O ജയസൂര്യ-രഞ്ജിത്ത് ശങ്കർ ടീമിന്റെ ആവാസനമിറങ്ങിയ പുണ്യാളൻ 2 എന്ന സിനിമ എനിക്ക് കടുത്ത നിരാശയായിരുന്നുസമ്മാനിച്ചതെങ്കലും അവരുടെ അടുത്ത സിനിമയ്ക്ക് കയറുമ്പോഴും പ്രതീക്ഷകൾക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല . ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും അവരെ സമൂഹം നോക്കികാണുന്നതും ഒക്കെ വൃത്തിയായി ഒരു മലയാളം കൊമേർഷ്യൽ സിനിമയിൽ ആദ്യമായി ആവിഷ്ക്കരിച്ചത് മേരിക്കുട്ടിയിലൂടെ രഞ്ജിത്ത് ശങ്കറാണെന്നത് പടം കണ്ടുകഴിഞ്ഞപ്പോൾ തോന്നി . ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി മാത്തുക്കുട്ടിയിൽ നിന്നും മേരിക്കുട്ടിയായി മാറുന്ന ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ ലക്ഷ്യമായ പോലീസ് ജോലി നേടാൻ വേണ്ടി ശ്രമിക്കുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ കാതലായ ഭാഗവും.ഒരു ഇൻസ്പിറേഷനാൽ വീഡിയോ കാണുന്നതുപോലെയാണ് മേരിക്കുട്ടി കണ്ടിരിക്കാൻ തോന്നുക.ആളുകളെ പിടിച്ചിരുത്തുന്ന രീതിയിലുള്ള വലിയ കാര്യങ്ങളൊന്നും സിനിമയിൽ ഉള്ളതായി തോന്നിയില്ല (ഗാനങ്ങളടക്കമുള്ളവ ) .എന്നാൽ ഈ സിനിമയിൽ എല്ലാത്തിനുമുപരിയായി ആളുകളെ പിടിച്ചിരുത്തുന്ന ഒരു ഘടകമുണ്ട് . അത് ജയസൂര്യയാണ് ... !! ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം . ആ സിനിമയുടെ മുഴുവൻ എനർജിയും ജയസൂര്യയിലാണ് . ഭിന്ന ലിംഗക്കാരെ വെറും കോമാളി കഥാപാത്രങ്ങളായും ലൈംഗിക വൈകൃതമുള്ളവരായും കാണിച്ചു തന്നിരുന്ന , എന്തിനേറെ പറയുന്നു ഒരു ഭിന്നലിംഗക്കാരനെക്കുറിച്ച് പരാമർശിക്കുമ്പോൾ പശ്ചാത്തലത്തിൽ 'ഓമനപ്പുഴ 'പാട്ട് പാടിയും 'മാങ്ങ പാറി ചളി കുത്ത് ' എന്ന തറ ഹാസ്യം വികലമായി അവതരിപ്പിച്ചും അത് കാണിച്ചു മാത്രം ശീലമുള്ള മലയാള സിനിമയിലേക്ക് മേരിക്കുട്ടി പ്പോലുള്ള ഒരു സിനിമ സമർപ്പിച്ച രഞ്ജിത്ത് ശങ്കറിനിരിക്കട്ടെ ഒരു കയ്യടി. പക്ഷെ നിങ്ങൾ തീർച്ചയായും കണ്ടേ തീരു എന്ന പറയാൻ മാത്രമുള്ള ഒരു ഗംഭീര സൃഷ്ടിയായൊന്നും മേരിക്കുട്ടി അനുഭവപ്പെട്ടിട്ടില്ല .ഒരു തവണ കണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു ഫീൽ ഗുഡ് സിനിമയാണ് മേരിക്കുട്ടി .
Thanks bro njan ariyan agrahichirunna oru karyam valare vyekthamai paranj thannu... ഭിന്ന ലിംഗക്കാരെ വെറും കോമാളി കഥാപാത്രങ്ങളായും ലൈംഗിക വൈകൃതമുള്ളവരായും കാണിച്ചു തന്നിരുന്ന , എന്തിനേറെ പറയുന്നു ഒരു ഭിന്നലിംഗക്കാരനെക്കുറിച്ച് പരാമർശിക്കുമ്പോൾ പശ്ചാത്തലത്തിൽ 'ഓമനപ്പുഴ 'പാട്ട് പാടിയും 'മാങ്ങ പാറി ചളി കുത്ത് ' എന്ന തറ ഹാസ്യം വികലമായി അവതരിപ്പിച്ചും അത് കാണിച്ചു മാത്രം ശീലമുള്ള മലയാള സിനിമയിലേക്ക് മേരിക്കുട്ടി പ്പോലുള്ള ഒരു സിനിമ സമർപ്പിച്ച രഞ്ജിത്ത് ശങ്കറിനിരിക്കട്ടെ ഒരു കയ്യടി. Good one...