1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review PAVADA - WATCH IT ONLY FOR PRITHVIRAJ- SHA KOLLAM REVIEW

Discussion in 'MTownHub' started by SHA KOLLAM, Jan 18, 2016.

  1. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India

    [​IMG]
    PAVADA - MY OPINION - SHA KOLLAM
    പാവാട - എന്റെ അഭിപ്രായം - ഷാ കൊല്ലം

    ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മതയും തുടരെ തുടരെയുള്ള വിജയങ്ങളും പ്രിഥ്വിരാജിനെ മലയാളികള്‍ക്ക് കൂടുതല്‍ പ്രിയങ്കരനാക്കി എന്ന് പറയാതെ വയ്യ. "ചിത്രത്തിന്റെ തിരക്കഥ പ്രിഥ്വിരാജ് 4 തവണ മാറ്റിയെഴുതിച്ചു, ഈ പടം വിജയിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ക്രെഡിറ്റും പ്രിത്വിക്കു അവകാശപെട്ടതാണ് " എന്ന നിര്‍മാതാവ് മണിയന്‍പിള്ള രാജുവിന്റെ പ്രസ്താവനയും "പാവാട" എന്ന പേരിലെ കൌതുകവും ട്രൈലെറില്‍ ഒളിപ്പിച്ചുവെച്ച സസ്പെന്‍സ് ഇലമെന്റും ആദ്യ ദിനം തന്നെ പടം കാണുവാന്‍ എന്നെ പ്രേരിപ്പിച്ചു.

    #കഥയെ കുറിച്ച്:
    നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും യാതൊരു ഉപകാരവും ഇല്ലാത്ത മുഴുക്കുടിയന്‍ ആണ് പാമ്പ് ജോയ് (പ്രിഥ്വിരാജ്). പള്ളീലച്ചന്റെ നിരന്തരമായ ഉപദേശങ്ങള്‍ക്ക് വഴങ്ങി മനസ്സില്ലാമനസ്സോടെ പാമ്പ് ജോയി ഒരു ലഹരി വിമോചന കേന്ദ്രത്തില്‍ ചേരുന്നു.അവിടെ വെച്ചാണ് "പാവാട ബാബു" എന്ന് വിളിക്കപെടുന്ന പ്രൊഫസര്‍ ബാബു ജോസഫിനെ (അനൂപ്‌ മേനോന്‍) ജോയി പരിചയപ്പെടുന്നത്. ഇരുവരുടെയും പ്രഥമപരിഗണന 'മദ്യപാനം' എന്ന ഒരേ ബിന്ദുവില്‍ കേന്ദ്രീകൃതമായതിനാല്‍ വളരെ പെട്ടന്ന് അവര്‍ കൂട്ടുകാരായിത്തീര്‍ന്നു. തുടര്‍ന്ന് രണ്ടു പേരും അവിടെ നിന്ന് ഒളിച്ചോടുന്നു. തനിക്കും പാവാടക്കും തമ്മില്‍ ഭൂതകാലത്തില്‍ വിസ്മരിക്കാനാവാത്ത ഒരു ബന്ധമുണ്ടെന്ന് പിന്നീടൊരു നാള്‍ ജോയി മനസ്സിലാക്കുന്നു.
    പാമ്പ് ജോയിയും പാവാട ബാബുവും തമ്മില്‍ എന്താണ് ബന്ധം ..??
    പ്രൊഫസര്‍ ബാബു ജോസഫ് എങ്ങനെ പാവാട ബാബുവായി..??

    #PrithviRaj : മുഴുകുടിയനായ ജോയി ആയി മികച്ച പ്രകടനം തന്നെയാണ് പ്രിഥ്വി കാഴ്ചവെച്ചത്. പ്രിത്വിയുടെ പെര്‍ഫോമന്‍സ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.
    #Anoop Menon : ഗംഭീരം.!! സമീപകാലത്തെയും ഈ ചിത്രത്തിലെയും ഏറ്റവും മികച്ച വേഷം.
    #മണിയന്‍പിള്ള രാജു , നെടുമുടി വേണു , മിയ ജോര്‍ജ് , കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. ആശാ ശരത് തനിക്കു കിട്ടിയ വേഷം മികച്ചതാക്കിയെങ്കിലും അവരുടെ മേക്ക്അപ്പ് ചിത്രത്തിലൂടെ നീളം അരോചകമായി തോന്നി .
    #ഷറഫുദ്ദീന്‍ ('പ്രേമത്തിലെ ഗിരിരാജന്‍ കോഴി), സുധീര്‍ കരമന , ചെമ്പന്‍ വിനോദ് എന്നിവരൊക്കെ ഇടയ്ക്കു പ്രത്യക്ഷപെട്ടെങ്കിലും പിന്നീട് കണ്ടില്ല . ഇവരയൊക്കെ തിരക്കഥാകൃത്ത് മറന്നു പോയതാണോ എന്ന് തോന്നിപ്പോയി.

