Watched Njan Marykutty കണ്ടിട്ട് കുറച്ച് ദിവസമായി..... ഇങ്ങനൊരു ശക്തമായ വിഷയമെടുത്ത് അത് മനോഹരമായി രചിച്ച് അതിലും മനോഹരമായി ഏതൊരു പ്രേക്ഷകന്റേയും മനസ്സിൽ ആഴത്തിൽ കൊള്ളും വിധം അണിയിച്ചൊരുക്കിയ സംവിധായകൻ ശ്രീ Ranjith Sankarന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. Jayasurya എന്ന അഭിനേതാവിന്റെ മികച്ച പ്രകടനം. അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് ആണെന്ന അഭിപ്രായം ഇല്ല. Aju Varghese, Innocent, ജോജു ജോർജ്ജ്, ശോഭ മോഹൻ, Malavika menon, സിദ്ധാർഥ് ശിവ, Jewel Mary, V.R. Manikandan, Suraj Venjaramoodu, ശിവജി ഗുരുവായൂർ, പ്രദീപ് കോട്ടയം,etc.... തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ മികച്ചു നിന്നു. പ്രത്യേകിച്ച് ജോജുവും മണികണ്ഠനും. വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും ആനന്ദ് മധുസൂദനന്റെ സംഗീതവും വി.സാജന്റെ എഡിറ്റിങ്ങും എടുത്ത് പറയേണ്ടവയാണ്. ഞാൻ മേരിക്കുട്ടി എല്ലാ അർത്ഥത്തിലും സംവിധായകന്റെ..... എഴുത്തുകാരന്റെ സിനിമയാണ്..... മേരിക്കുട്ടി ഒരു ഓർമ്മപ്പെടുത്തലാണ്..... ഒരു ധൈര്യമാണ്...... ഒരു പ്രചോദനമാണ്.... ഒരു ഊർജ്ജമാണ്.... പലരുടേയും ഇനിയും മാറിയിട്ടില്ലാത്ത നാറിയ ചില കാഴ്ച്ചപ്പാടുകൾക്കും സ്വഭാവങ്ങൾക്കും വിശ്വാസങ്ങൾക്കും പ്രവർത്തികൾക്കും തോന്നലുകൾക്കും ചിന്തകൾക്കുമെതിരെയുള്ള ശക്തമായൊരു പ്രഹരമാണ്..... ഒപ്പം ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. തീർച്ചയായും തിയ്യേറ്ററിൽ നിന്നും തന്നെ കാണാൻ ശ്രമിക്കുക. ഒരിക്കൽ കൂടെ ശ്രീ രഞ്ജിത്ത് ശങ്കറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഒപ്പം ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും. (അഭിപ്രായം തികച്ചും വ്യക്തിപരം )