1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

oru mutthassi gadha -cherupunchiriyil pothinja oru kochu kudumpa chitram

Discussion in 'MTownHub' started by sheru, Sep 14, 2016.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    ഒരു മുത്തശ്ശി ഗഥ - ചെറുപുഞ്ചിരിയില്‍ പൊതിഞ്ഞ ഒരു കൊച്ചു കുടുമ്പ ചിത്രം


    ഒരു പ്രതീക്ഷകളും ഇല്ലാത്ത പോയി ഒരു നല്ല സിനിമ തന്ന സംവിധായകനില്‍ പ്രതീക്ഷയര്‍പ്പിച്ച് പോയ രണ്ടാം ചിത്രം.. അദ്ദേഹം നിരാശപ്പെടുത്തിയില്ല

    ഓശാനയിലെ അജു തേപ്പു വിവരിക്കുന്ന രംഗം മതി ജൂഡ് സംവിധായകന്റെ ക്രാഫ്റ്റ് അറിയാന്‍.. ഇതിലും അതെ പോലെ ക്രിയേറ്റിവ് ആയിട് ടൈറ്റില്‍സിലൂടെ സിനിമ തുടങ്ങുന്നു .. വളരെ രസകരമായി നീങ്ങിയ ആദ്യ പകുതി ..രണ്ടാം പകുതിയില്‍ നാല് ചുവരുകള്‍ വിട്ടു വെളിയിലേക്ക് ...ഇടക്കിക്ടെ തമാശ ഒക്കെ ആയി നീങ്ങി... ഒരു ജൂഡ് സിനിമയ്ക്കു ഒത്തു ഉയര്‍ന്നില്ലെങ്കിലും കുഴപ്പമില്ലാത്തൊരു ഒരു മെസ്സേജ് നല്‍കിയ ക്ലൈമാക്സ്‌ ..

    വെത്യസ്തമായ കഥയില്‍.... ലാളിത്യം നിലനിറുത്തിയ തിരകഥ...സിനിമക്കൊപ്പം ഒഴികിയ പശ്ചാത്തലത്തില്‍ .. ദ്രിശ്യഭംഗിയില്‍ പൊതിഞ്ഞ വിഷ്വല്‍സ് ...മികച്ച അവതരണം ...അതാണ്‌ ഈ ജൂഡ് ചിത്രം

    ഓശാനയിലൂടെ ക്യാമറക്ക് പിന്നിലെ ഏവരുടേം പ്രിയപ്പെട്ട രഞ്ചിപണിക്കരെ ക്യാമറക്ക് മുന്നിലേക്ക്‌ എത്തിച്ചപ്പോള്‍... ഇതില്‍, നമ്മള്‍ ഒരുപാട് സിനിമകളില്‍ കേട്ടിട്ടുള്ള ശബ്ദത്തിന്റെ ഉടമയായ ബാഗ്യലക്ഷ്മിയെയാണ് ജൂഡ് ഒരു മികച്ച കഥാപാത്രത്തിലൂടെ സ്ക്രീനില്‍ എത്തിച്ചിരിക്കുന്നത്

    പ്രധാന കഥാപാത്രങ്ങള്‍ക്ക് ...സ്ഥിരം കണ്ടിട്ടുള്ള ആള്‍ക്കാരില്‍ നിന്നും വെത്യസ്തമായ കാസ്റ്റിംഗും പ്രശംസ അര്‍ഹിക്കുന്നു.. അവസാനം ഉള്ള രണ്ടു ക്യാമിയോ കഥാപാത്രങ്ങളും അടിപൊളിയായിരുന്നു


    പ്രകടനങ്ങള്‍ :
    രജിനി aka rowdy ലീലാമ്മ - ടൈറ്റില്‍ കഥാപാത്രമായ നമ്മടെ മുത്തശ്ശി .. ലൂക്കിലും ഭാവത്തിലും എല്ലാം ഒരു മുരടത്തരം കൊണ്ട് വരാന്‍ കഴിഞ്ഞു...മികച്ച പ്രകടനവും
    ബാഗ്യലക്ഷ്മി - സൂസ്സമ്മ എന്നാ കഥാപാത്രത്തെ വളരെ മികച്ച രീതിയില്‍ ചെയ്തു.. അവരുടെ തന്നെ ശബ്ദം അവരിലൂടെ കേള്‍ക്കുന്നതിലും ഒരു സുഖം ഉണ്ടായിരുന്നു
    സുരാജ് -തൊട്ടു മുന്നേ ഞാന്‍ കണ്ട ചിത്രത്തില്‍ ഉണ്ടായിരുന്ന ആളാണോ എന്ന് തോന്നി പോയി ..ചെറുതാണെങ്കിലും നല്ലൊരു കഥാപാത്രം
    ലെന , വിജയരാഘവന്‍ , അപര്‍ണ , പിഷാരടി , ജൂഡ് , വിനീത് , ബംഗാളി ബാബു എല്ലാവരും ഭംഗി ആക്കി