    #ഗാനങ്ങള്‍:
    മികച്ച ഗാനങ്ങള്‍ ഒന്ന് പോലും ഇല്ലായിരുന്നു ചിത്രത്തില്‍.
    ജയസൂര്യ പാടിയ "കുരുത്തകേടിന്റെ കൂടാണേ" എന്ന ഗാനം അതിലെ തമാശ രംഗങ്ങള്‍ക്ക് വേണ്ടി കാണാം.

    #മികച്ച ആദ്യ പകുതി :
    കുടിയന്മാര്‍ നേരിടുന്ന പ്രശ്നങ്ങളും അവരുടെ പരിഭവങ്ങളും നര്‍മ്മത്തില്‍ പൊതിഞ്ഞു പ്രേക്ഷകര്‍ക്ക്‌ ചിരിക്കാനുള്ള വക നല്‍കിയാണ്‌ ആദ്യ പകുതി സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.
    പൂര്‍ണമായും പ്രേക്ഷകരെ ത്രിപ്തിപെടുതുന്ന ആദ്യ പകുതി . മമ്മൂക്കയെയും ലാലേട്ടനെയും പ്രിഥ്വി അനുകരിക്കുന്ന രംഗങ്ങള്‍ കണ്ടാല്‍ ഏതൊരു മലയാളിയും കയ്യടിച്ചു പോകും എന്നതില്‍ യാതൊരു സംശയവുമില്ല.

    #പ്രേക്ഷകരെ മറന്ന രണ്ടാം പകുതി:
    ഇന്റര്‍വെല്ലോട് കൂടി പടം പൂര്‍ണമായും സീരിയസ് മൂഡിലേക്ക് മാറുന്നു. സെന്റിമെന്റ്സിന് വേണ്ടി കൊണ്ട് വന്ന ഫ്ലാഷ്ബാക്ക് സീനുകളും തുടര്‍ന്ന് വന്ന ചാനല്‍ രംഗങ്ങളും അതിര് കടന്ന നാടകീയതയിലേക്ക് വഴുതി വീണത് കല്ലുകടിയായി. സാക്ഷിയായി കോടതിയിലെത്തിയ നായകന്‍ സ്വയം കേസ് വാദിച്ചു കയ്യടി വാരിക്കൂട്ടിയെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ സ്പര്‍ഷിക്കേണ്ട പല രംഗങ്ങളില്‍ സംഭാഷണങ്ങളുടെ ബലമില്ലായ്മ ശരിക്കും അരോചകമായി. സംവിധായകനും തിരക്കഥാകൃത്തും സമൂഹത്തിനു നല്‍കാന്‍ ശ്രമിച്ച സന്ദേശം പ്രേക്ഷകര്‍ക്ക്‌ പകര്‍ന്നു നല്‍കുന്നതില്‍ തീര്‍ച്ചയായും പരാജയപെട്ടുവെന്നു പറയാതെ വയ്യ.

    #മൊത്തത്തില്‍ :
    ചില പോരായ്മകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ വെറുതെ നേരമ്പോക്കിനായി കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് പാവാട.

    MY RATING : 2/5 WATCH IT FOR PRITHVIRAJ
    BOX OFFICE : AVERAGE HIT BCOZ OF PRITHVI'S STAR POWER.

    അവസാന വാക്ക് : മാര്‍ത്താണ്ഡന്‍ എന്ന സംവിധായകന്‍ മലയാള സിനിമയോട് ചെയ്ത ഏറ്റവും വലിയ ചതിയാണ് ഈ പടത്തിന്റെ അവസാന രംഗം ..!! 50 വയസ്സ് എങ്കിലും പ്രായം തോന്നിക്കേണ്ട ആ രംഗത്തില്‍ മുഖം മുഴുവന്‍ വെള്ള പുട്ടി തേച്ച് , 'അതിഥി താരം' എന്ന പേരില്‍ ആ അവതാരം സ്ക്രീനില്‍ പ്രത്യക്ഷപെട്ടപ്പോള്‍ കൂവാന്‍ പോലും ശേഷിയില്ലാതെ പകച്ചു നിന്നു പോയി മലയാള സിനിമ പ്രേക്ഷകന്‍ ..!!
     
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx macha...Yes 1st halfile charactersine pinneed aniyarapravarthakar marannu.!Ithu enikum thonniyirunnu...Especially Girirajanu enthu patiyennu ariyanam ennundayirunnu...
     
    SHA KOLLAM likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx Macha
     
    SHA KOLLAM likes this.
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Thank sha..............
     
    SHA KOLLAM likes this.

Share This Page