ഒപ്പം : ഒരു തവണ ആസ്വദിക്കാവുന്ന ത്രില്ലർ. കൂട്ടത്തിൽ പ്രിയദർശന്റെ തിരിച്ചുവരവും ...! ========================================= ഏതൊരു മലയാളിയെയും പോലെ പ്രിയ ദര്ശന്റെയും മോഹൻലാലിന്റേയും സിനിമകൾ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ. ഇവരുടെ തിരിച്ചുവരവ് ഏറെ നാളായി ആഗ്രഹിച്ചിരുന്നു. ട്രെയ്‌ലറും പരസ്യങ്ങളും സൂചിപ്പിച്ച പോലെ തമാശ നിറഞ്ഞ ഒരു കഥാ സന്ദർഭം അല്ല ഒപ്പത്തിന്റേത്. പ്രിയനും മോഹൻലാലും ഈ തവണ വന്നിരിക്കുന്നത് ഒരു ത്രില്ലറുമായിട്ടാണ്.(ഗീതാഞ്ജലി പോലെ അല്ല കേട്ടോ ) ജയരാമൻ എന്ന അന്ധന്റെ കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിച്ചത് . അന്ധൻ മോഹൻലാൽ ആയതുകൊണ്ട് മാത്രം എന്ന് പറയാൻ കഴിയില്ലെങ്കിലും കുറെയൊക്കെ കഥയ്ക്ക് ആവശ്യമുള്ളതിനാൽ ഈ അന്ധൻ നന്നായി പാട്ടുപാടും,കളരി പഠിച്ചിട്ടുണ്ട് ..അതുകൊണ്ട് നന്നായി ഇടിക്കാനും അറിയാം, പിന്നെ ആവശ്യത്തിന് മണക്കാൻ ഉള്ള കഴിവും കേൾവിശക്തിയും. ഒരു ഫ്‌ലാറ്റിലെ ലിഫ്റ്റ് ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്ന ജയരാമന് അവിടുത്തെ താമസക്കാരുമായി നല്ല ബന്ധമാണ് . ഫ്ളാറ്റിലെ താമസക്കാരൻ ആയ റിട്ട.സുപ്രീം കോടതി ജഡ്ജി മേനോൻ സാറുമായുള്ള ജയരാമന്റെ ബന്ധവും അയാൾ ഏൽപ്പിക്കുന്ന കുറച്ചു കാര്യങ്ങളും ജയറാമിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുന്നു ... ^^^^^^^^^^^ ഗുണങ്ങൾ ^^^^^^^^^^^^^^^^^^^^^ # നല്ല കഥയുണ്ട് സിനിമയ്ക്ക് ... വളരെ വൃത്തിയായും ചടുലമായും ചിത്രീകരിച്ചിരിക്കുന്നു ... # മോഹൻലാൽ,സമുദ്രക്കനി,ചെമ്പൻ വിനോദ്,മാമുക്കോയ,മീനാക്ഷി എന്നിവരുടെ നല്ല പ്രകടനങ്ങൾ .. # കുറച്ചേ ഉള്ളുവെങ്കിലും നിലവാരമുള്ള തമാശകൾ ... # നല്ല ഗാനങ്ങൾ .. എംജി ശ്രീകുമാറിന്റെ തിരിച്ചുവരവ് ... # ത്രില്ലടിപ്പിക്കുന്ന സന്ദർഭങ്ങൾ ... നല്ല വിഷ്വൽസ് കൂടെ ബിജിഎമ്മും ... ^^^^^^^^^^^^^^^ദോഷങ്ങൾ^^^^^^^^^^^^^^^^^^^^^^^^ # നായകന്റെ സകല കലാ-കായിക കഴിവുകളും ചില സ്ഥലങ്ങളിൽ നിന്നുള്ള narrow escape ഉം യുക്തിഹീനമായി തോന്നിയേക്കാം ..... # ആദ്യപകുതിയിലെ ഒരു വിവാഹ സൽക്കാരം കാണിക്കുന്ന ഗാനം ... വധൂ വരന്മാരുടെ എല്ലാ ബന്ധുക്കൾക്കും ഓരോ വാരി വീതം പാടാൻ കൊടുത്ത് അലമ്പാക്കിയ പോലെ തോന്നി ... # അവസാന രംഗങ്ങൾക്ക് കുറച്ചു നീളക്കൂടുതൽ അനുഭവപ്പെട്ടു .... # അവസാനം മോഹൻലാലും മീനാക്ഷിയും പറയുന്ന ഡയലോഗുകൾ എത്രയോ സിനിമകളിൽ കേട്ടു മടുത്തതാണ് .. പ്രതീക്ഷിച്ച പോലെത്തന്നെ മറുപടി തുടങ്ങുന്നത് ''എടി.. കാന്താരി '' എന്നും ... *************അവസാന വാക്ക് ...********************* ദൃശ്യത്തിന് ശേഷം റിലീസ് ചെയ്ത മോഹൻലാലിന്റെ ഏറ്റവും മികച്ച സിനിമയാണ് ഒപ്പം ... പക്ഷെ ദൃശ്യവുമായി ഒരു താരദമ്യത്തിന് പറ്റില്ലതാനും ... പ്രിയദർശൻ എന്ന മികച്ച ഫിലിം മേക്കറുടെ ഒരു നല്ല തിരിച്ചുവരവായി കണക്കാക്കാം ഈ സിനിമയെ ... ഓണക്കാലത്ത് ത്രില്ലടിച്ച് ആസ്വദിക്കാൻ ഉള്ള എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ സിനിമയാണ് ഒപ്പം ..