വെളിപാടിന്റെ പുസ്തകം കാത്തിരിപ്പിനൊടുവിൽ ലഭിച്ചത് ലാൽജോസ് ലാലേട്ടൻ കൂട്ടുകെട്ടിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മോശം സിനിമ.ബെന്നി പി നായരമ്പലം ഒരു 10 -15 വർഷം മുൻപാണെങ്കിൽ ശരാശരിക്ക് മുകളിലെങ്കിലും ഈ സിനിമ എത്തിച്ചാനെ എന്ന് തോന്നുന്നു...ഇനി കാര്യമായി ഒന്നും തന്നെ പുതുമയോടെ എഴുതാനില്ലാത്ത ബെന്നിയുടെ തിരക്കഥ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്മാ.അതിനേക്കാൾ കഷ്ടം തോന്നുന്നത്..ലാൽജോസ് എന്ന സംവിധായകന്റെ ഏറ്റവും മോശം സിനിമകളിൽ ഒന്നായി...വെളിപാട് മാറി എന്നുള്ളതാണ്.സാങ്കേതികമായും..സിനിമ വളരെ മോശം നിലവാരം പുലർത്തുന്നു.ലാലേട്ടന്റെ ഏറ്റവും മോശം സംഘട്ടന രംഗങ്ങൾ ഉള്ള സിനിമയവും വെളിപാട്.ശരാശരിക്ക് അടുത്ത് നിൽക്കുന്ന ആദ്യപകുതിയും വളരെ മോശമായ രണ്ടാം പകുതിയും. 1 .5 /5 പുള്ളിക്കാരൻ സ്റ്റാറാ മമ്മൂട്ടി എന്ന നടൻ സീരിയസ് വേഷങ്ങൾ ഒരു പാട് ചെയ്തു മടുത്ത് കൊണ്ടാവാം..ഇത്തരം കൊച്ചു വേഷങ്ങൾ/ചിത്രങ്ങൾ കൂടുതൽ ഇപ്പോൾ ചെയ്യുന്നത്.പണ്ട് ലാലേട്ടൻ ഒക്കെ ചെയ്തിരുന്ന പോലത്തെ റോളുകൾ.അല്ലാതെ വേറെ എന്ത് കാരണം പറഞ്ഞാവും ..ശ്യാംധർ എന്ന സംവിധയകൻ ഈ സിനിമയിലേക്ക് മമ്മൂട്ടിയെ ആകര്ഷിപ്പിച്ചത് എന്ന് മനസ്സിലാവുന്നില്ല.ഓണചിത്രങ്ങളിൽ കഥയില്ലായ്മയിൽ മുന്നിട്ടു നിൽക്കുന്ന ചിത്രം ഇതാണ്.ഇന്നച്ചൻ ഒക്കെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ കണ്ടു മടുത്താത്തതും,ബോർ അടിപിപ്പിക്കുന്നതും ആണ്.സിനിമ അവസാനിക്കാറാവുമ്പോൾ ഒരു ബസ് ആക്സിഡന്റ് കാണിക്കുന്നുണ്ട്..മമ്മൂക്ക ഒരു കൊച്ചിനെ കൊക്കയിൽ നിന്നും രക്ഷിക്കുന്നുമുണ്ട്. 10 മിനിറ്റ് ഓളം ഉള്ള ഈ രംഗങ്ങൾ കൊണ്ട് എന്താണ് സംവിധായകൻ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.ഇത്തരം കുറെ രംഗങ്ങൾ കൊണ്ട് 2 മണിക്കൂർ സംവിധായകൻ സിനിമ കൊണ്ട് പോകുന്നു.കഥയില്ലായ്മയുടെ അങ്ങേയറ്റം. 1 /5 ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള സൂപ്പർ മെഗാ താരങ്ങളുടെ വധങ്ങൾക്ക് ശേഷം ആശ്വസിക്കാം എന്ന് കരുതി കയറിയതാണ്. സിനിമാക്കൊരു കഥയുണ്ട്..എന്നാൽ ഈ കഥ നിവിൻ പോളിയുടെ ഹിറ്റ് സിനിമകളുടെ വാർപ്പ് മാതൃകയിൽ തന്നെ പറഞ്ഞു പോകുമ്പോൾ ഉള്ള ആവർത്തന വിരസതയാണ് ഈ സിനിമയെ ബോർ അടിപ്പിക്കുന്നത്. തികച്ചും സീരിയസ് ആയ ഒരു കഥ കോമഡിയുടെ പശ്ചാത്തലത്തിൽ പറയുമ്പോൾ ഉള്ള കെമിസ്ട്രി ആണ്..ഇവിടെ നഷ്ടപെട്ടത്. സിനിമ ഒരിക്കലും സീരിയസ് മോഡിലേക്ക് പോവാതിരിക്കാൻ മനപ്പൂർവമുള്ള ശ്രമം.അതിനിടയിൽനായകനല്ലേ ഒരു നായികാ വേണ്ടേ എന്നുള്ളത് കൊണ്ട് മാത്രം ഒരു നായികയും പ്രേമ രംഗങ്ങളും. ഇതൊക്കെയാണെങ്കിലും സിനിമ ഇടിയ്ക്കിടെ നന്നായി ബോർ അടിക്കുമെങ്കിലും..ഫീൽ ഗുഡ് ലെവലിൽ അവസാനിപ്പിക്കുന്നത്..അത്ര മോശം സിനിമയല്ല എന്ന ഒരു തോന്നൽ ഉണക്കിയേക്കും സാധരണ പ്രേക്ഷകരുടെ ഇടയിൽ. 2 /5 ആദം ജോൺ കുറച്ചു കാലമായി പൃത്വിരാജ് ത്രില്ലെർ സിനിമകൾ എല്ലാം ഒരാൾ തന്നെയാണ് സംവിധാനം ചെയ്യുന്നതെന്ന്..തോന്നാറുണ്ട്..സിനിമകൾ മാത്രമല്ല..പുള്ളിയുടെ തന്നെ ടിയാൻ പോലെയുള്ള സിനിമകളിലെ സംഘടനാ രംഗങ്ങൾ തന്നെയും ഒരേ പോലെയാണ്.ആവശ്യത്തിൽ കൂടുതൽ വലിച്ചു നീട്ടിയുള്ള സ്ലോ മോഷൻ രംഗങ്ങളുടെ ബഹളം ആണ്. ആദം ജോണും ഇതിൽ നിന്നും വിഭിന്നമല്ല.വളരെ detailing ആയിട്ടുള്ള direction . ആദ്യ പകുതിയിലെ സ്ലോ narration,ക്ലൈമാക്സ് ഒഴിച്ച് നിർത്തിയാൽ ശരാശരിക്ക് അടുത്ത്ടു നിൽക്കുന്ന ചിത്രം. കൂട്ടത്തിൽ തമ്മിൽ ഭേദം 2.25/5