക്കിയാൽ കാണാം ഒരുപാട് കുരുന്നുകളെ അവരെ മാതൃകയാക്കിയാൽ മതി അവർക്ക് സഹജീവികളോട് ഉള്ള സ്നേഹവും ആ കുഞ്ഞു മനസ്സുകളിലെ നിഷ്കളങ്കതയും സത്യസന്ധതയും എല്ലാം നമ്മള് കണ്ട് പഠിച്ചാൽ മതി.... ഇത്തരം കാര്യങ്ങളിൽ എല്ലാം കുട്ടികൾ ആവണം നമ്മുടെ റോൾ മോഡൽസ്.... പിന്നെ കുട്ടികളെ വളർത്തുന്നതിൽ ഇതിൽ വലിയ പങ്കുണ്ട്. ഇത്തരം ഒരു സന്ദേശം കൂടെ ഐസയുടേയും അന്നയുടേയും ഫ്രണ്ട്ഷിപ്പിലൂടെ ചിത്രം പകർന്നു നൽകുന്നുണ്ട്.

    അണിയറയിലേക്ക് വന്നാൽ Jemin Cyriacന്റെ ശരാശരിക്കും മുകളിൽ നിൽക്കുന്ന രചനയെ Dir Sugeeth നല്ല രീതിയിൽ തന്നെ അണിയിച്ചൊരുക്കിയിട്ടുണ്ട്.... സുഗീത് സിനിമകളിൽ അദ്ദേഹം ഷൂട്ടിന് വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾക്ക് സിനിമയേക്കാൾ ഭംഗിയുണ്ടാവാറുണ്ട് ആ രീതി അദ്ദേഹം മൈ സാന്റായിലും പിന്തുടർന്നിട്ടുണ്ട്. ചിത്രത്തിന്റെ രണ്ട് നെടുംതൂണുകൾ ആണ് Vidyasagarഉം Faizal Aliയും.... ഊട്ടിയുടെ സൗന്ദര്യത്തെ മുഴുവൻ തന്റെ ക്യാമറക്കണ്ണുകളിലൂടെ മനോഹരമായി ആവാഹിച്ച് എടുത്തിട്ടുണ്ട് ഫൈസൽ അലിയെന്ന ഛായാഗ്രാഹകൻ.... ചിത്രത്തെ കളർഫുൾ ആക്കി മാറ്റിയതിൽ ഛായാഗ്രഹണത്തിന്റെ പങ്ക് വലുതാണ്. അതുപോലെ തന്നെയാണ് സംഗീതവും.... മനോഹരമായ മൂന്നാല് ഗാനങ്ങളുണ്ട് ചിത്രത്തിൽ.... പ്രിയപ്പെട്ട സംഗീത സംവിധായകൻ വിദ്യാസാഗറിന്റെ തിരിച്ചു വരവും കൂടെയാണ് മൈ സാന്റാ.... മനോഹരമായ സംഗീതം. ചിത്രത്തിന് അദ്ദേഹത്തിന്റെ സംഗീതം നൽകിയ മൈലേജ് ചെറുതല്ല. V.Sajanന്റെ എഡിറ്റിങ്ങും നിലവാരം പുലർത്തി. ഫിക്ക്ഷനും റിയലിസവും ഭംഗിയോടെ തന്നെ ഇടകലർത്തി അവതരിപ്പിച്ച തിരക്കഥയിൽ കുട്ടികളെ രസിപ്പിക്കുന്നതിന് വേണ്ടി ഒരുക്കിയ ഫാന്റസി കാഴ്ചകളിൽ ഛായാഗ്രഹണത്തിന് ഒപ്പം തന്നെ മികവ് പുലർത്തിയ ഒന്നാണ് CGI.

    ഇനി ചിത്രത്തിന്റെ നട്ടെല്ലിലേക്ക് വരാം....