    പോരായ്മ എന്നത്... തിരകഥയിലെ കുറച്ചു അതിശയോക്തികള്‍ കുറക്കാമായിരുന്നു ..ക്ലൈമാക്സ്‌ ഓക്കേ ആണ് എന്നിരുന്നാലും ഈ പടത്തിനു ഇതിലും മുന്നില്‍ നില്‍ക്കുന്ന ഒരു ക്ലൈമാക്സ്‌ ആക്കാമായിരുന്നു... പിന്നെ ഒരു കഥാപാത്രത്തിന്റെ ടോട്ടല്‍ മിസ്കാസ്റ്റ് ..tough character ലൂക്കുള്ള ഒരാളെ വെത്യസ്തമായി അവതരിപ്പിക്കാന്‍ ശ്രമിച്ചത്‌ ആകാം.. ആ ഭാഗങ്ങള്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഒട്ടും ഒതുങ്ങുന്നവ ആയിരുന്നില്ല

    verdict : 3.5 / 5
    കുടുമ്പവും ഒത്തു പോയി ആസ്വദിക്കാവുന്ന ഒരു കൊച്ചു നല്ല കുടുമ്പ ചിത്രം ...അവര്‍ക്ക് അവരെ തന്നെ റിളേറ്റ് കഴിയുന്ന സിനിമ ആയതു കൊണ്ട്... യുവാക്കളെക്കാള്‍ കൂടുതല്‍ ഇഷ്ട്ടമാകുക കുറച്ചും കൂടി പ്രായം ഉള്ളവര്‍ക്ക് ആയിരിക്കും

    വാല്‍കഷ്ണം :
    സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ..തൊട്ടു അടുത്ത സീറ്റിലെ ഒരു അമ്മാവന്‍ ഭാര്യയോട്‌ പറയുന്നത് കേട്ടു " നല്ല സിനിമ അല്ലെ ? എന്തായാലും ക്ലിക്ക് ആകും " ... ഈ ഒരു അഭിപ്രായം ആയിരിക്കും അണിയറപ്രവര്‍ത്തകരുടെ വിജയവും

    ഒരു ഹിറ്റ്‌ പടം ചെയ്ത സംവിധായകന്‍ എന്നാ നിലയില്‍ വലിയ താരനിര കിട്ടുമായിരുന്നിട്ടും ഇത്തരത്തില്‍ ഒരു ചിത്രം ചെയ്യ്തതിനും ... വലിയ ചിത്രങ്ങള്‍ക്കൊപ്പം റിലീസ് ചെയ്യാന്‍ കാണിച്ച ധൈര്യത്തിനും .. കയ്യടി
     
    Spunky, BigBhai, Don Mathew and 7 others like this.
  2. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    thanks!!!!
     
  3. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    Box office prospect......?
    Oshana level Super success kittumo?
     
  4. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    oppam van reportil oodunu...
    welcome to central dileep impactil oodunnu..koode pidichi nilkkal paadaanu..i wud say bad releasing time
     
  5. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    Me too have same opinion......should have waited for a couple of weeks......
     
  6. solomon joseph

    solomon joseph Established

    Joined:
    Dec 4, 2015
    Messages:
    674
    Likes Received:
    536
    Liked:
    562
    Trophy Points:
    48
    Location:
    Bangalore
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx ksheru..!Padam click aakaan kurachu paadaanu..!ishtam pole options indu..!
     
  8. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Thanks anna
     
  9. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Chance kuravaanu...athil nivin nazriya vineeth undayirunnu to attract youth...ithil athilla...

    Sent from my Redmi Note 3 using Tapatalk
     
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     

Share This Page