watched:ഒഴിവു ദിവസത്തെ കളി /an off day game from calicut sree if u r a film lvr u must watch it frm theater... ഒരു സിനിമ എന്നതിനപ്പുറം വ്യത്യസ്ത്മായ ഒരു ദ്രിശ്യാനുഭവം പ്രതീക്ഷിച്ചൂ വേണം ഈ സിനിമക്ക് കയറേണ്ടത്... ചിത്രത്തിന്റെ അവതരണം തന്നെയാണു ഏറ്റവും ശ്രദ്ദേയം...ഒരു സിനിമയാണെന്നുള്ള തോന്നൽ ഉണ്ടാക്കാതെ മനോഹരമായി തന്നെയാണു സംവിധായകൻ സനൽ കുമാർ ശശിധരൻ ചിത്രം ഒരുക്കിയിരിക്കുന്നത്....തുറന്ന് വെച്ചിരിക്കുന്ന കാമറ കണ്ണൂകൾക്ക് മുൻപിലുള്ള അഭിനയമാനെന്നുള്ളത് മറന്ന് കഥാപാത്രങ്ങളായി ജീവിച്ച ..പുതുമുഖങ്ങളാണെന്ന തൊന്നൽ പൊലും ഒരു നേരത്തും തോന്നിപ്പിക്കാത്ത അഭിനേതാക്കൾക്കും ഒരായിരം കയ്യടി..... കാമറയും പശ്ചാത്തല സംഗീതവും ചെയ്തതാരാണെന്നെനിക്കരിയില്ല ആരായാലും അവരും പ്രത്യേക പ്രശംസ അർഹിക്കുന്നു... കളികൾക്കിടയിലൂടെ കാര്യം പറഞ്ഞ് പോകുന്ന ഈ സിനിമയിലെ കളിക്കിടയിലെ കാര്യങ്ങൾ എത്ര പേർക്ക് മനസ്സിൽക്ക്നായെന്നറിയില്ല ...എങ്കിലും അവാർഡുകൾ നിലവാരത്തകർച്ചയിലേക്ക് പോകുന്നെന്ന് അലമുറയിടുന്ന ഇക്കാലത് ഇത്തരം ഒരു സിനിമ പുരസ്ക്കരിക്കപ്പെട്ടതിൽ ഏറെ സന്തോഷം....അർഹിച്ച അംഗീകാരം നേടിയതിനും വേറിട്ടൊരു ദ്രിശ്യാനുഭവം സമ്മാനിച്ചതിനും സംവിധായകനും ടീമിനും നന്ദിയും അനുമോദനങ്ങളും... കാലിക പ്രസക്തിയുള്ള ഒരുപാട് കാര്യങ്ങൾ രസകരമായി പറഞ്ഞു പോകുന്ന ഈ സിനിമ എത്ര മാത്രം വിജയിക്കുമെന്നെനിക്കറിയില്ല...എന്തായാലും എനിക്ക് ഈ സിനിമ നന്നേ ബോധിച്ചു.....നിങ്ങൾ ഒരു സിനിമ ആസ്വാദകനാണെങ്കിൽ ഈ ചിത്രം തീയറ്ററിൽ തന്നെ പോയി കാണുക......അവസാനമായി ഈ സിനിമ വിതരണതിനെടുത്ത ആഷിഖ് അബു ഇക്കയ്ക്ക് ഒരു ബിഗ് സല്യൂട്ട്... my rating 4/5