    Baby Manasvi..... അത്ഭുതം, വിസ്മയം എന്നീ വാക്കുകളൊന്നും മതിയാകാതെ വരും ഈ കുട്ടിയെ വിശേഷിപ്പിക്കാൻ.... ഏഴ് വയസ്സിനടുത്ത് മാത്രം പ്രായമുള്ള ആ കുട്ടിയുടെ മുഖത്ത് സെക്കന്റുകൾ കൊണ്ട് മിന്നി മറയുന്ന ഭാവങ്ങൾ നമ്മുടെ പല പ്രമുഖ അഭിനേതാക്കൾക്ക് പോലും സാധിക്കില്ല എന്ന് നിസ്സംശയം പറയാം. മൈ സാന്റായുടെ നട്ടെല്ല് ആണ് മാനസ്വിയുടെ പ്രകടനം.... അഭിനയം കൊണ്ട് മാത്രമല്ല ഈ കൊച്ചു മിടുക്കി നമ്മളെ ഞെട്ടിക്കുന്നത് തമിഴ്നാട്ടുകാരിയായ ഈ കുട്ടി മലയാളം സംഭാഷണങ്ങൾക്ക് വളരെ വ്യക്തമായി തന്നെ ചുണ്ട് അനക്കുന്നത് ഒക്കെ അത്ഭുതം തന്നെയാണ്.... ഇവിടത്തെ മലയാളികളായ കുട്ടികൾക്കും എന്തിന് വലിയ അഭിനേത്രികൾക്ക് വരെ സാധിക്കാത്ത ഒരു കാര്യമാണത്. ഐസ എലിസബത്ത് ജേക്കബ് എന്ന കഥാപാത്രമായി ആ കുട്ടി സ്വയം മറന്നു ജീവിച്ചു എന്ന് വേണം പറയാൻ. ആദ്യാവസാനം അവളുടെ ചുമലിൽ ആയിരുന്നു ചിത്രം. ശരിക്കും അനുഗ്രഹീത കലാകാരി. പ്രതിഭയാണ് പ്രതിഭാസമാണ്.

    മാനസ്വിക്ക് ഒപ്പം തന്നെ എടുത്ത് പറയേണ്ടുന്ന ഒരു പേരാണ് Baby Devanandha..... അന്ന തെരേസ എന്ന കഥാപാത്രമായി വേഷമിട്ട ദേവനന്ദയും ഗംഭീര പ്രകടനമായിരുന്നു.... കണ്ണ് നനയിച്ച കഥാപാത്രം. മികച്ചു നിന്നു ഈ കുരുന്നിന്റെ പ്രകടനവും.

    ഐസയുടെ സാന്റായായി എത്തിയ Dileep കുട്ടികളെ രസിപ്പിക്കുന്ന രീതിയിൽ.... തന്റെ സ്വസിദ്ധമായ ശൈലിയിൽ മികവുറ്റ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ബോഡി ലാംഗ്വേജും ശബ്ദവും എല്ലാം കുട്ടികൾക്ക് രസിക്കുന്ന രീതിയിലാണ് അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. ക്ലൈമാക്സ്‌ രംഗങ്ങളിലെ വൈകാരിക രംഗങ്ങളും അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമായിരുന്നു.

    ചിത്രത്തിൽ കൂടുതൽ ചിരിപ്പിക്കുന്നത് Dharmajanന്റെ കഥാപാത്രമാണ്.... CID മൂസയിലെയൊക്കെപ്പോലെ കുട്ടികളെ കുടു കുടാ ചിരിപ്പിക്കുന്ന കുറച്ച് രംഗങ്ങളുണ്ട് ചിത്രത്തിൽ.....

    Siddique, Sai Kumar, Kalabhavan Shajon, Indrans, Manju Sunichen, Anusree, Sunny Wayne, Etc തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്.

    അഥിതികളായി ഒന്ന് രണ്ട് സീനുകളിൽ വന്നു പോയ അഭിനേതാക്കളും തങ്ങളുടെ ഭാഗങ്ങൾ നിലവാരത്തോടെ അവതരിപ്പിച്ചു.

