Theatre : Pvr Kochi Showtime : 1.15 pm Status : 50% 2013ൽ പുറത്തിറങ്ങിയ നൗ യൂ സീ മീ എന്ന മാജിക്കൽ ഹീസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം.. ആദ്യ ഭാഗം ഇന്നലെ മാത്രമാണ് കണ്ടത്, എന്തുകൊണ്ടോ കാണാൻ മിസ്സ് ആയ ഒരു ചിത്രമായിരുന്നു അത്.. എന്നാൽ കണ്ടപ്പോൾ ഇഷ്ടപ്പെടുകയും ചെയ്തു.. ആദ്യ ഭാഗം നിർത്തിയിടത്തു നിന്നാണ് ചിത്രം തുടങ്ങുന്നത്.. അവസാന ഹീസ്റ്റ് കഴിഞ്ഞു ഒരു കൊല്ലത്തെ ഒളിച്ചു താമസത്തിനുശേഷം ഹോഴ്സ്‌മെൻ എന്നറിയപ്പെടുന്ന നാൽവർ മജീഷ്യൻ സംഘം - ഡാനിയൽ അറ്റലസ് (ജെസ്സീ എൽസെൻബെർഗ്), മെറിറ്റ് മെക്കിന്നെയ് (വൂഡി ഹറൽസെൻ), ജാക്ക് വിൽഡർ (ഡേവ് ഫ്രാങ്കോ) ഒപ്പം പുതിയ റിക്രൂട്ടിട്മെന്റ് ലുലാ മെയ് (ലിസ്സി കപ്ലൻ).. അഞ്ചാമനും തലവനും ആയ ഡൈലൻ റോഡ്സിന്റെ (മാർക് റൂഫാലോ) നിർദേശാനുസരണം അടുത്ത മിഷന് ഇറങ്ങിത്തിരിക്കുന്നു.. ഒവൻ കേസ് (ബെൻ ലാംബ്) എന്ന ടെക്കി ഭീമന്റെ പുതിയ സോഫ്റ്റ് വെയർ ലോഞ്ച് കൈയടക്കി ആ സോഫ്റ്റ് വെയറിന്റെ ശെരിയായ ഉദ്ദേശം ലോകത്തിനു തുറന്നു കാട്ടുക എന്നതായിരുന്നു ആ മിഷൻ, എന്നാൽ പല കണക്കുകൂട്ടലുകളും തെറ്റുകയും ഹോഴ്സ്‌മെൻ മക്കാവു യിലേക്ക് കിഡ്നാപ് ചെയ്യപ്പെടുകയും ചെയ്യുന്നു, കിഡ്നാപ് ചെയ്യുന്നത് ആർതർ ട്രെസ്സ്‌ലേറുടെ (മൈക്കിൾ കൈൻ) മകനും ടെക്കിയുമായ വാൾട്ടർ മാബ്രിയും (ഡാനിയൽ റാഡ്ക്ലിഫ്).. തുടർന്നു നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം.. ഒന്നാം ഭാഗത്തോളം ത്രിൽ നൽകുന്നതിൽ ചിത്രം പരാജയപ്പെട്ടു എന്നു തന്നെ പറയാം.. ഒന്നാം ഭാഗത്തിലെ ആ 'WoW' ഫാക്ടർ ഇവിടെ മിസ്സിങ് ആണ്.. ഡാനിയൽ റാഡ്ക്ലിഫ് വില്ലൻ വേഷത്തിൽ എത്തുന്നത് ഒരു പുതുമ ആയിരുന്നു എന്നാലും ഈ വില്ലത്തരം ആ മുഖത്തിനും ആകാരത്തിനും ചേർന്നില്ല എന്നു തോന്നി, പലപ്പോഴും എനിക്ക് തോന്നിയത് ജി വി പ്രകാശ് വില്ലൻ റോൾ ചെയ്യുന്ന ഒരു ഫീൽ ആയിരുന്നു.. ഒന്നാം പകുതിയിൽ അവസാനത്തോടെ ഉള്ള.. മോഷ്ടിച്ച ചിപ്പ് ഒരു പ്ലെയിങ് കാർഡ് വെച്ചു ഹൈഡ് ചെയ്ത് അതു സെക്യൂരിറ്റി ചെക്ക്ആപ്പിന് ഇടയിലൂടെ കടത്തിക്കൊണ്ടു പോകുന്ന ഒരു രംഗമുണ്ട്, അതാണ് ഈ ചിത്രത്തിലെ ഏറ്റവും മികച്ച സീനും നിർഭാഗ്യവശാൽ ആകെ മികച്ച സീനും..!! പ്രീ ക്ലൈമാക്സിലെ ട്വിസ്റ്റും താരതമ്യേന കൊള്ളാം എന്നു പറയാം എന്നു മാത്രം.. എന്നിരുന്നാലും ഒന്നാം ഭാഗവുമായി തട്ടിച്ചു നോക്കുമ്പോൾ നിരാശ സമ്മാനിക്കുന്നു ഈ രണ്ടാം ഭാഗം.. നൗ യൂ സീ മീ 2 : 2.5/ 5