Watched ഒടിയൻ ബിരിയാണി തരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയിട്ട് വിളമ്പി തന്നത് പുട്ടും കടലയും. V A Shrikumar Menon എന്ന വ്യക്തി ഒടിയൻ എന്ന സിനിമ അനൗൺസ് ചെയ്തത് മുതൽ സിനിമ റിലീസ് ആകുന്നതിന് തൊട്ട് മുൻപ് വരെ പറഞ്ഞോണ്ടിരുന്ന കാര്യങ്ങൾ എടുക്കാം.... "ഒടിയൻ ഒരു മാസ്സ് സിനിമയാണ്.... മലയാളികൾ ഇന്നേവരെ കാണാത്ത തരത്തിലുള്ള ആക്ഷൻ സീനുകളാണ് ചിത്രത്തിലുള്ളത്.... കഥയില്ലാത്ത ഒരു മാസ്സ് പടമല്ല ശക്തമായ ഒരു കഥയുള്ള ഒരു മാസ്സ് സിനിമയാണ്.... മോഹൻലാലിന് ഇന്ത്യയിലെ എല്ലാ അവാർഡുകളും ലഭിക്കും.... പീറ്റർ ഹെയിനിന് നാഷണൽ അവാർഡ് ലഭിക്കും.... നരസിംഹത്തിന് ദേവാസുരത്തിൽ ഉണ്ടായ മകനാണ് ഒടിയൻ മാണിക്യൻ..... മലയാള സിനിമയെ വേറൊരു തലത്തിൽ എത്തിക്കുന്ന ചിത്രമായിരിക്കും ഒടിയൻ...." ഇതുപോലുള്ള കാര്യങ്ങളാണ് ശ്രീകുമാർ മേനോൻ നിരന്തരം.... രായ്ക്കുരാമാനം പറഞ്ഞോണ്ടിരുന്നത്.... ഒരുപക്ഷേ അയാളുടെ ഉറക്കത്തിൽ വരെ അയാള് ഇങ്ങനെ പറഞ്ഞിട്ടുണ്ടാവണം. എത്രയൊക്കെ തള്ള് എന്ന് പറഞ്ഞാലും ചിത്രത്തിന്റെ സംവിധായകൻ നിരന്തരം ഇങ്ങനയൊക്കെ പറയുന്നത് കേട്ടാലും ചിത്രത്തിന്റെ പ്രമോഷൻ രീതി കണ്ടാലും അയാളുടെ ആ കോൺഫിഡൻസ് കണ്ടാലും ഏതൊരാളും ആ ചിത്രത്തിന്മേൽ വലിയ പ്രതീക്ഷ വെക്കും.... ചിത്രത്തിന്റെ ട്രെയ്‌ലറും ആ പ്രതീക്ഷകൾ ശരിവെക്കും വിധമായിരുന്നു.... ഞാനും അങ്ങനെ ഒരുപാട് പ്രതീക്ഷകളോടെ കാണാൻ പോയതാണ് ഒടിയൻ എന്ന സിനിമ. ചിത്രത്തിലേക്ക് വന്നാൽ.... ഹർത്താലിനെ തോൽപ്പിച്ച ഒടിയനെ കാണാൻ പുലർച്ചെ നാല് മണിക്ക് തന്നെ ഒരുപാട് ആവേശത്തോടെ അതിനേക്കാൾ പ്രതീക്ഷയോടെ തിയ്യേറ്ററിൽ എത്തിയ എനിക്ക് ഒടിയൻ സമ്മാനിച്ചത് വലിയ സങ്കടമാണ്.... ആ ഒരു പ്രഹരത്തിന്റെ ശക്തി അത്രമേൽ വലുതായിരുന്നു. ചിത്രത്തിന്റെ ആദ്യത്തെ ഒരു 20 മിനുട്ട് ഏകദേശം ശ്രീകുമാർ മേനോന്റെ വാക്കുകൾ ശരിവെക്കും വിധം തന്നെയായിരുന്നു.... ഒടിയൻ മാണിക്യനിലേക്കുള്ള ഒരു ചെറിയ ബൂസ്റ്റിംഗ് ആയിരുന്നു.... അത് തരക്കേടില്ലാതെ വന്നിട്ടുണ്ടായിരുന്നു. പിന്നീട് ഊതി വീർപ്പിച്ച ബലൂൺ ഒറ്റയടിക്ക് കാറ്റ് പോയ പോലെയായി.... വലിയ ആവേശത്തോടെ കാവടി തുള്ളി വന്ന പലരും മുഖത്തോട് മുഖം നോക്കിയിരിക്കുന്ന കാഴ്ച്ചകൾക്കായിരുന്നു പിന്നീട് തിയ്യേറ്റർ സാക്ഷ്യം വഹിച്ചത്. V A Shrikumarലേക്ക് വന്നാൽ ഒരു സംവിധായകൻ എന്ന രീതിയിൽ അദ്ദേഹം ഒരു തികഞ്ഞ പരാജയം തന്നെയായിരുന്നു.... ചിത്രത്തിന്റെ ഓരോ രംഗങ്ങളിലും അത് വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ നാവാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശത്രു..... കാരണം നുണ പറയാൻ വേണ്ടി മാത്രമാണ് ആ നാവ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. ആ നാക്കിന്റെ പവറിന്റെ പകുതി പോലും ഈ സിനിമയിൽ ഇല്ല എന്നതാണ് വസ്തുത. ഒരുപക്ഷേ അദ്ദേഹം ഈ തള്ളിമറിക്കലുകൾ നടത്തിയിരുന്നില്ലേൽ ഒരു കൊച്ചു സിനിമ എന്ന രീതിയിൽ പ്രേക്ഷകൻ കൊള്ളാം എന്നൊരു അഭിപ്രായം എങ്കിലും പറയുമായിരുന്നു. ഒരു ഉളുപ്പും ഇല്ലാതെ തള്ളുന്നതിന്റെ കൂടെ കോടികളുടെ കണക്കുകളും കൂടെ ഇങ്ങേര് പറഞ്ഞിരുന്നു ആ ഒരു ക്വാളിറ്റി vfx കാര്യത്തിലെങ്കിലും ഉണ്ടാവുമെന്ന് കരുതി. ഇത് പ്രതീക്ഷയുടെ കൊടുമുടി കയറ്റി വെച്ചിട്ട് അവിടന്ന് തള്ളി താഴെയിട്ടാൽ എന്തായിരിക്കും അവസ്ഥ.... ഈ സിനിമയുടെ ഏറ്റവും വലിയ അല്ലേൽ ഒരേയൊരു നെഗറ്റീവ് എന്നത് ശ്രീകുമാർ മേനോൻ എന്ന വ്യക്തി മാത്രാണ്. ഇപ്പൊ അദ്ദേഹം പറയുന്നത് ഒടിയനെ ഒരു മാസ്സ് സിനിമ എന്ന രീതിയിൽ സമീപിക്കരുത് ഇത് ഒരു ക്ലാസ്സ് സിനിമയാണ് ഇമോഷണൽ ചിത്രമാണ് എന്നൊക്കെയാണ്.... ഓന്തിനെ വെല്ലും തരത്തിൽ നിറം മാറുന്ന കൂട്ടരെ വേറെ പേരിട്ടാണ് വിളിക്കാറുള്ളത് അത് എന്തായാലും പറയുന്നില്ല. എല്ലാ അർത്ഥത്തിലും ഒരു തികഞ്ഞ പരാജയമായ സംവിധായകൻ. Harikrishnan Kornath ഇദ്ദേഹവും തള്ളിമറിക്കലിൽ ഒട്ടും പുറകിൽ അല്ലായിരുന്നു പക്ഷെ അതൊന്നും സ്‌ക്രിപ്പ്റ്റിൽ കണ്ടില്ല എന്നുമാത്രം. Shaji Kumar ഷാജി ചേട്ടൻ തന്റെ ഭാഗം മനോഹരമാക്കി. മനോഹരമായ ഛായാഗ്രഹണം. Peter Hein പ്രതീക്ഷകൾക്ക് മേൽ മങ്ങലേൽപ്പിച്ച മറ്റൊരു വ്യക്തി. ആക്ഷൻ സീനുകൾ എല്ലാം വളരെ മോശമായിരുന്നു. M Jayachandran അതിമനോഹരം എന്നൊന്നും പറഞ്ഞാൽ മതിയാകില്ല അത്രയേറെ മികച്ച ഗാനങ്ങൾ ആയിരുന്നു ചിത്രത്തിൽ അദ്ദേഹം ഒരുക്കിയിരുന്നത്. പക്ഷേ അതിന് വേണ്ടി ശ്രീകുമാർ ഒരുക്കിയ ദൃശ്യങ്ങൾ അമ്പേ പരാജയവും. Sam C S ചിത്രത്തിലെ മറ്റൊരു പോസിറ്റീവ് വശം സാം ഒരുക്കിയ പശ്ചാത്തല സംഗീതമാണ് മികച്ച വർക്ക്. John Kuttyയുടെ എഡിറ്റിംഗ് നന്നായിരുന്നു. Mohanlal ലാലേട്ടൻ ഒരുപാട് അധ്വാനിച്ചിട്ടുണ്ട് ഈ സിനിമയ്ക്ക് വേണ്ടി.... ശാരീരികമായി ഒരുപാട് അധ്വാനിച്ചിട്ടുണ്ട്... ഒരുപാട് വേദനകൾ സഹിച്ചിട്ടുണ്ട്.... പ്രകടനത്തിന്റെ കാര്യമായാലും അദ്ദേഹത്തിന്റെ ഭാഗം ക്ലീൻ ആണ്. അദ്ദേഹത്തിന്റെ കാര്യമോർത്ത് മാത്രമാണ് സങ്കടം. ഈ പ്രായത്തിലും ആ മനുഷ്യൻ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. വിസ്മയം. Manju Warrier ഒരുപാട് സ്പേസ് ഉള്ളൊരു കഥാപാത്രമായിരുന്നു പ്രഭ.... ചില രംഗങ്ങളിലെ ചെറിയ കല്ലുകടിയൊഴിച്ചു നിർത്തിയാൽ മഞ്ജു ചേച്ചി നല്ല രീതിയിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. Prakash Raj തന്റെ കഥാപാത്രം നല്ലരീതിയിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിന് ഡബ്ബ് ചെയ്ത വ്യക്തി ആ പ്രകടനത്തിന്റെ ഭംഗി നശിപ്പിച്ചു. സിദ്ദിഖ്, നന്ദു, Sana Althaf,കൈലാഷ്,Etc തുടങ്ങിയവരെല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി. ശ്രീകുമാറിന്റെ തള്ളിമറിക്കലുകൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഭൂരിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുമായിരുന്നു ഈ സിനിമ. വാനോളം പ്രതീക്ഷകളും വാഗ്ദാനങ്ങളും തന്ന ശ്രീകുമാർ മേനോൻ തന്നെയാണ് ഈ ചിത്രം ഇപ്പൊ നേരിടുന്ന ഈ വിമർശനങ്ങൾക്ക് കാരണം.... വില്ലൻ. പലരും പറയുന്നത് കേട്ടു മുൻവിധികൾ ഇല്ലാതെ പോകണം അമിത പ്രതീക്ഷകൾ ഇല്ലാതെ പോകണം എന്നൊക്ക ആനയെ കാണിച്ചു തരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയിട്ട് ഉറുമ്പിനെ കാണിച്ചു തന്നാൽ എന്തായിരിക്കും അവസ്ഥ.... ഉറുമ്പിനും അതിന്റേതായ സൗന്ദര്യമുണ്ട് എന്ന് ഈ തള്ളിയവർ ഓർത്തില്ല. ഉദാഹരണത്തിന് പുലിമുരുകന് ശേഷം വൈശാഖ് എടുക്കുന്ന ഒരു മോഹൻലാൽ ചിത്രം അത് ഒരു കോമഡി എന്റെർറ്റൈനെർ ആണെങ്കിൽ അതിനെ ഒരു മുരുകൻ പ്രതീക്ഷിച്ചു പോയി നിരാശപ്പെട്ട് വിമർശിക്കുന്ന പ്രേക്ഷകൻ ആണേൽ ആ മുൻവിധിയെ ചോദ്യം ചെയ്യാം ഇത് അങ്ങനല്ലല്ലോ.... ഒന്നൊന്നര വർഷത്തോളം സകല മനുഷ്യരുടെ ഉള്ളിലേക്കും നിരന്തരം ഇൻജെക്ട് ചെയ്ത് കയറ്റിയത് വേറെ തരത്തിലായിരുന്നില്ലേ.... ആ വാക്കുകൾ വിശ്വസിച്ച് ആ പ്രതീക്ഷയിൽ പോയി നിരാശനായ പ്രേക്ഷകനെ എങ്ങനെ കുറ്റം പറയാൻ പറ്റും..... ഈ ചിത്രം ഇപ്പോൾ നേരിടുന്ന സകല കളിയാക്കലുകൾക്കും വിമർശനങ്ങൾക്കും ഉത്തരവാദി ശ്രീകുമാർ മേനോൻ എന്ന തള്ളിൽ ബിരുദമെടുത്ത ഒരേയൊരാൾ മാത്രമാണ്. ശരിക്കും ആലോചിച്ചു നോക്കിയാൽ ഒരു അർത്ഥത്തിൽ ഒരു കള്ളൻ. ജനങ്ങളെ പറഞ്ഞു പറ്റിച്ചൊരു വാക്കിന് വിലയില്ലാത്തവൻ. രണ്ടാമൂഴം അയാളുടെ കൈകളിൽ ഏൽപ്പിക്കരുതേയെന്ന് ലാലേട്ടനോട് കേണപേക്ഷിക്കുന്നു. ആന്റണി ചേട്ടനായിരുന്നു ശരി. ഒടിയൻ എന്നെ സംബന്ധിച്ച് ഒട്ടും ആസ്വദിക്കാൻ പറ്റാതെ പോയൊരു ചിത്രമാണ്. ഈയടുത്ത കാലത്തൊന്നും ഇങ്ങനെ പറ്റിക്കപ്പെട്ടിട്ടില്ല. പ്രതീക്ഷകളുടെ കൊടുമുടിയിൽ എടുത്ത് കൊണ്ട് പോയി വെച്ചിട്ട് മുഖത്ത് കാർക്കിച്ചു തുപ്പി തള്ളി താഴെയിട്ടുകളഞ്ഞു ശ്രീകുമാർ. ലാലേട്ടനെയോർത്ത് മാത്രം ഒരുപാട് സങ്കടം കാരണം തന്റെ സിനിമാ ജീവിതത്തിൽ അദ്ദേഹം ഇത്ര കഷ്ടപ്പെട്ടൊരു ചിത്രമില്ല. ആ കാര്യം ഓർത്ത് മിണ്ടാതിരിക്കാം എന്ന് വെച്ചാൽ ശ്രീകുമാർ സമ്മതിക്കുന്നില്ല ക്ഷമിക്കൂ പ്രിയപ്പെട്ട ലാലേട്ടാ..... ഒരു കള്ളന്റെ വാക്കുകേട്ട് ഒരുപാട് പ്രതീക്ഷിച്ച് തകർന്നു പോയൊരു ആരാധകനാണ്.... മേനോനേ നന്നായി വരും ട്ടാ..... നന്നായി വരും (അഭിപ്രായം തികച്ചും വ്യക്തിപരം)
Good review...enikku chirikkano karayano sreekumar ne odichittu thallano ennu onnum arinjooda.... Very well written adhipan Sent from my LG-H860 using Tapatalk
Thallellaam viswasichu raavile 4 maniku eneetu Padam kandavar ellaam poorna nirashayil aayi kutam parayaan okilla.. Ennaal Padam verum pokaanu ennu ketitu poyavarkellaam valare ishtapedunnundu..