    കുട്ടികളെ രസിപ്പിക്കുന്ന.... കുടുംബപ്രേക്ഷകരുടെ കണ്ണ് ചെറുതായ് നനയിക്കുന്ന.... മുതിർന്നവർക്ക് ചെറിയൊരു പാഠമായ ഒരു കുഞ്ഞ് ഫീൽഗുഡ് എന്റർടൈനറാണ് മൈ സാന്റാ. ദിലീപിന്റെ ഔട്ട്‌ ആൻഡ് ഔട്ട്‌ കോമഡി ചിത്രം പ്രതീക്ഷിച്ച് ഏതേലും യൂവതലമുറ കയറുവാണേൽ അവർക്ക് വലിയ നിരാശയായിരിക്കും ചിത്രം. തിയ്യേറ്ററിനകത്ത് കയറി വിചാരിച്ച സംഭവം അല്ലാത്തത് കൊണ്ട് ആസ്വദിച്ചു കാണുന്ന കുട്ടികളേയും കുടുംബങ്ങളേയും കൂവിയും കമന്റ്‌ അടിച്ചും ബുദ്ധിമുട്ടിക്കുന്ന കാഴ്ച കാണാനായി അതുകൊണ്ട് പറയുകയാണ് ഇത് നിങ്ങൾക്കുള്ള സിനിമയല്ല കുട്ടികളേയും കൊണ്ട് വെക്കേഷൻ ആഘോഷമാക്കാൻ പോകുന്നവർക്ക് അവരുടെ കുഞ്ഞു കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന ഒരു കുഞ്ഞു ക്രിസ്മസ് ഗിഫ്റ്റ് ആണ് മൈ സാന്റാ.

    നല്ല രീതിയിൽ പ്രമോഷൻ നടത്തിയിരുന്നേൽ വെക്കേഷന് കുട്ടികളേയും കുടുംബ പ്രേക്ഷകരേയും ആകർഷിക്കാൻ പറ്റുന്ന ഒരു ചിത്രമായിരുന്നു ഇത് പക്ഷേ ഇങ്ങനൊരു സിനിമ ഇറങ്ങിയത് പോലും പലരും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം അത്രയ്ക്ക് പരിതാപകരമാണ് പ്രമോഷൻ.

    കുഞ്ഞിലേ മുതൽ മുത്തശ്ശൻ പറഞ്ഞു കൊടുത്ത സാന്റാ കഥയും വിശ്വസിച്ച് ക്രിസ്മസിന് സാന്റായേയും പ്രതീക്ഷിച്ചിരിക്കുന്ന ഐസയുടേയും ഒരു ക്രിസ്മസ് രാത്രി അവളുടെ ആഗ്രഹങ്ങൾ നടത്തികൊടുക്കാൻ എത്തിച്ചേരുന്ന സാന്റായും ആയിട്ടുള്ള അവളുടെ ഒരു രാത്രി യാത്രയാണ് മൈ സാന്റാ. ആദ്യ പകുതി ഐസയുടെ സ്കൂൾ ജീവിതവും അയല്പക്കവുമൊക്കെയായി പോകുന്ന ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് സാന്റായുമൊത്തുള്ള യാത്ര ആരംഭക്കുന്നത്. കുട്ടികൾക്ക് ഏറെ രസിക്കുന്ന രീതിയിലുള്ള യാത്ര.

    കുട്ടികളെ ചിരിപ്പിച്ചും കുടുംബപ്രേക്ഷകരെ ചെറുതായ് ചിന്തിപ്പിച്ചും കണ്ണ് നനയിച്ചും പറഞ്ഞു പോകുന്ന ഒരു കുഞ്ഞു ചിത്രം.... കൊച്ചു കുട്ടികൾക്കുള്ള ഒരു മനോഹരമായ കുഞ്ഞു ക്രിസ്മസ് സമ്മാനം അതാണ് മൈ സാന്റാ.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    Kunjaadu likes this.
  2. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Adhipan likes this.
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanks Bhai
     
    Adhipan likes this.

Share This Page